ഇടയ്ക്കിടെ എനിക്ക്,
നിന്നെ കേൾക്കാൻ തോന്നും,
അപ്പോൾ ഒഴുകി മാറുന്ന
മേഘങ്ങളുടെ ചെവികളിൽ
ഞാൻ നിന്നെ കുറിച്ച് പറയും,
അവളാകട്ടെ..
ചിരിച്ചു പെയ്തുകൊണ്ടേയിരിക്കും,
നിന്നിലേയ്ക്ക് ഒഴുകി
നിന്നോട് പറയാതെ പറയും
കോരിയെടുത്തു..
തുള്ളികളിൽ, ചുംബിച്ചു നിന്റെ പ്രണയം എന്നെയറിയിക്കും,
ഇതൊന്നുമറിയാതെ,
ഞാനപ്പോഴും കാത്തിരിക്കുകയാവും,
അന്ന് പെയ്തവൾ
പിന്നീട് ആ വഴി വന്നിട്ടില്ലെന്ന്
ഞാനാരോട് പറയാനാണ്?
പിന്നെയും ഞാൻ.. കാത്തിരിക്കും..
തഴുകുന്ന കാറ്റിനോട്,
നിന്നെ കുറിച്ച് ചോദിക്കും,
ചുണ്ടിൽ തേൻ കിനിയുന്നവനൊരു,
ചുംബനം കൊടുക്കാൻ കാറ്റിനോട് ആവശ്യപ്പെടും
, അവനാകട്ടെ മെല്ലെയെന്നെ തലോടും,
എന്റെ സുഗന്ധത്തെ ആവാഹിച്ചു
നിന്നിലേക്ക് യാത്ര തുടങ്ങും
നീയപ്പോൾ വെറുതെ ഇരിക്കുകയായിരിക്കും,
തലോടുന്ന കാറ്റിനു എന്റെ മണമെന്ന് നീ ആശ്ചര്യപ്പെടും,
കാറ്റിനോട് എന്നെ പറ്റി ചോദിക്കും.
കാറ്റാവട്ടെ,
നിന്നിലേയ്ക്ക് പടർന്നു,
നിന്നെ ഓർമകളിലേക്ക് കൂട്ടി നടക്കും,
കൈ കോർത്തിരിക്കുമ്പോൾ,
പ്രണയഗാനം മുഴങ്ങും.
കണ്ണുകൾ അത് വഴിയേ,
പോയ നിമിഷങ്ങളെ വീണ്ടും ചേർത്തു വെക്കും,
ഞാനും നീയും ചുംബിച്ചുകൊണ്ടേയിരിക്കും,
കാറ്റ് വീണ്ടും വീശും,
അപ്പോഴേക്കും,
ഓർമകളിൽ നിന്നും കരകയറി,
എന്നിലേക്ക് യാത്ര തുടങ്ങിയിട്ടുണ്ടാവും നീ,
പെയ്യുന്ന മഴയിൽ,
വീശുന്ന കാറ്റിൽ,
തമ്മിൽ ചേർന്നിരുന്ന്
വീണ്ടും നമ്മൾ വായിക്കാൻ തുടങ്ങും,
നിന്നോടെന്നും പ്രണയമാണെന്ന്,
ഞാൻ നിന്റെ കാതിൽ മന്ത്രിക്കും.
വസന്തം പ്രിയപെട്ടതാവുന്നത്,
പ്രിയമുള്ളവരുടെ ചിന്തകളിൽ,
ഉണർന്നിരിക്കുമ്പോഴാണെന്ന്
കാലം നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും !!!
Ichoos Rh
Invited by: Siyad Abdul Rasack
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 18, 2023 | 78 | +3 | +4.0% |
November 18, 2022 | 75 | -1 | -1.4% |
July 29, 2022 | 76 | +1 | +1.4% |
June 22, 2022 | 75 | -3 | -3.9% |
April 07, 2022 | 78 | +4 | +5.5% |
January 01, 2022 | 74 | -1 | -1.4% |
November 25, 2021 | 75 | -1 | -1.4% |
September 10, 2021 | 76 | +44 | +137.5% |