Justice for SRUTHI on Clubhouse

Justice for SRUTHI Clubhouse
44 Members
Updated: Mar 28, 2024

Description

ഇത് ശ്രുതി... തൃശൂർ ജില്ലയിലെ പാവറട്ടി മുല്ലശേരിയിൽ ജനിച്ച പെൺകുട്ടി. പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ വിവാഹത്തിന്റെ പതിനാലാംനാൾ മരിച്ച നിലയിൽ കാണപ്പെട്ട.. (നിസ്സംശയം കൊല്ലപ്പെട്ട )പെൺകുട്ടി.. കഴുത്തിനു ചുറ്റുമുള്ള ഫോഴ്സ് ആണ് മരണകരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.. അന്തിക്കാട് പോലീസ്സ്റ്റേഷൻ പരിധിയിൽ നടന്ന ദുരൂഹമരണമായിരുന്നു ശ്രുതിയുടെ..ഭർതൃവീട്ടുകാർ വെറും കുഴഞ്ഞുവീണു മരണമായി തെറ്റിദ്ധരിപ്പിച്ച മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വെളിവായിട്ടും.. ഇത് സംബന്ധിച്ചുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.. ഒരിക്കൽ പോലും അന്വേഷണഉദ്യോഗസ്ഥർ ശ്രുതിയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയില്ല.. അവർക്കു പറയാനുള്ളതൊന്നും ആരും കേട്ടില്ല.. കേരളത്തിൽ ജീവനുള്ള ഒരു ആഭ്യന്തര വകുപ്പുണ്ടെങ്കിൽ ഈ കേസിന്റെ അന്വേഷണം പുനരാരംഭിക്കണം.ശ്രുതിയും . വിസ്മയയും , ആവർത്തിക്കപ്പെടരുത്.. ഭർതൃവീട്ടിലെ കൊലപാതകപരമ്പരകൾക്ക് അറുതി വരണം. ശ്രുതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ താഴേ ചേർക്കുന്നു.. ഈ പോസ്റ്റിട്ടാൽ ഞാൻ പോലും നോട്ടപുള്ളിയാകുമെന്ന് എനിക്കുറപ്പുണ്ട്... പക്ഷേ ശ്രുതിയുടെ, വിസ്മയയുടെ അത് പോലെ കൊന്നു തള്ളിയ ആയിരകണക്കിന് പെൺകുട്ടികളുടെ ആത്മാവിന്റെ നീതിക്ക് വേണ്ടിയുള്ള എല്ലാ സമരങ്ങൾക്കുമൊപ്പമുണ്ടാകും.. കൊലപാതകികൾ ശിക്ഷിക്കപ്പെടണം... കൊലയാളികൾക്ക് സംരക്ഷണം നൽകാനുള്ളതാണ് നിങ്ങളുടെ നീതിന്യായ വ്യവസ്ഥയെങ്കിൽ ഇവിടെ സിവിലിയൻകലാപങ്ങളുണ്ടാകും.. നീതി നടപ്പാക്കാൻ ജനം നേരിട്ടിറങ്ങും.. ഇല്ലെങ്കിൽ നീതിന്യായവ്യവസ്ഥ ഞങ്ങൾക്ക് ലഭിക്കാനുള്ള നീതി നടപ്പാക്കുക...

ശ്രുതീ..
വിസ്മയാ...
അനേകായിരം നീതി ലഭിക്കാതെ പോയ പെണ്ണാത്മാവുകളേ..
നിങ്ങളുടെ നീതിക്ക് വേണ്ടിയുള്ള സമരങ്ങൾക്കൊപ്പമാണ്.. നിങ്ങൾ ക്കൊപ്പമാണ്..
ഈ വിഷയത്തിൽ നിങ്ങൾ പുലർത്തി പോരുന്ന മൗനം അപകടകരമാണ് പോലീസ് ഉദ്യോഗസ്ഥരേ... നീതി നടപ്പാക്കാൻ നിങ്ങൾ ആരെയാണ് ഭയക്കുന്നത്? ഞങ്ങൾക്ക് ഭയമില്ല... നീതിക്കൊപ്പമുണ്ടാവും.. നീതിക്ക് വേണ്ടിയുള്ള എല്ലാ സമരങ്ങൾക്കുമൊപ്പം ഉണ്ടാകും..

നീതിക്കു വേണ്ടിയുള്ള ഈ സമരത്തോട് മനസാക്ഷിയുള്ള ഏവരും പ്രതികരിക്കുക... ഈ സമരത്തിന്റെ ഭാഗമാവുക.. സത്യത്തെ അങ്ങനെയൊന്നും കത്തിച്ചു കളയാനാവില്ലല്ലോ... സത്യം ജയിക്കട്ടെ


ആ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വായിക്കു... ഹാങ്ങിങ്ങ് എന്നല്ല.. Constrictive force around the neck എന്നാണ്... പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞാലും ഭർതൃഗൃഹത്തിലുള്ളവർ സ്വതന്ത്രമായി, സുന്ദരമായി ഈ സമൂഹത്തിൽ ജീവിക്കും... അതാണ്‌.. നമ്മുടെ നീതിന്യായ വ്യവസ്ഥ... ഇങ്ങനെ തന്നെ വേണം നീതി നടപ്പിലാക്കാൻ.. ഉളുപ്പുണ്ടോ ഇത് പോലൊരു വ്യവസ്ഥിതിയുടെ ഭാഗമായി ജീവിക്കാൻ എന്ന് സ്വയം ചോദിക്കുന്നു

Last 30 Records

Day Members Gain % Gain
March 28, 2024 44 0 0.0%
February 07, 2024 44 0 0.0%
December 24, 2023 44 0 0.0%
November 11, 2023 44 +2 +4.8%
October 12, 2023 42 0 0.0%
September 12, 2023 42 0 0.0%
August 14, 2023 42 0 0.0%

Charts

Some Club Members

More Clubs