Abhimanyu Nair on Clubhouse

Updated: Aug 7, 2023
Abhimanyu Nair Clubhouse
211 Followers
355 Following
@dravidan441 Username

Bio

🇸🇴🇺🇸🇮🇳Travel pranthan⛷🏂🚴🧗‍♀️🚣‍♂️🎧🎼🏍🛥🛫🏜🇧🇭




✍️ ✍️. അരുതായ്മകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം, അനീതിയെ എതിർക്കാനുള്ള ആർജ്ജവം, നീതി പുലർത്താനുള്ള ചിന്ത ഇവയാണ് ഒരു സ്വാതന്ത്ര സമൂഹത്തിന്റെ മൂല്യങ്ങൾ. *സ്വാതന്ത്ര്യം വാക്കല്ല അനുഭവം ആണ്*.
🚩🚩🚩🚩🚩

✍✍✍

ഒരു കാക്ക പോലും വന്നില്ല.

'അമ്മയുടെ ആത്മാവിനെന്തോ അതൃപ്തിയുണ്ട്.' കർമ്മി പറഞ്ഞു.

'എന്നാണവൾ സംതൃപ്തയായിട്ടുള്ളത്! അശ്രീകരം!.' വ്യവസായപ്രമുഖനായ ഭർത്താവ് പല്ലിറുമ്മി.

'കാക്കയെ വാങ്ങാൻ കിട്ടുമോ?' ആരോ ഒരാൾ ചോദിച്ചു.

ഇല്ല. തത്ത, മൈന, ലവ്‌ബേർഡ് ഇവറ്റയെയൊക്കെ കിട്ടും. കാക്കയെ വാങ്ങാനോ വിൽക്കാനോ ആരും ആലോചിച്ചിട്ടില്ല.

ഈ വർഗ്ഗത്തെത്തന്നെ കാണാൻ പറ്റാതാവുന്നുണ്ട്. അവയ്ക്കിരിക്കാൻ ഒരു മരക്കൊമ്പുപോലും ബാക്കിവെച്ചില്ലല്ലോ നമ്മൾ

എന്ന് ഒരു വ്യവസായി നിരീക്ഷിച്ചു.

'നമുക്കങ്ങനെയൊരു പ്രൊജക്റ്റ് തുടങ്ങിയാലോ?'

തലച്ചോറിന് കൂർമ കൂടിയ ഒരു വനിതാ സംരംഭക ഉറക്കെ ചിന്തിച്ചു.

'കുറെ കാക്കകളെ സംഭരിക്കുക. മരണ വീടുകളിൽ അത്യാവശഘട്ടങ്ങളിൽ സപ്ലൈ ചെയ്യുക. നല്ല ആദായം കിട്ടാൻ സാധ്യതയുണ്ട്.'

ഗേറ്റിനപ്പുറത്തുനിന്നു ഒരു കൊച്ചു പെൺകുട്ടി സെക്യൂരിറ്റിയെ വിളിച്ചു:

'സാർ'

മുഷിഞ്ഞ കുഞ്ഞുപാവാട മാത്രം ധരിച്ച, മുഖത്തും ദേഹത്തും നിറയെ അഴുക്കു പുരണ്ട ഒരു കുട്ടി. അവൾ ചോദിച്ചു:

'സാർ, ഇവിടെയെങ്ങും കാക്കയില്ല. ആ ചോറ് ഞാനെടുത്തോട്ടെ? വിശന്നിട്ടു വയ്യ!.'

പരേതാന്മാക്കൾ മനുഷ്യരൂപത്തിൽ വരുമോ എന്ന സന്ദേഹത്തോടെ അയാൾ അവളെ തുറിച്ചുനോക്കി.
******************************7

📃 *കാക്ക*
--------------

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 07, 2023 211 -6 -2.8%
October 29, 2022 217 -1 -0.5%
August 25, 2022 218 -2 -1.0%
July 19, 2022 220 -2 -1.0%
June 12, 2022 222 -6 -2.7%
May 05, 2022 228 +1 +0.5%
January 29, 2022 227 -2 -0.9%
December 23, 2021 229 -4 -1.8%

Charts

Member of

More Clubhouse users