ഏതൊരു വിഷയത്തെ കുറിച്ചും ഓരോരോ വ്യക്തിക്കും അവരുടേതായ അറിവുകൾ സംസാരിക്കാം എന്നാല് ഒരു വ്യക്തി സംസാരിക്കുന്നതിന് ഇടയ്ക്ക് കയറി അവരുടെ വിഷത്തിനെ തടസപ്പെടുത്തുന്ന രീതിയിൽ മറ്റുള്ള ആരും സൈക്കോ പാത് സംഭാഷണം നടത്തരുത് നടത്തിയാൽ അത്തരം വ്യക്തികളെ സ്പീക്കർ പാനലിൽ നിന്നും ഒഴിവാക്കുന്നത് ആയിരിക്കും
ഒരു ആൾ പറയുന്ന കാര്യങ്ങള് പറഞ്ഞ് കഴിഞ്ഞ ശേഷം അതുമായി ബന്ധപ്പെട്ട മറുപടി നിങ്ങൾക്ക് നൽക്കാം അതിന് മുന്നേ ആരും ഇടയ്ക്ക് കയറി ഓവർ ഷോ കാണിക്കരുത്
ക്ഷമയോടെ കാത്തിരിക്കുക അവരവരുടെ അവസരം ലഭിക്കുമ്പോൾ പതിയെ ആലോചിച്ചു മറുപടികൾ പറയുക അല്ലാതെ ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ക്രോസ് വാദം നടത്തരുത് അങ്ങനെ വികാരഭരിതമായ തീവ്ര സംഭാഷണം നടത്തിയാൽ അത് ചെയ്യുന്ന ആളിനെയും സ്പീക്കർ പാനലിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും
അത് കൊണ്ട് അറിഞ്ഞ് മനസ്സിലാക്കി സമാധാനമായി സംസാരിക്കുക ഏതൊരു തരത്തിലും വികാരഭരിതർ ആകാതെ സൂക്ഷിക്കുക
കഴിയുന്നതും അത്ര അവരവർക്ക് ഉള്ള സംശയവും ആശയവും മാത്രം പറയുന്നതാണ് ഏറ്റവും ഉചിതമായ ചർച്ച എന്നാണ് ഇതുവരെ ഉള്ള ക്ലബ് ഹൗസ് ചർച്ചകളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നത് ആരോഗ്യപരമായ ചർച്ചകളാണ് എപ്പോഴും നല്ലത്
Thanku --- നന്ദി