അതെ
മനസ്സിലാവില്ല
ആവുക
എന്നു മാത്രം ഓർക്കുക
അപ്പോൾ
ഏതാണ്ട്
മനസ്സിലാവുന്നത്
എങ്ങിനെയെന്ന്
മെല്ലെ മെല്ലെ
മനസ്സിലായി തുടങ്ങും
തെറ്റിദ്ധരിക്കേണ്ട
ഇത് താങ്കളോട് അല്ല
എന്നോട് തന്നെ
കുഴഞ്ഞു
ഒഴിഞ്ഞു നിൽക്കുന്ന,
ആരെയോ പേടിച്ച്
തട്ടിൻപുറത്തു
കട്ടിൽ കീഴിലും
പൊട്ടക്കിണറ്റിൽ ഉം
ഒളിച്ചിരുന്നവർക്ക്
സ്വന്തം ഹൃദയത്തിൻറെ
മിടിപ്പ് ഒച്ച കൊണ്ട്
ശരീരം
പിളർന്ന് പോകുമെന്ന്
ഭയന്ന്വർക്ക്
ഇറ്റിറ്റു വരുന്ന
പേടിയുടെ
നനവിനെ
ഒരാൾപോലും ശേഷിക്കാതെ
ക്രൂരമായി
കൊന്നൊടുക്ക പെട്ടവരുടെ
ഗ്രാമത്തിലൂടെ
ഒഴുകി
കടക്കുന്ന
നിലാവിൻറെ
തിളങ്ങുന്ന പുതപ്പു പോലെ
കണ്ടു കണ്ടു തുടങ്ങുമ്പോഴേക്കും
വ്യർത്ഥം എങ്കിലും
എന്തൊരു ശാന്തത
എൻറെ തോന്നലിൽ
എന്ന്
ഓർക്കുന്ന വരുടെ
ഓർമ്മ മതി
അപ്പോൾ
ആയി വരും
മെല്ലെ മെല്ലെ
ആയി വരും
തിരിച്ചെത്തി യെ പറ്റൂ
എന്നുറപ്പിച്ച്
പുഴകടന്ന്
കരിം പാറകളിൽ
പരന്ന
പുല്ലു തിരഞ്ഞ കാലുകൾ വച്ച്
ഇറങ്ങിപ്പോയ നേരത്തെ
വെയിൽ ഇൻറെ കനൽ വെളിച്ചവും
പുല്ല് ഉഴുതുമറിക്കുന്ന കാറ്റും
ശരിയല്ലേ
ആയി വരുന്നില്ലേ
മനസ്സിൽ ആയി ആയി വരുന്നില്ലേ
അപ്പോൾ വിരൽത്തുമ്പിൽ
ഒളിച്ചിരുന്ന കണ്ണുകൾ
തുറന്നില്ലേ
ആയില്ലേ
മനസ്സിൽ
ആയി ആയി വരുന്നില്ലേ
കണ്ടതെല്ലാം
കാണുന്നതിൽ വന്നു
മൗനം ആയും അലമുറയിട്ടു
പറഞ്ഞുകൊണ്ടേയിരിക്കും
ഞങ്ങൾ ഇവിടെയുണ്ട്
ഞാnaയിരിക്കുന്നതിൻറെ
ആനന്ദപൊലിമയിൽ
ഇങ്ങനെ
തെളിഞ്ഞു നിൽക്കുക
എന്തൊരു വരമാണ്
മറ്റൊന്നിൽ
എന്നെ
കാണുവാൻ കഴിയുന്നതും
ആവുന്നില്ലേ
ഏതാണ്ട്
മനസ്സിൽ
ആവുന്നില്ലേ
ഇപ്പോൾ ഗ്രാമത്തിലെ നദി
നിലാവിൻറെ അതേ പുതപ്പും ആയി
മറ്റൊരിടത്തേക്ക്
ഒഴിഞ്ഞുപോകുന്നു
പലായനം ചെയ്യുന്ന
കലാകാരനെ
പേടിച്ചരണ്ട
അഭയാർത്ഥിye
കരയാതിരിക്കാൻ
===============
സുഹൃത്തുക്കൾ ക്കായുള്ള ഭാഷ
വാക്കുകൾ
പ്രയോഗങ്ങൾ
എല്ലാം
രമ്യതടെ
അദൃശ്യ വ്യാകരണ
ഉള്ളടക്കങ്ങളുടെ ഉദാരമായ കലാ ശീലത്തിൽ
നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന വരത്തു പോക്ക്
ശിഥില ധൃതി കൊണ്ടോ
പറയാൻ അരുതാത്തത് എന്ന് മറ്റേയാൾ കരുതുന്ന നിറം കൊണ്ടോ
കൂർത്ത ഒരു അമ്പേറ്റ്
വീണുപോയ
ശൂർപ്പണഖ
അമ്പുകുത്തിമലയിൽ
രാപ്പകലില്ലാതെ മലർന്നു കിടക്കുന്നu
പിഴച്ച വാക്കുകളാൽ
കുഴഞ്ഞു ഇരുന്നു പോയ
സൗഹൃദങ്ങൾ
സമൃദ്ധമായ ഉല്ലാസ കാലങ്ങൾ എല്ലാം
പറക്കലും പതിയിരിക്കും
തുള്ളി ച)ട്ടങ്ങളും
പൊട്ടിച്ചിരികളും
കെട്ടിപ്പിടി തങ്ങളും ഉപേക്ഷിച്ച്
നഷ്ട ബോധത്തിൻറെ ധ്യാന മൗനത്തിൽ
രാപ്പകൽ അങ്ങനെ വിരിഞ്ഞു കിടക്കും
എത്രയെത്ര ശില്പങ്ങൾ തീർത്തു
നമ്മുടെ പിഴച്ച വാക്കുകൾ നോട്ടങ്ങൾ
മനമറിയാതെ ഉരിയാടി പോയ
വാക്കുകൾ
നാവടച്ച് ഒരുക്കുന്ന
പ്രകാശപൂർണമായ
പാഴ്മര പച്ചയിൽ
പാട്ടുകളുടെ ചിലമ്പൽ
ഓർത്തു എടുത്തോളൂ എന്നു പറഞ്ഞ്
വഴി
പിരിഞ്ഞ
സ്വസ്ഥത യിലേക്ക് കടക്കാം എങ്കിലും
വാക്കുകൾ
പടിഞ്ഞാറ് നിന്നും
മാനം കീറി
ചിറകടിക്കുന്ന ഒറ്റ കിളികl
ദിക്കുകളെ
ഇഴ ചേർക്കുന്ന
തുടിപ്പ്
മൂക
ശോക
വടി വോടെ
ഒഴുകി എത്തി കൊണ്ടേയിരിക്കും
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 02, 2023 | 517 | +3 | +0.6% |
August 31, 2022 | 514 | +1 | +0.2% |
July 25, 2022 | 513 | -2 | -0.4% |
June 18, 2022 | 515 | -8 | -1.6% |
May 12, 2022 | 523 | +6 | +1.2% |
April 04, 2022 | 517 | +4 | +0.8% |
February 05, 2022 | 513 | +7 | +1.4% |
December 29, 2021 | 506 | +6 | +1.2% |
November 21, 2021 | 500 | +13 | +2.7% |
October 13, 2021 | 487 | +25 | +5.5% |