The Old Fuedal Lord നീലകണ്ഠന്റെ മംഗലശ്ശേരി ഇനിയും നമ്മുടെ ഹൃദയത്തിൽ നിന്നിറങ്ങിപ്പോയിട്ടില്ല.ഒരുത്സവത്തിനു തുടങ്ങി അടുത്ത ഉത്സവത്തിനു സമാപിക്കുന്നതായിരുന്നു ദേവാസുരം. മുണ്ടക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ ഉത്സവം കലക്കിക്കൊണ്ടാണ് നീലകണ്ഠനെ നമ്മൾ പരിചയപ്പെടുന്നത്. മംഗലശ്ശേരിയും മുണ്ടക്കലും തമ്മിലുള്ള വൈരാഗ്യം മുൻപേയുള്ളതാണ്. മുണ്ടക്കലേക്കു വന്ന കലാകാരന്മാരെ നീലകണ്ഠന്റെ സുഹൃത്തുക്കൾ കൊണ്ടുവരുന്നത് മംഗലശ്ശേരിയിലേക്കാണ്.അതേ മംഗലശ്ശേരി ഒരു തരത്തിൽ ഒരു കലാക്ഷേത്രം തന്നെ ആയിരുന്നു. ഒരുപാട് കലാകാരന്മാർക്ക് അരങ്ങു തകർക്കാൻ പറ്റിയ അതിന്റെ നടുത്തളങ്ങളിൽ ഇന്നും ആ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.അവിടെ തകർത്താടുന്ന കലാകാരൻമാരോടു നീലകണ്ഠൻ പറയുന്നുണ്ട്. കാണരുത് എന്നു പറഞ്ഞതേ നീലകണ്ഠൻ കാണൂ എന്ന്. അതേ നീലകണ്ഠൻ മറ്റൊന്ന് കൂടി പറയുന്നുണ്ട് "കീഴടങ്ങിയിട്ടുള്ളത് നല്ല കലാകാരന്മാർക്ക് മുൻപിലേയുള്ളു പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളെയാ" ഈ പറഞ്ഞ രണ്ടു വർഗമായിട്ടായിരുന്നു നീലന്റെ ചങ്ങാത്തം അപ്പോൾ പിന്നെ നമ്മുക്കും ആ കൂട്ടത്തിലേക്ക് കൂടിയാലോ. മംഗലശേരി മുറ്റത്തേക്ക്.സംഗീതത്തിന്റെയും പ്രണയത്തിന്റെയും ചർച്ചക്കളുടെയും സംവാദങ്ങളുടെയും മറ്റൊരു ഉത്സവകാലത്തിലേക്ക്..
Day | Members | Gain | % Gain |
---|---|---|---|
May 17, 2024 | 206 | 0 | 0.0% |
February 24, 2024 | 206 | +1 | +0.5% |
January 10, 2024 | 205 | 0 | 0.0% |
November 26, 2023 | 205 | 0 | 0.0% |
October 23, 2023 | 205 | 0 | 0.0% |
September 23, 2023 | 205 | 0 | 0.0% |
August 25, 2023 | 205 | 0 | 0.0% |
July 22, 2023 | 205 | 0 | 0.0% |
June 27, 2023 | 205 | -1 | -0.5% |
March 24, 2023 | 206 | 0 | 0.0% |
March 08, 2023 | 206 | 0 | 0.0% |
September 28, 2022 | 206 | -1 | -0.5% |
August 10, 2022 | 207 | +1 | +0.5% |
July 09, 2022 | 206 | +1 | +0.5% |
April 26, 2022 | 205 | +2 | +1.0% |
March 22, 2022 | 203 | +1 | +0.5% |
March 15, 2022 | 202 | -1 | -0.5% |
February 21, 2022 | 203 | -1 | -0.5% |
October 28, 2021 | 204 | +5 | +2.6% |