മാപ്പിള എന്ന പദത്തിന്റെ അർത്ഥം ജാമാതാവ് എന്നാണ്. കൂടാതെ അമ്മ പുത്രൻ എന്നും ആദിവാസികളുടെ ഭാഷയിൽ അർഥം ഉണ്ട്.
"മാ" എന്നാൽ അമ്മ, "പിള്ള" എന്നാൽ കുഞ്ഞ് /മക്കൾ എന്നും അർത്ഥമുണ്ട്.
മാർഗ്ഗ പിള്ള എന്ന പേരിൽ നിന്നാണ് മാപ്പിള എന്ന പദം ഉണ്ടായത്. കേരളക്കരയിൽ ദ്രാവിഡ സംസ്കാരം നിലനിന്നിരുന്ന കാലത്ത് ആദ്യത്തെ മതമായി ഇവിടെ പ്രചരിച്ചത് ബുദ്ധമതമായിരുന്നു. ചക്രവർത്തിമാരും, രാജാക്കന്മാരും ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. ജനങ്ങളിൽ നിരവധി പേരും ബുദ്ധമതാനുയായികളായി. ഇങ്ങനെ പുതുതായി ബുദ്ധമതം സ്വീകരിക്കേണ്ടവർക്ക് ചടങ്ങുകൾ ഉണ്ടായിരുന്നു. ഇതിനെ മാർഗ്ഗം കൂടുക അഥവാ ധർമ്മ മാർഗ്ഗം ചേരുക എന്നാണ് പറഞ്ഞിരുന്നത്. കാലക്രമേണ ഈ പദം "മാർഗ്ഗപ്പിള്ള" എന്ന് മതപരിവർത്തനം നടത്തിയവരേ സൂചിപ്പിക്കാൻ ഉപയോഗിച്ചു. മാർഗ്ഗപ്പിള്ള ലോപിച്ചാണ് പിന്നീട് മാപ്പിളയായിത്തീർന്നത്.
ദക്ഷിണ ഭാരതത്തിൽ ബുദ്ധമതത്തിന് ശേഷം ഒന്നാം നൂറ്റാണ്ടിൽ വന്ന നസ്രാണി മതം സ്വീകരിച്ച ജൂതവംശജരേയും, ദ്രാവിഡരേയും മാപ്പിളകൾ എന്ന് വിളിച്ചു പോന്നു.
കൊച്ചിയിൽ ജൂതന്മാരേയും സുറിയാനി നസ്രാണികളെയും വേർതിരിച്ച് ജൂതമാപ്പിള, നസ്രാണിമാപ്പിള എന്നിങ്ങനെ യഥാക്രമം വിളിച്ചുപോന്നു. അവസാനം കേരളക്കരയിൽ ആവിർഭവിച്ച മുഹമ്മദീയരെ ജോനകമാപ്പിള എന്ന് വിളിക്കപ്പെട്ടതായും കാണാം.
അറബി പദമായ മഅ്ബറ് എന്നതിൽ നിന്നാണ് മാപ്പിള എന്ന പദത്തിന്റെ ഉത്ഭവം എന്ന് അഭിപ്രായം ഉണ്ട്. മഅ്ബറിന് വെളളം, കടൽ എന്നൊക്കെയാണ് അർത്ഥം. മറ്റു ചിലരാകട്ടേ മഫ്‌ലഹ് എന്ന അറബി പദത്തിൽ നിന്നാണ് മാപ്പിള എന്ന പദത്തിന്റെ ഉത്ഭവം എന്നും അഭിപ്രായപെടുന്നു. എന്നാൽ ഇതിനർത്ഥം കൃഷിപ്പണി എന്നാണ്. ഇതെല്ലാം പരസ്പരവിരുദ്ധങ്ങളായ ചിന്താഗതികളാണ് എന്നാണ് പി.കെ. മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെടുന്നത്.
ഇത്തരത്തിൽ അത്ര പ്രബലമല്ലാത്ത മറ്റു അഭിപ്രായങ്ങളും കാണുന്നുണ്ട്..
Day | Members | Gain | % Gain |
---|---|---|---|
May 05, 2024 | 35 | 0 | 0.0% |
February 18, 2024 | 35 | 0 | 0.0% |
January 04, 2024 | 35 | 0 | 0.0% |
November 20, 2023 | 35 | 0 | 0.0% |
October 19, 2023 | 35 | 0 | 0.0% |
September 19, 2023 | 35 | 0 | 0.0% |
August 21, 2023 | 35 | 0 | 0.0% |
July 19, 2023 | 35 | 0 | 0.0% |
June 24, 2023 | 35 | 0 | 0.0% |
March 22, 2023 | 35 | 0 | 0.0% |
March 06, 2023 | 35 | 0 | 0.0% |