27/Hard to find
KaRmaBeLieVer
ഇനിയൊരു ജന്മമുണ്ടെങ്കിൽ നീയെന്റേതാവണം..
എന്നെ വിസ്മയിപ്പിക്കുന്ന നിന്റെ ഭ്രാന്തൻ ചിന്തകൾ..
നിന്റെ കീറിപ്പറിഞ്ഞ നോവുകൾ...
നിന്റെ സ്വാർത്ഥത കോരി നിറച്ച പ്രണയം..
എല്ലാം എന്റെ മാത്രമാവണം..
ഈ ജന്മത്തിൽ പ്രണയിച്ചു മതിവരാത്തത്രേം അന്നെനിക്ക് നിന്നെ പ്രണയിക്കണം...
ഒരാൾക്കും... മറ്റേതൊരാൾക്കും പങ്കുവെയ്ക്കാനാവാത്തവണ്ണം നിന്നെയെന്റെ നെഞ്ചോട് ചേർത്തു വെയ്ക്കണം..
എന്റെ കുഞ്ഞിനെപ്പോലെ ലാളിക്കണം..
കാമുകിയായി പ്രണയം പങ്കിടണം..
അമ്മപ്പക്ഷിയായി നിന്നെയെന്റെ ചിറകിലൊളിപ്പിക്കണം..
ഒരു നോവുകളും അലട്ടാതെ..
ഇനിയൊരു പുനർജനിയ്ക്കായ് കാത്തിരിയ്ക്കാം ഞാൻ..
ഇനിയീ ആയുസ്സൊടുങ്ങും വരെയും...
✍🏼🤷🏻♀️💗
നിൻ്റെ ഓർമകൾക്ക് ഇന്ന് എന്തൊരു ഭാരമാണെന്നോ..🙂💗🫂