Journalist
TV anchor
Poet....
....
മനുഷ്യനെ ഇഷ്ടം.
മാധ്യമം ആഴ്‌ചപ്പതിപ്പിൾ വന്ന എന്റെ കവിത.......
നിന്നെ ഭയമാണനിക്ക്.
എന്‍റെ ഇഴ പിഞ്ഞിയ ജീവിതത്തിലേക്ക് നീ കടന്നുവരരുത്.....
ആകാശത്തിന്റെ നീല സ്വപ്നങ്ങളെ മെതിച്ച് നീ
നടന്നുപോയി.
എന്നെ പിരിയുകയാണെന്ന് ഞാന്‍ ഭയന്നില്ല.
വെള്ളക്കുതിരകള്‍ കുളമ്പിട്ടു പാഞ്ഞപ്പോള്‍ നീ ഭയക്കുമോഎന്നായിരുന്നു എന്റെ ഭയം.
തരിശായ ജീവിതത്തിന്‍റെ തോണി നമ്മളോന്നിച്ച് കടലിലിറക്കി.
നീ രക്ഷപ്പെടുമെന്ന് ഞാന്‍ രക്ഷപ്പെടുമെന്ന് അങ്ങനെ രണ്ടാളും ഭയന്നില്ല.
എന്റെ മുറിവില്‍ നീയും നിന്റെ മുറിയില്‍ ഞാനും...അങ്ങനെ പരിഹസിച്ച്ചാനെങ്കിലും നമ്മള്‍ പരസ്പരം ചാരിനിന്നു.
ഇടക്ക് നിയും ഞാനും ;എന്റെ കടലേ,, എന്റെ കാമമേ എന്നാര്‍ത്തു.
നമുക്കിടയില്‍ ഒളിക്കാന്‍ ഒന്നുമുണ്ടായില്ല.
അതാണ് നീ പോയ നേരത്തും ,ഓ; നീ പോയിയല്ലോയെന്നും ഞാന്‍ ഭയക്കാതിരുന്നത്.
മരിച്ചവരുടെ തണുപ്പേറ്റ് എന്റെ ഒററ്പ്പെടല്‍ പൂ ര്ത്തിയായി.
വീന്ടും സ്വപ്നം കണ്ടു തുടങ്ങുമ്പോള്‍ ഭയം എന്റെ നെഞ്ചില്‍ കൂടൊരുക്കുന്നു.
നിന്നെ ക്കാത്തിരിക്കുന്നു.
പൊള്ളുന്ന വഴിയിലും ,പ്രണയമേ; നിന്നെ മാത്രം ഭയക്കുന്നു
. മാതൃഭൂമി വീക്കിലിയിൽ വന്ന എന്റെ മറ്റൊരു കവിത
അക്കിത്തമൊഴി
ഞങ്ങൾ പൊന്നാനിക്കാർ
പൊയ്മുമില്ലത്തോർ
പോയ കാലങ്ങളോർമിക്കുന്നോർ
കവിതയിൽ വഴി വെട്ടിയോർ
നടന്നോർ കഥയിലും
ഇവൻ കുട്ടികൃഷ്ണൻ
കഥയിലെ സുന്ദരൻ!
ഇവനും കുട്ടികൃഷ്ണൻ കളിമുറ്റത്ത് ചുവടുവെച്ചോൻ
കടവനാടൻ!
ഇടശ്ശേരി നിനവിൽ
വരുമ്പൊളെന്നൊരാൽ
വാക്കിൽ നോക്കിൽ
ചിന്താഭാരം പൂണ്ടവൻ
വഴികാട്ടിയായ്
കവികൾക്ക് മുൻപേ നടന്നോൻ
ഗോവിന്ദൻ!
സാക്ഷാൽ ഇടശ്ശേരിയുണ്ടൊരാൾ
കവിതയിൽ വാക്കിന്റെ
പാലം പണിതവൻ
പൂതത്തിലേക്ക്
കണ്ണീരായവൻ!
ഇനിയൊരാൾ ഞാനത്രെ,
കൂട്ടുകാരൊക്കയും വഴിപിരിഞ്ഞ്
ഇടവഴിയിലൊറ്റയ്ക്കെത്രനാളെന്ന
മഹാദുഃഖമയവിറക്കിയും
പുതിയകാലത്തിന്റെ
പൊറുതികേടിൻ
കടലിരമ്പങ്ങൾ ശ്രവിച്ചും
വെളിച്ചം ദുഖമാണെന്നെറ്റു ചൊല്ലിയും
ഞാനൊരാൾ ബാക്കിയാണിനിയും
ഈ പൊന്നാനി മണ്ണിൽ.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 10, 2023 | 250 | +12 | +5.1% |
October 12, 2022 | 238 | +9 | +4.0% |
August 17, 2022 | 229 | +5 | +2.3% |
July 11, 2022 | 224 | +12 | +5.7% |
June 04, 2022 | 212 | +16 | +8.2% |
April 27, 2022 | 196 | +39 | +24.9% |
March 20, 2022 | 157 | +60 | +61.9% |
January 21, 2022 | 97 | +28 | +40.6% |
December 14, 2021 | 69 | +46 | +200.0% |