❤️നീലബ്ധിവീചിപരിസേവിതപുണ്ണ്യഭൂമീ
ശൈലാധിരാജപരിശോഭിതദേവഭൂമീ
ഈഹിന്ദുഭൂമിഭുവനത്രയപൂജ്യയായി-
ത്തീരാന്‍ ജപിക്കപരിപാവനസംഘമന്ത്രം
സമ്പൂര്‍ണവൈഭവമുയര്‍ന്നുജഗദ്ഗുരുത്വം
കൈവന്നിരുന്നപരമോന്നതഹിന്ദുരാഷ്ട്രം
ആചന്ദ്രതാരമണയാത്തകെടാവിളക്കായ് –
ത്തീരാന്‍ ജപിക്കപരിപാവനസംഘമന്ത്രം
പാരിന്നുപണ്ടുമുതലേവഴികാട്ടിവന്ന
നാടിന്നെഴുംപരമദീനതയിന്നുകാണ്‍കെ
നോവുന്നുചിത്തമണുവെങ്കിലഖണ്ഡഭക്തി-
പൂര്‍വ്വംജപിക്കപരിപാവനസംഘമന്ത്രം
ഹിന്ദുക്കള്‍ തന്‍ വിഘടിതസ്ഥിതിവേരറുക്കാന്‍
അത്യന്തസംഘടിതശക്തിപരംവളര്‍ത്താന്‍
നാമാവശേഷ ‘സ്വയമേവമൃഗേന്ദ്രഭാവം’
നേടാന്‍ ജപിക്കപരിപാവനസംഘമന്ത്രം
പൂവിട്ടുവാഴ്തിയനുകൂലികളാദരിക്കാം
ശൂലത്തിലേറ്റിയെതിരാളികള്‍ നിഗ്രഹിക്കാം
ഖേദംപ്രമോദമിവവേണ്ടനിതാന്തശാന്ത-
ഭാവംജപിക്കപരിപാവനസംഘമന്ത്രം
ഒന്നിച്ചുപോന്നവരിടയ്ക്കുമടങ്ങിയേക്കാം
നന്നെന്നുവാഴ്ത്തിയവര്‍ നാളെമറിച്ചുചൊല്ലാം
തന്നുറ്റബന്ധവര്‍ തളര്‍ന്നുനിലംപതിക്കാം
എന്നാല്‍, ജപിക്കപരിപാവനസംഘമന്ത്രം
ഭക്ത്യാദരേണഭഗവക്കൊടിസാക്ഷിയാക്കി
പാലിക്കുമെന്നുസ്വയമേറ്റമഹാവ്രതത്തെ
പ്രാണാധികപ്രിയമൊടുംപരിരക്ഷചെയ്യാന്‍
നിത്യംജപിക്കപരിപാവനസംഘമന്ത്രം
ക്ഷീണിച്ചദേഹമുയിരറ്റടിയുന്നമുന്നേ
ദാഹിച്ചകണ്ണൊളിമറഞണയുന്നമുന്നേ
അത്യന്തവൈഭവസമുജ്ജ്വലഹിന്ദുരാഷ്ട്രം
കാണാന്‍ ❤️ജപിക്കപരിപാവനസംഘമ❤️ന്ത്രം,❤️❤️