കവിത കുറയുകയും ജീവിതം ഏറുകയും....
പതാക
------------------
നെറ്റിയിലെ
ചുളിവുപോലെ
മൂന്നു വരകളിൽ
ഞാനെൻ്റെ പതാക വരയ്ക്കുന്നു
വീൽ ചെയറിൻ്റെ
ചക്രം
നടുവിൽ വെച്ച്
അതിൽ നീല നിറം ചാർത്തുന്നു
ഒരു വികലാംഗൻ്റെ
ജീവിതത്തിലേക്കുള്ള
ഭിന്നശേഷിയായി
ഞാനത് വലിച്ചുയർത്തുന്നു...
ബോംബേറിൽ
ചിതറിയ ജീവിതത്തെ
പൊതിഞ്ഞുകെട്ടാൻ
അത് വിരിച്ചിടുന്നു...
ഉള്ളിലും പുറത്തും
അംഗ പരിമിതനായ
എന്നെപ്പോലെ, പതാക
ഒളിച്ചുകളി തുടരുന്നു....
..... ----- ..... ------ ....... പാമ്പ്
കെ.ഷിജിൻ
എൻ്റെ പാമ്പേ,
ചാഞ്ഞും ചരിഞ്ഞും
നാവു നീട്ടിയും
നീയെന്നെ നോക്കുമ്പോൾ
കണ്ണുകളിൽ
എന്തു കുസൃതിയാണ്...
അത്ര മിനുത്ത
ചിത്രാങ്കിത മേൽക്കുപ്പായം
ഒന്നു തൊട്ടു നോക്കാൻ ഞാൻ തുടിക്കുകയാണ്
പ്രണയത്തിൻ്റെ
വിഷം തീണ്ടി
കറുത്തു പോകട്ടെ ഞാൻ...
കാലം നിന്നിൽ
തളംകെട്ടി
കിടക്കുന്നതിൻ്റെ
ഏകാന്തതയെ
പ്രണയപൂർവം
നമുക്ക്
മകുടിയൂതിയകറ്റാം...
കരിനീലക്കടലിലെന്നാത്മം
നിൻ്റെ തിരകളിൽ
വെള്ളിപൂശുന്ന
നിലാവു പോലെ
ഇഴഞ്ഞു ചുറ്റിപ്പിണയട്ടെ
എൻ്റെ പാമ്പേ...
------- .....
Invited by: Suresh Gaya
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 25, 2023 | 188 | +6 | +3.3% |
June 17, 2022 | 182 | -2 | -1.1% |
April 02, 2022 | 184 | +1 | +0.6% |
February 04, 2022 | 183 | +1 | +0.6% |
December 28, 2021 | 182 | +1 | +0.6% |
November 20, 2021 | 181 | +5 | +2.9% |
October 12, 2021 | 176 | +2 | +1.2% |
September 04, 2021 | 174 | +160 | +1,142.9% |