ഭാവുകത്വങ്ങൾ കസവിട്ട മനസ്സുമായി ഒരു ഏകാന്ത പഥികൻ
Principal (Hr. Sec. School) Palakkad
Listener :: Learner
വാദങ്ങൾക്കും പ്രതിവാദങ്ങൾക്കുമല്ല;
കേൾക്കാനും പറയാനും..
for personal talk✓
https://t.me/Neptune107
8848132616
പിഴുതെടുത്തപ്പോൾ
ബാക്കിയായ
വേരുകളിൽ
മുകുളങ്ങളായി തളിർത്ത്
ഓർമകളിലെ രാഗാരുണകണങ്ങളാൽ പ്രണയ ഹരിതകം ചാലിച്ച് ആത്മാവിൽ അന്നമൂട്ടുന്ന അപൂർവ്വതയാണ് നീ..
ശൂന്യമായ ഏകാന്തതയിൽ
സൗരഭമായി നീ നിറയുന്നുണ്ട്..
..നിശ്ശബ്ദമായി.
നിർമ്മലമായി.
ഇല്ല
ഇതുപോലൊരു
രാമച്ചവിശറിയും
വേറെ,
എനിക്കുമേൽ വീശിത്തണുക്കുവാൻ..
- അജിത് ലാൽ
അക്കരെയിക്കരെ നിന്ന്
ദിവാസ്വപ്നങ്ങളുടെ
ഊഞ്ഞാലേറിയാൽ മതിയോ
നനവുള്ള പുൽപ്പരപ്പിലിരുന്ന്
നിന്നെപ്പോൽ നിർമ്മലമായ ആകാശം മുഖം നോക്കുന്ന
ജലാശയത്തിലേക്ക് മിഴിനട്ടിരിക്കാൻ..
നിന്റെ ഇമയനക്കങ്ങൾ പോലെ
ചടുലമായ പൊൻ മാനിന്റെ
ജലകേളിയിൽ മാത്രം വിടരുന്ന
ഓളങ്ങളുടെ താളങ്ങളറിയാൻ..
ഇലപ്പടർപ്പുകളിൽ നിന്ന് തടാകത്തിലേക്ക്
നീർ തേടിയിറങ്ങിയ വള്ളികൾ
ജലരാശിയിൽ നനഞ്ഞു
നിർവൃതി പൂകും പോലെ
നിന്റെ മടിത്തട്ടിൽ തല ചായ്ച്
സ്വയം നഷ്ടപ്പെടാൻ..
രജനീ യാമങ്ങളുടെ സ്വഛതയിൽ
ഹൃദയത്തിലേക്ക് മാത്രം
നീളുന്ന നിന്റെ മിഴിത്താരകത്തിന്റെ തിളക്കം
കാണാൻ..
നിന്റെ രാഗദീപ്തിയാലെന്റെ
ഏകാന്ത തപസ്സിളക്കാൻ
തേങ്ങലുകളെ
ബാഷ്പീഭവിപ്പിക്കുന്ന
ഊഷ്മളതയുമായി എന്റെ പരിലാളനങ്ങൾ ചൂടാൻ..
വരൂ..
ഇത്തിരിനേരം,
നമുക്കീ പാരസ്പര്യത്തിന്റെ
കടവിലിരിക്കാം..
- അജിത് ലാൽ
*. *. *
Invited by: Arun Arathil
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 26, 2023 | 192 | +4 | +2.2% |
November 08, 2022 | 188 | +1 | +0.6% |
August 30, 2022 | 187 | -1 | -0.6% |
July 24, 2022 | 188 | -3 | -1.6% |
June 17, 2022 | 191 | -10 | -5.0% |
May 11, 2022 | 201 | -1 | -0.5% |
December 28, 2021 | 202 | -4 | -2.0% |
November 20, 2021 | 206 | -5 | -2.4% |
October 12, 2021 | 211 | +55 | +35.3% |
September 04, 2021 | 156 | +149 | +2,128.6% |