അനുഭവങ്ങളെ സ്വന്തം തൂലികയിലെ മഷിയാകുക.... ആ മഷിയിൽ സത്യസന്ധത ഉണ്ടെങ്കിൽ.... എഴുതുകൾക്ക് ജീവൻ ഉണ്ടാകും,...അത് ഓരോ കഥക്കും ജീവൻ പകരും.....
പണ്ടെഴുതി വെച്ച വാക്കുകളും,
എന്നോ വായിച്ചു തീർത്ത രണ്ട് പുസ്തകങ്ങളും,
ചെറിയൊരു നാമവും,
കട്ടപ്പിടിച്ച മഷിയുമായി ഞാൻ തെരുവിലേക്കിറങ്ങുകയാണ്....
ജീവിച്ചു പോകേണ്ടേ....
സ്വീകരണങ്ങൾ പ്രതീക്ഷിച്ചു,
ആനന്ദവും അനുമോദനവും....
ഒന്നും കിട്ടിയില്ല....
പിന്നെയാണറിഞ്ഞത്,
അക്ഷരങ്ങളെ വാക്കുകളാക്കി വർണ്ണിക്കാൻ ഞാൻ മറന്ന നേരമത്രയും സമൂഹം എന്നെ മറക്കാൻ ശ്രമിക്കുവായിരുന്നെന്ന്....
ഒരു എഴുത്തുകാരന്റെ മനസ്സിൽ എന്തൊക്കെയാണെന്ന്
ചിന്തിച്ച് നോക്കിയിട്ടുണ്ടോ നിങ്ങൾ ..
എഴുത്തുകളിൽ നിങ്ങളെയാണ് പകർത്തിയതെന്ന്
കാണുമ്പോഴാണ് നിങ്ങളവരെ ശ്രദ്ധിക്കാൻ തുടങ്ങുക ..
എഴുത്തുകാരന്റെ മനസ്സ് ചുഴിഞ്ഞ് നോക്കിയാൽ
അനുഭവങ്ങളുടെ കല്ലുമലകൾ കാണാം ..
അവനിൽ കിട്ടാതെ പോയതും ,
അവനിലെ ആഗ്രഹങ്ങളും എല്ലാം കാണാം ..
അവനിലെ സങ്കടങ്ങളെല്ലാം മനസ്സിലൊതുക്കി
പരിഭവവും , പരാതിയും സ്വയം ഏറ്റെടുത്ത് കൊണ്ട്
മറ്റുള്ളവരുടെ മുന്നിൽ അവൻ വാക്കുകൾ കൊണ്ട്
പൂക്കാലം സൃഷ്ട്ടിക്കും ..
പ്രതിക്ഷകളും സ്വപ്നങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞ് വീഴുമ്പോഴും , ഒന്നും തിരികെ വീണ്ടെടുക്കാന്‍
കഴിയാതെ വരുമ്പോഴും ,
പ്രകാശത്തിന്റെ തിളക്കമുളള വാക്കുകൾ കൊണ്ടവർ
പുഞ്ചിരിയുടെ മുഖംമൂടി അണിയും ..
അവനിലെ ഓരോ വാക്കുകളുടെ പുറകിലും
ഒരു നോവിന്റെ കഥയുണ്ടാകും ..
വായിക്കുന്നവർ ഒരിക്കലും അറിയരുത് എന്ന്
അവന് വാശിയുള്ള ചില കഥകൾ ..
അവന് നഷ്ടപ്പെട്ട് പോയ ഇഷ്ടങ്ങളൊക്കെ ,
അടുത്ത ജന്മത്തിലേകുള്ളതാണെന്ന് പറഞ്ഞ്
അവൻ അവനെ തന്നെ പറ്റിക്കുന്ന വേഷമാണ്
ഓരോ എഴുത്തുകാരന്റേതും ..
ഓരോ എഴുത്തുകാരന്റെ വാക്കുകൾക്കുള്ളിലും
പൊട്ടിത്തകർന്ന് പോയൊരു ഹൃദയമുണ്ടാകും ,
കണ്ട സ്വപ്നങ്ങൾക്ക് മുൻപിലൊക്കെ
തോറ്റ് പോയൊരു മനസ്സുണ്ടാകും ,
ആർക്കൊക്കെയോ വെളിച്ചം പകരാൻ
സ്വയം ഉരുകി തീരുന്ന ഒരു ആത്മാവുമുണ്ടാകും ..
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്ന
എളുപ്പമുള്ള കവിതയും ,
എളുപ്പത്തിൽ നിങ്ങൾക്ക് വരച്ചിടാവുന്ന
വില കുറഞ്ഞ ചിത്രവുമല്ല അവന്റ മനസ്സ് ..
എന്നിരുന്നാലും
ഒരു എഴുത്തുകാരന്റെ മനസ്സ് ഒന്നിനെയും വെറുക്കില്ല ..
കാരണം , പൊടിയും മാറാലയും വരെ
ഇഷ്ട്ടപ്പെടുന്ന മനസ്സാണ് അവന്റേത് ..
പൊള്ളിവിയർത്ത അവന്റെ വരികൾക്കിടയിലും
വരികളിലും നിങ്ങൾ നിങ്ങളെ കണ്ടെത്തിയാൽ
വരികൾക്കപ്പുറം..........