നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല.
(ഖലീൽ ജിബ്രാൾ)
അവർ അവരുടെ
തന്നെ സ്വപ്നങ്ങളുടെയും കാമനകളുടെയും പുത്രൻമാരും പുത്രികളുമാണ്.
നിങ്ങളിലൂടെ അവർ ഈ ലോകത്തിലേക്കു വന്നു;
പക്ഷേ, അവർ നിങ്ങളുടേതല്ല.
നിങ്ങളുടെ കൂടെ അവർ ജീവിക്കുന്നു,
എന്നാൽ അവർ നിങ്ങളുടെ ഉടമസ്ഥതയിലല്ല.
നിങ്ങളുടെ സ്നേഹം അവരിലേക്കു പകർന്നു നൽകാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ നിങ്ങളുടെ ചിന്തകളുടെ വിത്തുകൾ
അവരിലൂടെ നട്ടു വിളയിക്കാൻ നിങ്ങൾക്കു കഴിയില്ല;
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ടാവും.
അവർക്കു വീടു വെച്ചു കൊടുക്കാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ അവരുടെ ശരീരങ്ങളെ നിങ്ങളുടെ വീടുകളിൽ പാർപ്പിക്കാൻ
നിങ്ങൾക്കു കഴിയില്ല.
നിങ്ങൾക്കു സന്ദർശിക്കാനോ, സ്വപ്നം കാണാനോ കഴിയാത്ത
നാളെയുടെ ഭവനങ്ങളിലാവും അവർ താമസിക്കുന്നത്.
അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കരുത്.
വേണമെങ്കിൽ നിങ്ങൾക്ക് അവരെപ്പോലെയാകാൻ ശ്രമിക്കാം.
കാരണം ജീവിതം മുന്നോട്ടാണ് ഒഴുകുന്നത് പിറകോട്ടല്ല
നാളെയുടെ ഭവനങ്ങളിൽ താമസിക്കുന്നതിലും
അത് ആനന്ദം കണ്ടെത്തുകയുമില്ല.
നിങ്ങൾ വില്ലുകളും നിങ്ങളുടെ മക്കൾ അമ്പുകളുമാണ്.
നിങ്ങളുടെ വില്ലുകളിൽ നിന്നും ജീവിതത്തെ
നിങ്ങൾ തൊടുത്തു വിട്ടു കഴിഞ്ഞു.
അമ്പെയ്യുന്നവൻ അനന്തമായ പാതയിൽ
നാട്ടിയിരിക്കുന്ന ഉന്നങ്ങളെയാണ് നോക്കുക;
സ്വന്തം കഴിവു കൊണ്ട് അതെത്രത്തോളം വേഗത്തിൽ
പായിക്കാൻ കഴിയുമോ എന്ന് അവൻ/ൾ നോക്കട്ടെ.
അതിനാൽ അമ്പെയ്ത്തുകാരന്റെ/രിയുടെ
രണ്ടു കൈകൾക്കിടയിലുള്ള ദൂരം
എത്രത്തോളം വളക്കാൻ കഴിയുമോ,
അത്രത്തോളം അവന് /ൾക്ക് സംതൃപ്തിയും സന്തോഷവും ഉണ്ടാവും.
എന്തു കൊണ്ടെന്നാൽ പറന്നു പോകുന്ന അമ്പ്
കുതിക്കാൻ ആഗ്രഹിക്കുന്നതു പോലെ
കൈകൾക്കിടയിൽ ഉറച്ചിരിക്കാൻ
വില്ലും അതിയായി ആഗ്രഹിക്കും.
Day | Members | Gain | % Gain |
---|---|---|---|
June 08, 2024 | 229 | +1 | +0.5% |
March 11, 2024 | 228 | +1 | +0.5% |
January 21, 2024 | 227 | +3 | +1.4% |
December 07, 2023 | 224 | +1 | +0.5% |
October 31, 2023 | 223 | 0 | 0.0% |
September 30, 2023 | 223 | +1 | +0.5% |
September 01, 2023 | 222 | 0 | 0.0% |
August 04, 2023 | 222 | +1 | +0.5% |
July 03, 2023 | 221 | -2 | -0.9% |
April 07, 2023 | 223 | 0 | 0.0% |
March 13, 2023 | 223 | +1 | +0.5% |
January 15, 2023 | 222 | +1 | +0.5% |
December 23, 2022 | 221 | +1 | +0.5% |
November 16, 2022 | 220 | +1 | +0.5% |
November 04, 2022 | 219 | +1 | +0.5% |
October 21, 2022 | 218 | +1 | +0.5% |
October 15, 2022 | 217 | -1 | -0.5% |
October 03, 2022 | 218 | +1 | +0.5% |
September 17, 2022 | 217 | +1 | +0.5% |
September 01, 2022 | 216 | +1 | +0.5% |
August 12, 2022 | 215 | +1 | +0.5% |
June 21, 2022 | 214 | +1 | +0.5% |
June 08, 2022 | 213 | +1 | +0.5% |
June 01, 2022 | 212 | +2 | +1.0% |
May 26, 2022 | 210 | +1 | +0.5% |
May 19, 2022 | 209 | +1 | +0.5% |
May 06, 2022 | 208 | +1 | +0.5% |
April 08, 2022 | 207 | +86 | +71.1% |
March 09, 2022 | 121 | +1 | +0.9% |
November 01, 2021 | 120 | +5 | +4.4% |