Business Consultant II Author (DC Books & NBS)
25 years experience in business consultation
ബിസിനസ് സാഹിത്യം - കവിത - തീയേറ്റർ
Founder & Managing Director : De Valor Management Consultants (P) Limited.
Director : De Valor Strategic Consulting (P) Ltd & Lokadharmi Theatre, Kochi.
Author : 6 Books - published by DC Books ,NBS & Dhanam Books.
Poet : 2 Poetry collections published by NBS.
Mentor : Kerala Startup Mission & Kerala Development Innovation Strategic Council, Government of Kerala.
Trainer : Corporate Trainer, Prime Minister's YUVA Project Master Trainer, Kudumbashree Trainer and resource person.
Columnist : Dhanam Business Magazine, Vyavasayakeralam (Industries Department, Govt. of Kerala), Business Day, Business News etc.
Awards, honours, appreciations & beneficiaries - Not yet counted.
പുസ്തകങ്ങൾ :
1. കേരളത്തിൽ വ്യവസായം തുടങ്ങാൻ അറിയേണ്ടതെല്ലാം (Dhanam Books)
2. വരൂ , നമുക്കൊരു ബിസിനസ് തുടങ്ങാം (NBS)
3. സംരംഭങ്ങൾ വിജയിപ്പിക്കാം (DC BOOKS)
4. നഷ്ടപ്പെട്ട ഞാൻ (NBS)
5. വെളിച്ചം പൂക്കും വിളക്കു മരങ്ങൾ (NBS)
6. മഴ നനഞ്ഞ ബുദ്ധൻ (NBS)
Website: www.sudheerbabu.in
Voice / WhatsApp : + 91 98951 44120
E-mail : [email protected]
നിങ്ങള്‍ മരണത്തെ സ്നേഹിക്കുന്നത് പോലെ
ഇല
കാറ്റിനോട്
കയര്‍ക്കുകയാണ്;
കാതെത്ര കൂര്‍പ്പിച്ച് പിടിച്ചാലും
ഒന്നും കേള്‍ക്കുകയേയില്ല;
നിങ്ങള്‍ ദൈവത്തോട് സംസാരിക്കുന്നത്
പോലെയാണത്;
മൂന്നാമതൊരാള്‍ കേള്‍ക്കാതെ,
പതിഞ്ഞ ശബ്ദത്തില്‍, വീര്‍പ്പടക്കി.
നീയൊരു
തെമ്മാടിയാണ്;
കണ്ണൊന്നടച്ച്
ധ്യാനത്തിലേക്ക് ഊളിയിടുമ്പോള്‍
നീയോടിയെത്തും, എന്നെ ഇളക്കും;
ഏകാഗ്രത നശിപ്പിക്കും;
ധ്യാനത്തെ തകര്‍ക്കും;
നിശ്ചലമായൊരു നിമിഷത്തെ
നീ എനിക്ക് സമ്മാനിക്കുന്നതേയില്ല;
മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്ത
സ്വാര്‍ത്ഥനായ, ക്രൂരനായ ഒരു
കൊമാളിയാണ് നീ;
ഇല തുള്ളുന്നു,
അഗ്രം കൊണ്ട് കാറ്റിനെ കുത്തുന്നു.
കാറ്റ് ശ്രദ്ധിക്കുന്നതേയില്ല;
അവന് വിറളി പിടിച്ച് ഉഴറുന്നു;
ഇലയെ ചുറ്റുന്നു, ഇലയെ ഉലയ്ക്കുന്നു;
നിന്റെ ഭ്രാന്ത് ഏതെങ്കിലുമൊരു
മരത്തില്‍ ചാരിവെച്ച് അല്പ്പമിരിക്കൂ,
വിശ്രമിക്കൂ;
എന്റെ ധ്യാനത്തെ ബഹുമാനിക്കൂ;
നീയൊരു പിരുപിരുപ്പനായ കുട്ടിയാവരുത്;
കുറുമ്പനായി കറങ്ങിനടന്ന്
നീ മറ്റുള്ളവരുടെ
മന:സമാധാനം കെടുത്തുന്നതെന്തിന്?
ഇല
ഞെട്ടറ്റു വീഴും ദിവസത്തെ
കാക്കുന്നു;
വിഷാദത്തിന്റെ കടുത്ത
മഞ്ഞ നിറം ഉടലാകെ പകര്‍ന്ന്
മെല്ലെ ഉതിര്‍ന്ന്,
കറങ്ങി, കാറ്റിന്റെ താരാട്ടില്‍ കുരുങ്ങി
താഴേക്ക്; പിന്നെ
മണ്ണില്‍ പറ്റിക്കിടന്ന്
നിറഞ്ഞ മഹാസമാധി
ഇല സ്വപ്നം കാണുന്നു.
ജീവിതത്തിന്റെ
ചില
തിക്കുമുട്ടലുകളില്‍
നിങ്ങള്‍
മരണത്തെ
സ്നേഹിക്കുന്നത് പോലെ.
സുധീര്‍ ബാബു
Invited by: Hakkim Pookkattiri
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 26, 2022 | 2,000 | +100 | +5.3% |
September 30, 2021 | 1,900 | +100 | +5.6% |
September 23, 2021 | 1,800 | +1,683 | +1,438.5% |