🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഋതുഭേദങ്ങളോട് പടപൊരുതി.
ചോരചിതറി പൂത്തിട്ടും.
മണമില്ലാത്ത ഭ്രാന്തിയെന്ന് മുദ്രകുത്തി.
ആരാന്റെ തൊടിയിലെ വേലിപ്പടർപ്പിലെക്ക് മാത്രമായി ഒതുക്കിനിർത്തിയപ്പോഴാണ്.
ഞാൻ ,....
ഒറ്റപ്പെട്ടുപോയതെന്നു.
ചെമ്പരത്തി🌺.......
എന്റെശവപ്പെട്ടി ചുമക്കുന്നവരോട് . ഒരറിയിപ്പുണ്ട്.
പ്രിയപ്പെട്ടവരെ,...
എന്റെ കുഴിമാടത്തിലെക്കായി.
നിങ്ങൾ സമ്മാനിക്കാൻ കരുതിവെച്ചിരിക്കുന്ന
ഓരോ പനിനീർപൂവുകൾക്ക് പകരമായി,
ഒരു കുഞ്ഞു ചെമ്പരത്തി കമ്പെങ്കിലും അവിടെ ഓടിച്ചുകുത്തിയിട്ടേ കടന്നുപോകാവൂ.
കാരണം..
എരിഞ്ഞടങ്ങിട്ടും.
ഒടുങ്ങാത്ത നീയെന്ന പ്രാന്ത്. ഒരുപക്ഷേ,
എന്റെ ചോരയോളം ചുവപ്പിൽ.
ഇടതടവില്ലാതെ അവിടെ തളിത്തുപൂക്കുമായിരിക്കും.
നീയായിരുന്നു പ്രാന്ത്.
നീയായിരുന്നു ചെങ്ങല.
നീയായിരുന്നു മുറിവ്.
നീയായിരുന്നു നോവ്.
നീ മാത്രമായിരുന്നു മരുന്നും.
അവിടെ ....
എന്റെ കുഴിമാടാത്തിനരികിലായി
നീയും ആറടി മണ്ണ് കണ്ടെത്തണം...
വരും വസന്തങ്ങളിൽ നമുക്ക്
ഒരുമിച്ചു പൂവിടാം....
തുലാവർഷങ്ങളിൽ
നമുക്കൊരുമിച്ചു കോരിച്ചോരിയാം...
പൗർണമികളിൽ പരസ്പരം
മറന്നു സ്വപ്നം കാണാം......
ഇരുളിലെവിടെയോ അലറിക്കരഞ്ഞ ആ ഭ്രാന്തന്റെ കാലിലെ,
ഉണങ്ങാത്ത മുറിവിലെ.
തുരുമ്പിച്ച ചങ്ങയിലെഒറ്റക്കണ്ണിയിൽ
തന്റെ പ്രണയത്തെ സ്വരുക്കൂട്ടി വെച്ചിട്ട് .
ആ മുറിവിൽ മാത്രമായി. ഇഴചേർന്ന് ചുറ്റിപ്പുണർന്നുകിടക്കാൻ കൊതിച്ച.
പുന്നൂസ് കൺട്രാക്കിന്റെ ക്ലാരയാട്..
എനിക്ക് പ്രണയമുണ്ട്..
അടക്കിവെക്കാനാവാത്ത പ്രണയം.... ❤️
ഇനിയും നീണ്ട ഒരു കാത്തിരിപ്പിന് ഞാനൊരുക്കമാണ് കാലമേ.
മറ്റൊരു ഹൃദയത്തെ പകരം തന്ന് തൃപ്തിപ്പെടുത്തരുത്.
നീണ്ട മുടിയിഴകൾ വെള്ളനൂലായി മാറിയെക്കാം.
നനുത്ത വിരലുകൾ വരണ്ടു ചുളുങ്ങിയേക്കാം.
കണ്ണുകളിൽ അന്ധത ബാധിച്ചേക്കാം.
എങ്കിലും .
ഓർമ്മകളിൽ.....
എന്റെ ഹൃദയം എന്നും ചുമന്ന് തന്നെയിരിക്കും.❤️
ഞാൻ.
മറന്നെന്ന് തോന്നി തുടങ്ങിയാൽ പെണ്ണേ .......!!
മടിക്കാതെ എന്റെ അടുത്തേക്ക് വന്നേക്കണം.
നീ വരുമ്പോൾ ,
ഞാൻ നല്ല ഉറക്കത്തിലായിരിക്കും.
നഷ്ട്ടങ്ങൾ മാത്രം നെഞ്ചോട് ചേർത്തുപിടിച്ച് നിന്നെയും കാത്ത്.
അവസാനമായി ചിരിച്ച് കൊണ്ട് നീയെന്നെ യാത്രയാക്കണം.
നീ കരഞ്ഞാൽ .
ചിരിച്ച്കൊണ്ട് എനിക്ക് യാത്രയാകുവാൻ കഴിയില്ല.
അവിടെയുള്ളവർ നീയെന്റെ ആരാണെന്ന് ചോദിച്ചേക്കാം.
മടിക്കാതെ പറഞ്ഞേക്കണം.
നീ മറന്നിട്ടും.
നിന്നെ മാത്രം സ്നേഹിച്ച് തോറ്റുപോയ ഒരു പാവമാണെന്ന്.💔
Day | Members | Gain | % Gain |
---|---|---|---|
July 01, 2024 | 702 | +4 | +0.6% |
March 23, 2024 | 698 | +2 | +0.3% |
February 02, 2024 | 696 | 0 | 0.0% |
December 19, 2023 | 696 | +4 | +0.6% |
November 08, 2023 | 692 | +1 | +0.2% |
October 09, 2023 | 691 | +3 | +0.5% |
September 09, 2023 | 688 | +2 | +0.3% |
August 11, 2023 | 686 | +6 | +0.9% |
July 10, 2023 | 680 | +6 | +0.9% |
June 17, 2023 | 674 | +24 | +3.7% |
March 16, 2023 | 650 | +1 | +0.2% |
February 04, 2023 | 649 | +1 | +0.2% |
January 16, 2023 | 648 | -6 | -1.0% |
January 04, 2023 | 654 | +58 | +9.8% |
June 09, 2022 | 596 | +1 | +0.2% |
May 27, 2022 | 595 | +1 | +0.2% |
May 21, 2022 | 594 | +1 | +0.2% |
May 14, 2022 | 593 | +1 | +0.2% |
May 07, 2022 | 592 | -5 | -0.9% |
April 30, 2022 | 597 | +1 | +0.2% |
April 23, 2022 | 596 | +1 | +0.2% |
April 16, 2022 | 595 | -2 | -0.4% |
April 03, 2022 | 597 | -2 | -0.4% |
March 27, 2022 | 599 | -1 | -0.2% |
March 18, 2022 | 600 | +3 | +0.6% |
March 11, 2022 | 597 | +284 | +90.8% |
November 23, 2021 | 313 | +4 | +1.3% |
November 22, 2021 | 309 | +61 | +24.6% |
November 14, 2021 | 248 | +12 | +5.1% |
November 12, 2021 | 236 | +70 | +42.2% |