Harigovind Thamarasseri on Clubhouse

Updated: Sep 24, 2023
Harigovind Thamarasseri Clubhouse
311 Followers
530 Following
Jun 3, 2021 Registered
@harigovindv Username

Bio

ദൈവദുഃഖം
=============

എന്റെ ദുഃഖം കേൾക്കണമേയെന്ന് മനമുരുകി പ്രാർത്ഥിച്ചപ്പോഴാണ്
എന്നെക്കുറിച്ചുണ്ടായിരുന്ന
പ്രതീക്ഷകൾ തകർന്നതിന്റെ ദുഃഖം
അപ്രതീക്ഷിതമായി ദൈവം പങ്കുവെച്ചത്.

"ഇനി ഞാൻ നോക്കിക്കൊള്ളാം"
ദൈവം പറഞ്ഞു തുടങ്ങിയതും പിന്നിൽനിന്നൊരു പുരോഹിതൻ കൈ ഉയർത്തി!
പ്രതീക്ഷകളും പ്രവൃത്തികളും പരിശോധിച്ച്
വിശകലനം ചെയ്യുവാ-
നയാൾ ത്യാഗസന്നദ്ധനായി!

എന്റെ കണക്കുപുസ്തകം കണ്ടെടുത്ത്,
ആദ്യം പ്രതീക്ഷ പിന്നെ പ്രവൃത്തി എന്ന ക്രമത്തിൽ, അയാൾ
ഒത്തുനോക്കി ഓർമ്മപ്പെടുത്തി..
ഒരു തിരമാലയോളം പ്രതീക്ഷകൾക്ക്
നീ നൽകിയതൊരു തരിയോളം പ്രവൃത്തിയെന്ന്,
കാര്യങ്ങളുടെ കിടപ്പുവശം കണക്കാക്കി
കാരണസഹിതം കുറ്റപ്പെടുത്തി..
കർത്തവ്യം, കർമ്മം, ബഹുമാനം എന്നിങ്ങനെയുള്ള
ബാധ്യതകളുടെ ഗുണവശങ്ങളെക്കുറിച്ച്
ഗുണദോഷിച്ചു..
വന്നുപോയവ, വരാനുള്ളവ എന്ന് ജീവിതത്തെ രണ്ടായി തിരിച്ച്,
സ്വർഗ്ഗപ്രാപ്തി നേടുവാനുള്ള യോഗ്യത കല്പിച്ച്,
തിരുത്തപ്പെടേണ്ടവ തീരുമാനിച്ച്,
വിധിവിഹിതം കൽപ്പിച്ച്,
തലയിൽ കൈവെച്ച് സത്യം ചെയ്യിപ്പിച്ച്,
വെറുംകയ്യോടെ തിരിച്ചയച്ചു!

തിരിഞ്ഞു നടക്കുമ്പോൾ
എന്റെ നിലവിലുള്ള പട്ടികയിലേക്ക്
ദൈവത്തിനോട് പരസ്പരം ദുഃഖം പങ്കുവെക്കുവാൻ സാധിക്കാത്ത
ദുഃഖം കൂടി
ഞാൻ മാറ്റാരും കാണാതെ എഴുതിച്ചേർത്തു.

.......

സഹൃദയരുടെ സഹയാത്രികൻ 🇮🇳🇬🇧 00447719738366

Invited by: Dileepkumar AV

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 24, 2023 311 +8 +2.7%
November 26, 2022 303 -1 -0.4%
August 02, 2022 304 +2 +0.7%
May 19, 2022 302 +2 +0.7%
April 11, 2022 300 +4 +1.4%
January 06, 2022 296 +10 +3.5%
November 29, 2021 286 +2 +0.8%
October 21, 2021 284 +19 +7.2%
September 14, 2021 265 +229 +636.2%

Charts

Member of

More Clubhouse users