🌳 *Nature Walkers* 🐾
""""""""""""""""""""""""""""""""""""""""""
*പ്രകൃതിയുടെ നന്മകളെ കൂടുതലറിയുവാൻ ഏറ്റവും നല്ല മാർഗ്ഗം സർവ്വ ചരാചരങ്ങളുടേയും നിലനിൽപ്പിനാധാരമായ വനത്തെ അറിയുക എന്നതാണ്. ആദ്യമായി കാടു കാണുന്നൊരു കുട്ടിയുടെ കൗതുകം നിറച്ചുവെച്ച മനം പോലെ യാതൊരു സ്വാർത്ഥമോഹങ്ങളുമില്ലാതെ അരണ്യത്തിന്റെ വിശാല ലോകത്തേക്കു കടന്നു ചെല്ലുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. കാടെന്ന ജൈവവൈവിധ്യത്തെ കൺകുളിർക്കെ കണ്ട് ഇടതൂർന്ന ഹരിതകാന്തിയിൽ മനസ്സിനെ മേയാൻ വിട്ടുകൊണ്ട് ദൃഷ്ടിഗോചരമാകുന്ന ഓരോരോ ജീവജാലങ്ങളുടേയും അതിസൂക്ഷ്മചലനഭംഗിയേ പോലും മിഴികളാൽ ഒപ്പിയെടുത്തു കൊണ്ട് യാതൊരു ചിന്താഭാരവുമില്ലാതെ മനസ്സിനെ ഒരു പക്ഷിയെപ്പോലെ പറത്തി വിടുമ്പോൾ കിട്ടുന്നൊരു നിർമല സുഖാനുഭൂതിയാണ് ഫലത്തിൽ ഓരോ വനയാത്രികനും ആത്യന്തികമായി ലഭിക്കേണ്ടത്. നിർഭാഗ്യവശാൽ ഓരോ വനയാത്രകളുടേയും സുപ്രധാന ലക്ഷ്യം പോലും മറന്ന് കേവലം ചില ഭൗതീക നേട്ടങ്ങൾക്കു വേണ്ടി മാത്രമായി കണ്ട് മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചുകൊണ്ട് വനയാത്രകൾ നടത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. വനത്തെ അതിന്റെ പാരമ്യതയിൽ ആസ്വദിക്കുക എന്നതാവണം ഓരോരോ വന യാത്രകളുടേയും വനയാത്രികന്റേയും സുപ്രധാന ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിയെ മുൻനിർത്തി മാത്രമേ നമ്മളോരോരുത്തരും വനത്തെ സമീപിയ്ക്കാവൂ...*
*വനയാത്രകളിലെ വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി പോലും വനാസ്വാദനമെന്ന ആനന്ദത്തിന്റെ അടുത്ത പടി എന്ന നിലയിലേ പരിഗണിയ്ക്കപ്പെടാവൂ... പ്രകൃതി സ്നേഹമെന്ന നന്മയെ വെടിഞ്ഞ് മറ്റു സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി നാം വനത്തെ സമീപിക്കുമ്പോൾ, നമ്മുടെ അഭിമാനമായ കേരളീയ വനമേഖലയുടെ അഗാധ സൗന്ദര്യത്തെ പോലും അടുത്തറിയുവാനും ആസ്വദിക്കുവാൻ പോലും വാസ്തവത്തിൽ നമുക്കു കഴിയാതെ പോവുകയല്ലേ ചെയ്യുന്നത്?! നമുക്ക് ദർശന സൗഭാഗ്യം തരുന്ന പക്ഷിമൃഗാദികളുടെ മൊത്തത്തിലുള്ള എണ്ണവും വൈവിധ്യവും കണക്കാക്കി അതിനനുസൃതമായി ഏതൊക്കെ വനമേഖലയിൽ ചെന്നാലാണ് കൂടുതൽ വന്യജീവികളുടെ ഫോട്ടോ ലഭിയ്ക്കുക എന്നു ചിന്തിച്ചുറപ്പിച്ച് ആ ലക്ഷ്യം സാധിച്ചെടുക്കുവാനായിട്ടുള്ള നെട്ടോട്ടമാണ് ഇന്നു വനയാത്രികരിൽ പൊതുവായി കണ്ടുവരുന്നത്! ഇത്തരം സ്വാർത്ഥ ലക്ഷ്യങ്ങളെ മുൻനിർത്തി മാത്രമായുള്ള ഓരോ വനയാത്രയും വാസ്തവത്തിൽ പ്രകൃതിയെന്ന മഹാനന്മയേയും വനമെന്ന മഹാപുണ്യത്തേയും പാടേ അവഗണിച്ച് അപമാനിക്കുകയല്ലേ ചെയ്യുന്നത്?! അതുകൊണ്ട് വിശാല ദേവഭൂമിയായ വനത്തെ കേവലം സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടി ചൂഷണം ചെയ്യാതെ, അതിനെ ആത്മാർത്ഥമായി സ്നേഹിയ്ക്കയും പരിപാലിയ്ക്കയും ചെയ്തു കൊണ്ട് പ്രകൃതിയോടിണങ്ങി നമ്മളേവരും ജീവിച്ചു മാതൃക കാട്ടണമെന്നതാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈയവസരത്തിൽ പറയുവാനാഗ്രഹിക്കുകയാണ്. എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ വനനന്മകളുടെ, മാലിന്യം തൊട്ടുതീണ്ടാത്ത പ്രകൃതിയുടെ ഭാഗമായി എന്നെന്നും മാറാൻ കഴിയൂ......* 🙏
Day | Members | Gain | % Gain |
---|---|---|---|
June 14, 2024 | 546 | 0 | 0.0% |
March 14, 2024 | 546 | 0 | 0.0% |
January 24, 2024 | 546 | 0 | 0.0% |
December 10, 2023 | 546 | +1 | +0.2% |
November 02, 2023 | 545 | 0 | 0.0% |
October 02, 2023 | 545 | 0 | 0.0% |
September 03, 2023 | 545 | 0 | 0.0% |
August 05, 2023 | 545 | -1 | -0.2% |
July 04, 2023 | 546 | -1 | -0.2% |
April 09, 2023 | 547 | 0 | 0.0% |
March 13, 2023 | 547 | 0 | 0.0% |
January 30, 2023 | 547 | -1 | -0.2% |
January 07, 2023 | 548 | +1 | +0.2% |
December 23, 2022 | 547 | +2 | +0.4% |
October 28, 2022 | 545 | +1 | +0.2% |
September 11, 2022 | 544 | +1 | +0.2% |
July 31, 2022 | 543 | +1 | +0.2% |
June 21, 2022 | 542 | +2 | +0.4% |
June 15, 2022 | 540 | +1 | +0.2% |
May 26, 2022 | 539 | +1 | +0.2% |
April 08, 2022 | 538 | +1 | +0.2% |
March 17, 2022 | 537 | +1 | +0.2% |
March 10, 2022 | 536 | +5 | +1.0% |
November 19, 2021 | 531 | +1 | +0.2% |
November 04, 2021 | 530 | +3 | +0.6% |
October 30, 2021 | 527 | +28 | +5.7% |