ടീം കാസർഗോഡിയൻസ്
💠ചരിത്രമുറങ്ങുന്ന കോട്ടകളുടെ നാട്ടിലെ സപ്തഭാഷ സംഗമഭൂമിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു💠
☣️ സപ്തഭാഷ സംഗമഭൂമി
☣️ ദൈവങ്ങളുടെ നാട്
☣️ കോട്ടകളുടെ നാട്
☣️ നദികളുടെ നാട്
🔘ജനനം : കാസർഗോഡ് 1984 മേയ് 24
⭕ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല
🔸ചന്ദ്രഗിരി, ഷിറിയ, ഉപ്പള, ചിറ്റാരി, മേഗ്രാല്‍, നീലേശ്വരം, മഞ്ചേശ്വരം എന്നിവ പ്രധാനപ്പെട്ടവ.
⭕ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല
🔸മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ.
⭕ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
🔸ബേക്കൽക്കോട്ട (കേരളത്തിലെ ഏറ്റവും വലിയ കോട്ട)
🔸റാണിപുരം (കേരളത്തിന്റെ ഊട്ടി)
🔸അനന്തപുരം (കേരളത്തിലെ ഏക തടാകക്ഷേത്രം)
🔸അടൂര്‍, തുളൂര്‍, മധൂര്‍ എന്നീ സ്ഥലങ്ങള്‍ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധവുമാണ്.
🔸കേരളത്തിൽ യക്ഷഗാനം പ്രചാരത്തിലുള്ള ഏക ജില്ലയും കൂടിയാണ് കാസർഗോഡ്.
🔸നിത്യാനന്ദാശ്രമവും 🔸ആനന്ദാശ്രമവും
🔸മാലിക് ദിനാർ പള്ളിയും കാസർഗോഡ് സ്ഥിതിചെയ്യുന്നു.
▶️ കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ,
വടക്ക് ദക്ഷിണ കന്നഡ ജില്ല, തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസർഗോഡിൻ്റെ അതിർത്തികൾ.
⭕ ഈ ക്ലബ്ബ് മതം യുക്തിചിന്ത രാഷ്ട്രീയം ശാസ്ത്രം കല സിനിമ സാഹിത്യം യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുന്ന ഒരിടമാണ്. ചർച്ചകൾ മാന്യമായ ഭാഷയിൽ പരസ്പര ബഹുമാനത്തോടു കൂടിയാവും വിഷയത്തിൽ ഊന്നിയും ആയിരിക്കണം.
🅾️ വ്യക്തിഹത്യകളും സഭ്യമല്ലാത്ത ഭാഷയും അനുവദനീയമല്ല;
🅾️ അത്തരം മെബേർസ് നീക്കം ചെയ്യപ്പെടും.
🅾️ വ്യക്തികളെ തേജോവധം ചെയ്യുക എന്ന ഉദ്യേശ്യം വച്ചുള്ള ചർച്ചകൾ അനുവധിക്കുന്നതല്ല.
🅾️ അംഗങ്ങളുടെയോ കുടുംബങ്ങളുടെയോ വ്യക്തിവിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ല.
🅾️ വിദ്വേഷം വളർത്തുന്നവയോ അക്രമണത്തിന് ആഹ്വാനം ചെയ്യുന്നവയോ അശ്ലീലമോ ഹിംസാത്മകമോ ആയ പരാമർശങ്ങൾ അനുവദനീയമല്ല.
🅾️ നിരോധി സംഘടനകൾ, ആശയസംഹിതകൾ എന്നിവയെ പിന്തുണയ്ക്കുന്ന ചർച്ചകൾ എന്നിവ പ്രോത്സാഹിപ്പിക്കില്ല.
🅾️ പ്രശസ്ത വ്യക്തികളുടെ രാഷ്ട്രീയ സാമൂഹ്യ നിലപാടുകൾ വിമർശനവിധേയമാക്കാം. എന്നാൽ വ്യക്തിഹത്യ, അപവാദപ്രചാരണം, ഗോസിപ്പ് തുടങ്ങിയവ അനുവദിക്കില്ല. ചരിത്രവ്യക്തികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ അധിക്ഷേപഭാഷയില്ലാതെ വിമർശിക്കാം.
🅾️ സൈബർ ലിഞ്ചിംഗ് /പൊങ്കാല ആഹ്വാനങ്ങൾ, ഫാസിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതല്ല.
🅾️ നേരിട്ടോ വ്യംഗ്യമായിട്ടോ ഉള്ള തെറിവിളി, അശ്ലീല പരാമർശങ്ങൾ, വ്യക്തിഹത്യ, Sexuality/Gender കളിയാക്കുന്ന പരാമർശങ്ങൾ സംസാരിക്കുന്നവരെ ക്ലബ്ബിൽ നിന്നും പുറത്താക്കിയിരിക്കും.
🅾️ ക്ലബ്ബിനെ സംബന്ധിച്ച അഡ്മിൻ പാനലിന്റ തീരുമാനങ്ങൾ ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി മെമ്പർമാർ അംഗീകരിക്കേണ്ടതാണ്.
ടീം Kasaragodians 👋
Day | Members | Gain | % Gain |
---|---|---|---|
April 30, 2024 | 146 | +1 | +0.7% |
February 16, 2024 | 145 | 0 | 0.0% |
January 01, 2024 | 145 | +2 | +1.4% |
November 18, 2023 | 143 | +1 | +0.8% |
October 17, 2023 | 142 | +1 | +0.8% |
September 17, 2023 | 141 | 0 | 0.0% |
August 19, 2023 | 141 | 0 | 0.0% |
July 17, 2023 | 141 | -1 | -0.8% |
June 23, 2023 | 142 | +1 | +0.8% |
March 21, 2023 | 141 | 0 | 0.0% |
March 05, 2023 | 141 | +22 | +18.5% |