• ഉണർവ്വ് •
നന്മ വരമേറ്റ നിദ്രയിലൊരുനാൾ
പുതുമയിലലിയുന്ന ഉണർവിനെ
പുൽകി ഞാൻ. കുഞ്ഞു മുകുളങ്ങ-
ളഖിലവും നാമ്പുകൾ തേടുന്ന
പ്രഭാതമെന്നിൽ ആസന്നമായെന്നു
തിരിയണയാ നാളം പോൽ ആശിച്ച്.
ചാലകമാകുമീ നേരത്തിൻ സൂചിക
ബാല്യചിത്രത്താൽ അനുഗമിച്ചീടവേ.
നരയിനിയും ചുവടുറപ്പിക്കാത്തയീ
ഉൾകോണിൽ ഒരു തീരമിനിയും
അവിരാമ വരികളിൽ കോർത്തീടുവാൻ.
പടിയിറങ്ങാൻ വെമ്പുമീ ആത്മാവിൽ
പിന്നെയും ചെറുപാദങ്ങൾ
സ്മരണയാൽ മിഴിതുറന്നു.
അന്നൊന്നിനൂ പകരം എന്നമ്മ
തളികയിൽ ചാലിച്ചു ഭാവങ്ങൾ
നൂറായിരം; സ്നേഹവും സ്വപ്നവും
കൂടൊരുക്കുന്ന ചെറു പൈങ്കിളി
കഥയിലൊന്നുപോലെ, അറയിൽ
നിന്നുതിരുന്ന മധു പോലെ...
Invited by: Nasrin Ashraf
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 15, 2023 | 111 | +1 | +1.0% |
November 10, 2022 | 110 | -1 | -1.0% |
June 18, 2022 | 111 | -4 | -3.5% |
April 03, 2022 | 115 | +1 | +0.9% |
November 21, 2021 | 114 | +1 | +0.9% |
September 05, 2021 | 113 | +82 | +264.6% |