⚫നീ ഒരഫ്ഘാൻ പെണ്ണ്⚫
ചിരിക്കരുത്
ശബ്ദിക്കരുത്
മുഖത്ത് ഒരു തുള്ളി വിയർപ്പ് പടർന്നാൽ അതൊന്നൊപ്പുവാൻ പോലും നീ നിന്റെ ബുർഖയൊന്ന് നീക്കരുത്.
നിനക്കിനി താമ്രപത്രങ്ങളോ
അവകാശങ്ങളോ വേണ്ട.
ആൺവർഗത്തിൽ പെട്ട
നിന്റെ കളിക്കൂട്ടുകാരെയും സഹപാഠികളേയും നീ എന്നന്നേക്കുമായ് മറന്നേക്കുക
നിന്റെ കായികബലം ഇനി മുതൽ മൈതാനങ്ങളിൽ മാറ്റുരയ്ക്കുവാനുള്ളതല്ല.
നിന്റെ സൗന്ദര്യം അന്യസ്ത്രീകളെ ഭോഗിച്ച് വീട്ടിലെത്തുന്ന ഭർത്താവിന് ആസ്വദിക്കുവാനുള്ളതാണ്.
നിന്റെ പരസ്യ ചിത്രങ്ങളിലൂടെ ഇനി ഉപഭോക്താക്കൾ ഉത്പന്നങ്ങളെ പറ്റി അറിയില്ല.
നിനക്കിനി വോട്ടവകാശമോ അധികാരമോ വേണ്ട.
നിന്റെ സ്വരമാധുര്യം ഒരു മൂളി പാട്ടിനു പോലും ഈണം പകരരുത്.
നിന്റെ കലാപ്രകടനങ്ങൾക്ക് ഇനി അരങ്ങുകളില്ല.
നിനക്കിനി അണിഞ്ഞൊരുങ്ങാനോ
പൊതുവിടങ്ങളെ ശോഭിപ്പിക്കാനോ അനുവാദമില്ല.
നീ ഇനി മനമില്ലാത്തവൾ
മാനംകെട്ടവളും.
നീ ഒരഫ്ഘാൻ പെണ്ണ്.
🖋️ രാജീവ് അമേയാത്മ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 16, 2023 | 316 | +3 | +1.0% |
October 26, 2022 | 313 | +5 | +1.7% |
August 24, 2022 | 308 | +2 | +0.7% |
July 18, 2022 | 306 | -1 | -0.4% |
June 11, 2022 | 307 | -2 | -0.7% |
May 04, 2022 | 309 | +2 | +0.7% |
March 27, 2022 | 307 | +4 | +1.4% |
December 21, 2021 | 303 | +6 | +2.1% |