തൃശ്ശൂർ ജില്ലയിൽ 1995 മാർച്ച് 26ന് സുന്ദരനും സുമുഖനും സർവ്വോപരി സൽസ്വഭാവിയും ആയ ആണൊരുത്തൻ ഈ ഭൂമിയിലേക്ക് പിറന്നു വീണു ..
ആ സുന്ദര നിമിഷത്തിൽ ഒരു കാറ്റ് പോലും വീശാതെ മൂന്നാല് കോല് വീതിയുള്ള ഒരു കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ജനനം....
സ്നേഹനിധികളായ അവന്റെ മാതാപിതാക്കള് അവന് ''ശരത്" എന്ന് പേരിട്ടു. എല്ലാവരെയും പോലെ അവനും പുസ്തകക്കെട്ടുകളും ചോറ്റുപാത്രവുമായി എന്നും പള്ളിക്കൂടത്തിലേക്ക്...... , തറ, പറ, പന എന്ന് തുടങ്ങി സകലമാന ഉടായിപ്പുകളും എഴുതുവാനും വായിക്കുവാനും പഠിച്ചു
ജാതക പ്രകാരം ആറാം വയസിൽ മരണം...
നാലാമത്തെ വയസിൽ ജാതകം
കത്തിച്ചതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു
മദ്യപിക്കില്ല, പുകവലിക്കില്ല, തല്ലുണ്ടാക്കില്ല, ദുശീലങ്ങൾ ഒന്നുമില്ല.......
എന്നൊക്കെ പറയണമെന്ന് എനിക്കാഗ്രഹമുണ്ട്...പക്ഷെ അങിനെ പറഞ്ഞാൽ നാട്ടുകാർ എന്നെ കൈ വയ്ക്കും.............
എന്നെ കുറിച്ച് :-
പ്രായം :മനസ്സിന് 17..... ശരീരം സമ്മതിക്കുന്നില്ല
ഉയരം :എന്തായാലും കുള്ളൻ അല്ല....
പ്രണയം :അത് ഈ വഴിക്ക് വന്നട്ടില്ല...
കടപ്പാട് :പീടിക കോലായിലാണ് കിടപ്പെങ്കിലും എന്നെ സാറേന്ന് വിളിക്കുന്ന ആ വോടഫോണിലെയും എെഡിയയിെലയും കുട്ട്യോളോട് ..
സ്വഭാവം :കണ്ടാൽ മാന്യനെന്നു തെറ്റിദ്ധരിക്കും
ഇഷ്ടം :ചെമ്പരത്തി പൂവുകളോട്
ആരാധന :മഹാനായ ക്രിക്കറ്റ് പ്ലേയർ മഹേന്ദ്ര സിംഗ് ധോണിയോടും ,നടൻ വിജയ് നോടും
ചിന്തിക്കാൻ കഴിയാത്തത് : ആനയും പൂരവും മേളവും പഞ്ചവാദ്യവും ഇല്ലാത്ത ലോകത്തെപ്പറ്റി...
ദേഷ്യം :നാട്ടുകാരുടെ ഗോസിപ്പുകൾ കേൾക്കുംപോൾ.....
ഇപ്പൊ ഞാൻ എന്ന പ്രസ്ഥാനത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു😁
Invited by: Gokul Das
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 01, 2023 | 58 | +2 | +3.6% |
June 24, 2022 | 56 | -9 | -13.9% |
January 04, 2022 | 65 | +1 | +1.6% |
September 13, 2021 | 64 | +10 | +18.6% |