Dimple Aathi on Clubhouse

Updated: Jan 1, 2024
Dimple  Aathi Clubhouse
228 Followers
221 Following
@jaanki777 Username

Bio

𝚠𝚛𝚒𝚝𝚎𝚛, 𝚒𝚕𝚕𝚞𝚜𝚝𝚛𝚊𝚝𝚘𝚛, 𝚍𝚊𝚗𝚌𝚎𝚛, 𝚖𝚘𝚝𝚒𝚟𝚊𝚝𝚎𝚛, "𝙿𝙶"𝚘𝚗,🥰

അവൾക്കുവണ്ടി...
________________

ഇത്രമേൽ തിടുക്കമെന്തായിരുന്നു നിനക്കാ നക്ഷത്രലോകത്തു ചെന്നുപറ്റാൻ?
ഉദയത്തീനാളം ഊതിക്കെടുത്തി അസ്തമയം നോറ്റിരുന്നവൾ.
നിന്റെ നഭസ്സതിൽ മാത്രം നീ വിരിയിച്ച
നക്ഷത്രകോടികള്‍ കവച്ചുചെന്ന്
കനലുകെട്ടൊരാ കരിക്കട്ട തേടിയവൾ.
മരണമവൻ നിന്റെ മന്മഥൻ തന്നുടെ അപ്രാപ്യമാം വശ്യ കാമുകീ നീയൊരുക്കിയ ചിതയിലുരുകിയ നിൻ ചിത്തമൊന്നിതാ ഇന്നും തുടിക്കുന്നു
ആരോരുമറിയാതെ നീ പെറ്റുപോറ്റിയ
അക്ഷരങ്ങളവ തന്നിലൂടെ
നീ പോലുമറിയാതെ പ്രിയേ...

ജീവിതം ചിലർക്ക് പലതും നിഷേധിക്കും. എന്നാൽ നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാൻ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ച സ്നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും..പലതും ബാക്കി വെച്ച്...ഇരുട്ടിലേക്ക് എന്നും പ്രകാശിച്ചിരുന്ന ആ കവയിത്രി തന്റെ തൂലികയുമായി കടന്നുപോയിട്ട് 17 വർഷമായി . ജീവിതത്തോട് ഇത്രയേറെ മമതയുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ വെച്ചാണ് മരണവുമായി പ്രണയത്തിലായതെന്ന് സഹപ്രവർത്തകർക്കോ സുഹൃത്തുകൾക്കോ അറിയില്ല. അതോ മരണത്തിന് നന്ദിതയോട് അസൂയയായിരുന്നോ? ഏറെ പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട് മരണം അതിന്റെ കറുത്ത ചിറകുകൾ വിരിച്ച് പ്രണയിക്കുകയായിരുന്നോ?വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകൾക്ക്. കോളേജ് വരാന്തകളിലെ ചുവരുകളിൽ കോറിയിട്ട വരികളിൽ പലതും നന്ദിതയുടേതാണ്. നന്ദിത എന്ന എഴുത്തുകാരിയുടെ വരികൾ 17 വർഷം കഴിഞ്ഞും അതേ തീക്ഷ്ണതയിൽ നിലകൊളളുന്നു.


ആദരവോടെ നന്ദിതക്ക്,

തകർന്നു പോയ പ്രണയം ആ വരികളിൽ ഉണ്ട്...
നിശ്ചലമാവാൻ പോകുന്ന ജീവിതവും....

പ്രകൃതിയുണ്ട്,മനുഷ്യമനസിനെ ഭ്രമം പിടിപ്പിക്കുന്ന പ്രണയ തീവ്രതയുണ്ട്...

ഓര്മകളുണ്ട്...

ജീവിതത്തിന്റെ വസന്തകാലം ഓർത്തെടുക്കുന്നുമുണ്ട്...



ഇത്രയും മനസിലാക്കാൻ കഴിഞ്ഞിട്ടും, പിന്നെയും എന്തൊക്കൊയോ ബാക്കിയുണ്ട്... എന്തിനായിരുന്നു?

ഇതിനുമാത്രം ആരെയായിരുന്നു സ്നേഹിച്ചിരുന്നത്...

ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ തിരിച്ചുവരാൻ കഴിയില്ലെന്ന സത്യത്തെക്കുറിച്..

ആഗ്രഹിക്കുന്നു ഞാൻ അരികിലെത്തുവാൻ,എന്തിനെന്നറിയുവാൻ...

സ്നേഹത്തോടെ,ആദരവോടെ,



ആതിര





Nandita is one poet, who had touched my life through her death. Her each word still emotes me out of nothing. The line "vedanayude garbhapaathrathil ninnu karanju pirakkunna kavithakal" still is the best definition I have ever seen for the act of writing poetry...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 01, 2024 228 +10 +4.6%

Member of

More Clubhouse users