സിനിമ__പ്രാന്തന്മാർ on Clubhouse

സിനിമ__പ്രാന്തന്മാർ Clubhouse
3.3k Members
Updated: Aug 8, 2022

Description

മലയാള സിനിമയെയും, പാട്ടുകളെയും ഭ്രാന്തമായി സ്നേഹിക്കുന്നവർക്കും, ആരാധിക്കുന്നവർക്കും സംവദിക്കാനൊരിടം.

ക്ലബ്ബിലെ പ്രധാന പരിപാടികൾ :

1. സിനിമ ഏതാണന്നു പറയാൻ പറ്റുമോ സക്കീർ ഭായിക്ക്?

ഒരു സിനിമയുടെ hints തരും. അത് കേട്ട് സിനിമ ഏതാണെന്നു പറയുന്ന രസകരമായ game ആണിത്.

Hints can be :

* സിനിമയിലെ ഒരു സംഭാഷണശകലം.
* പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ.
* സിനിമയിലെ ഒരു കഥാസന്ദർഭം.

ചോദ്യം ചോദിക്കുന്ന ആൾക്ക്, മേൽ പറഞ്ഞവയിൽ ഏതെങ്കിലും ഒരെണ്ണം hint ആയി നൽകാവുന്നതാണ്. ഉത്തരം പറയുവാനായി രണ്ട് പേരെയാണ് തെരഞ്ഞെടുക്കുക. ആദ്യത്തെ ആൾക്ക് ഉത്തരം അറിയില്ലെങ്കിൽ, അദ്ദേഹം pass ചെയ്യുമ്പോൾ രണ്ടാമത്തെ ആൾക്കുള്ള അവസരമാണ്. രണ്ടാമത്തെ ആളും pass ചെയ്യുകയാണെങ്കിൽ ചോദ്യം open ആക്കുന്നതാണ്. സ്വന്തം പേരെടുത്തു പറഞ്ഞ്, ആർക്കും സിനിമയുടെ പേര് പറയാവുന്നതാണ്.

Clue കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

* ചോദ്യം ചോദിക്കുന്ന ആൾക്ക് മാത്രമേ clue നൽകാനുള്ള അവകാശമുള്ളൂ.

* സംവിധായകന്റെ പേര് ഒരു കാരണവശാലും clue ആയി നൽകാൻ പാടുള്ളതല്ല.

* സിനിമ റിലീസ് ചെയ്ത കൃത്യമായ വർഷം കൊടുക്കുന്നതിനു പകരം, ഒരു കാലഘട്ടം clue ആയി നൽകാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് 1980 മുതൽ 1985 വരെ, അല്ലെങ്കിൽ 1990 മുതൽ 2000 വരെ. അങ്ങനെയുള്ള ഒരു കാലഘട്ടം മാത്രമേ clue ആയി നൽകാൻ പാടുള്ളൂ.

* സിനിമയിലെ ഒരു സംഭാഷണമാണ് hint ആയി നൽകുന്നതെങ്കിൽ, കഴിവതും ആ സംഭാഷണവുമായി ബന്ധപ്പെട്ടുള്ള clue നൽകാൻ ശ്രമിക്കുക. ഒന്നുകിൽ ആ സംഭാഷണം ആരു പറഞ്ഞു എന്നോ, അല്ലെങ്കിൽ ആരോട് പറഞ്ഞു എന്നോ, അതിനു തൊട്ടു മുൻപോ, ശേഷമോ ഉള്ള മറ്റേതെങ്കിലും സംഭാഷണമോ, ആ സംഭാഷണം പറയാനുണ്ടായ സാഹചര്യമോ മറ്റോ clue ആയി നൽകാൻ ശ്രമിക്കുക.

2. ഇതാണ് നമ്മ പറഞ്ഞ പടം : Favourite Movie

നിങ്ങളുടെ ഇഷ്ടസിനിമയെക്കുറിച്ച്, ഇഷ്ടം പോലെ സംസാരിക്കാനുള്ള വേദി. സിനിമ ഇഷ്ടപ്പെടാൻ ഉണ്ടായ കാരണം, സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട മുഹൂർത്തം, കഥ, കഥാപാത്രങ്ങൾ, പാട്ടുകൾ.. ഇവയെല്ലാം ചേർത്ത് വെച്ചുകൊണ്ടുള്ള ഒരു നിരൂപണം.

3. ഇഷ്ടപ്പെട്ടു, എടുത്തു. ഗോപാലൻ : Favourite Scene

മലയാള സിനിമയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാരംഗത്തെ കുറിച്ച് സംസാരിക്കാം. സിനിമയുടെ പേര്, കഥാപാത്രങ്ങളുടെ പേര്, നടീനടന്മാർ, ആ രംഗം സംഭവിക്കാൻ ഉണ്ടായ സാഹചര്യം.. എന്നിവയെല്ലാം ചേർത്ത് വെച്ചുള്ള ഒരു ചെറിയ വിവരണം.

4. ഞാനെ കണ്ടുള്ളൂ : New Movie Review :

പുതിയതായി റിലീസ് ചെയ്ത സിനിമകളെക്കുറിച്ചുള്ള ചർച്ച. സിനിമ കണ്ടവർക്ക് വേണ്ടി മാത്രമുള്ള ഒരു വേദിയാണിത്. Spoilers Alert ഉള്ളതിനാൽ, സിനിമ കാണാത്തവർ ഒരു കാരണവശാലും ഈ ചർച്ചകളിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

5. Welcome to Ooty. Nice to Meet You : അന്യഭാഷാ ചിത്രങ്ങളെ പരിചയപ്പെടാം.

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അന്യഭാഷാ ചിത്രത്തെ മറ്റുള്ളവർക്കായി പരിചയപ്പെടുത്താം. നിങ്ങൾക്ക് ആ സിനിമ ഇഷ്ടപ്പെടാൻ ഉണ്ടായ കാരണം, Casting, Plot, Joner.. എന്നിവയെല്ലാം ചേർത്ത് വെച്ചുകൊണ്ടുള്ള ഒരു ചെറിയ വിവരണം.

Last 30 Records

Day Members Gain % Gain
July 26, 2022 3,300 +100 +3.2%
June 23, 2022 3,200 +100 +3.3%
May 01, 2022 3,100 +100 +3.4%
March 27, 2022 3,000 +100 +3.5%
March 12, 2022 2,900 +380 +15.1%
November 24, 2021 2,520 +17 +0.7%
November 21, 2021 2,503 +12 +0.5%
November 20, 2021 2,491 +17 +0.7%
November 19, 2021 2,474 +12 +0.5%
November 17, 2021 2,462 +5 +0.3%
November 15, 2021 2,457 +7 +0.3%
November 14, 2021 2,450 +1 +0.1%
November 13, 2021 2,449 +3 +0.2%
November 12, 2021 2,446 +12 +0.5%
November 08, 2021 2,434 +3 +0.2%
November 07, 2021 2,431 +4 +0.2%
November 06, 2021 2,427 +2 +0.1%
November 05, 2021 2,425 +5 +0.3%
November 04, 2021 2,420 +15 +0.7%
November 01, 2021 2,405 +1 +0.1%
October 31, 2021 2,404 +7 +0.3%
October 30, 2021 2,397 +1 +0.1%
October 29, 2021 2,396 +5 +0.3%
October 28, 2021 2,391 +191 +8.7%
August 26, 2021 2,200 +2 +0.1%
August 25, 2021 2,198 +1 +0.1%
August 24, 2021 2,197 +15 +0.7%
August 21, 2021 2,182 +109 +5.3%
July 09, 2021 2,073 +2 +0.1%
July 06, 2021 2,071 +17 +0.9%

Charts

Some Club Members

More Clubs