Me? 👇
📜🖊 🚵♂️🏝🎶 chill...✌🕺
"യാത്രയെ പ്രണയിക്കുന്ന പ്രാന്തൻ"
ഇന്നിൻ്റെ ലോകത്തിൽ എനിക്കും ചിലതു പറയാനുണ്ട്...
സൗഹൃദമെന്ന വാക്കിനു വഞ്ചനയുടെ കാഞ്ചനം ചാർത്തുന്നു ചിലർ,
അമ്മയുടെ ആതുരാലയത്തിൽ
അന്നദാനം നടത്തി പെരുമ കാട്ടും പരിണയം,
സ്ത്രീയെ പ്രകൃതിയോടു കവി ഉപമിച്ചപ്പോൾ പ്രകൃതിയെ മാറ്റി മറിക്കും തലമുറ,
മനുഷ്യത്വം അരിഞ്ഞു വീഴ്ത്താൻ മതം എന്ന രണ്ടക്ഷരം സുലഭം,
പുരോഗമനത്തിന്നർത്ഥം മാതൃഭാഷയെ മറക്കലാണ്,
സദാചാരം പ്രസംഗിച്ചവൻ പത്നിയുടെ കൂടെ കിടന്ന നാൾ മറന്നു,
പ്രണയം മിഴികൾ തമ്മിലല്ല.... എൻ്റെ ഛായാഗ്രാഹിയും നിൻ്റെ ശരീരവും തമ്മിലാണ്,
പെണ്ണേ... നിനക്ക് ചാവണോ? പ്രണയം നിരസിച്ചാൽ മതി,
അന്നും ഇന്നും വേശ്യ ശുഭശകുനമാണ്!
Fazz...!
An entrepreneur ✌