കളഞ്ഞു പോയ നോട്ടങ്ങൾ
നോട്ടങ്ങൾ പലതരമുണ്ട്
പുളിച്ചു തികട്ടുന്നവ
വീണിടത്തു കിടന്നുരുണ്ടു തിമിർക്കുന്നത്
നോട്ടം മുറിച്ചുകളയുന്ന വ്യഭിചാരങ്ങളാണു ചിലത്
ഒറ്റ നോട്ടത്തിൽ മനുഷ്യന്റെ സത്തു മുഴുവൻ ചോർത്തിയെടുക്കുന്ന കഴുകൻമ്മാരുമുണ്ട്
കണ്ണുകൾ ശരീരകോശങ്ങളിൽ ഉമ്മ വെച്ചണച്ചു നിൽക്കും
ലോകത്തിൽ പെറ്റു വീണ ആദ്യ മേൽവിലാസമാണത്രേ നോട്ടങ്ങൾ
ഉയരങ്ങളിൽ നിന്നും നിർമലമായി തഴേക്ക് പതിച്ച് ചിന്നി ചിതറി തെറിക്കുന്നു
ചിലത് പവിത്രമായ പേറ്റുനോവിനാൽ പിറവിയെടുക്കുന്നു
ഒളിഞ്ഞുനോട്ടം കഴിഞ്ഞു മടങ്ങി വരുമ്പോൾ കണ്ണുകൾ മനപൂർവ്വം കഴുകിയിരുന്നില്ല
ചിലപ്പോഴത് ഒരു മഹായാത്രയുടെ പൊടി പറപ്പിക്കുന്ന തുടക്കമാകുന്നു
വാതിൽക്കൽ മുട്ടി വിളിച്ച് സമ്മതം കാത്തു നിൽകുമായിരുന്നു ഞാൻ
ഇത്രയും മാന്യത വേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നിയിട്ടുണ്ട്
മനപൂർവ്വമായി ഒഴിവാക്കപ്പെട്ട ഒരു നോട്ടത്തിലായിരുന്നു തുടക്കം
യാത്രയിൽ നാമറിയാതെ കൈകൾ മുട്ടുകയും പിന്നീട് ഉമിനീർ കൈമാറുകയുമുണ്ടായി
കാലമെത്ര കഴിഞ്ഞിട്ടും മനപൂർവ്വമായി ഒഴിവാക്കപ്പെട്ട നോട്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ല ....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 28, 2024 | 47 | +4 | +9.4% |
November 14, 2022 | 43 | +1 | +2.4% |
June 20, 2022 | 42 | -1 | -2.4% |
February 06, 2022 | 43 | +2 | +4.9% |
December 31, 2021 | 41 | +2 | +5.2% |