My insta account @bhavyavarrier
രാവിലെ നല്ല തണുപ്പ്... കൂടെ ഫാനിന്റെ തണുപ്പും കട്ടിലിന്റെ മോളിന്ന് എണീക്കാൻ തന്നെ തോന്നുന്നില്യ. അമ്മടെ വിളി കേട്ടിട്ട് എണീക്കാം എന്ന് വിചാരിച്ചു വീണ്ടും പുതച്ചു കിടന്നു. ദേ വിളിച്ചു, 'അമ്മു....എണീക്ക്,എണീച് അമ്പലത്തിൽ ഒക്കെ ഒന്ന് പൊയ്ക്കൂടേ'...'ആ ദാ വരണു'... ആഹാ താഴേക്ക് ഇറങ്ങുമ്പോ തന്നെ നല്ല നെയ്യ് കൊണ്ട് ഇണ്ടാക്കിയ മൊരിഞ്ഞ ദോശയുടെ സ്മെൽ 🤤. പല്ല് തേക്കാതെ തന്നെ ഞാൻ അടുക്കളയിലേക്ക് ഓടി. ഒരു ദോശയുടെ കഷ്ണം എടുത്ത് കഴിക്കാൻ നിന്നപ്പോഴേക്കും അമ്മ, 'ഡീ പോയി പല്ല് തേച് കുളിച്ചിട്ട് വാ എന്നിട്ട് മതി നിന്റെ കഴിക്കൽ'. 'അമ്മേ പ്ലീസ്' എന്ന് ഞാൻ. 'പറ്റില്ല' എന്ന് അമ്മയും. ഞാൻ വേഗം ഓടി പല്ലുതേച്ചു കുളിച്ചു വന്നു. എന്നിട്ട് കഴിക്കാലോ എന്ന് വിചാരിച്ചു ചെന്നപ്പോൾ ദേ വീണ്ടും 'അമ്പലത്തിൽ പോടീ എന്നിട്ട് മതി 'എന്ന് . ഞാൻ വേഗം ഓടി അമ്പലത്തിലേക്ക്. അമ്പലത്തിൽ പോയി തൊഴുതു വന്നപ്പോഴേക്കും ദേ അമ്മ ആ ചൂട് ദോശയും നല്ല ഉള്ളി ചമ്മന്തിയും നല്ല ചൂട് ചായയും മേശമേൽ വച്ചിരിക്കുന്നു. ഞാൻ ഒന്നും നോക്കിയില്ല്യ അതങ്ങ് ആസ്വദിച്ചു കഴിച്ചു. ആഹാ എന്താ രുചി...