അമ്മയുടെ വാത്സല്യം on Clubhouse

അമ്മയുടെ വാത്സല്യം Clubhouse
202 Members
Updated: Jun 18, 2024

Description

അമ്മ

ആദ്യാക്ഷരത്തോട്
ദുത്വമകാരവും
കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥവ്യാപ്തി അവര്‍ണനീയം
പൊക്കിള്‍കൊടിയില്‍ തുടങ്ങിടും ബന്ധങ്ങള്‍
അറ്റുപോകാതങ്ങു കാക്കുമമ്മ..
 
ശ്രീലക്ഷ്മിയല്ലാതെ ആരുമില്ലവനിയില്‍
മാതാവിനെയോന്നുപമിച്ചിടാന്‍

ആകാശഗംഗയായ് അമ്മയൊഴുക്കുന്ന
അമ്മിഞ്ഞപ്പാലിന്‍
അമൃതരസം

ആസ്വദിച്ചനുഭവിച്ചേതൊരു മര്‍ത്ത്യനും
ആശ്രയമേകുമാ ധന്യജന്മം

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും
കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം

പിച്ചവെയ്ക്കുന്ന കാലിടറിയാല്‍ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം

ജീവിതസാഗര തിരയില്‍ നാം തളരുമ്പോള്‍
തുഴയുമായ് വന്നമ്മ കാത്തിടുന്നു

കതിരാടും വയലിലെ കള പോല്‍ മുളച്ചങ്ങു
കടചീയ്ക്കും കുറ്റമാം ചെയ്തികളെ

എതിരിട്ടും ശാസിച്ചും മുളയിലെ നുള്ളിയും
പരിചൊടുകാക്കുമാ പുണ്യ ദേഹം

സൂര്യനും ചന്ദ്രനും ആഴിയും പൂഴിയും
ഭൂമിക്കു തുല്യരാം തോഴര്‍ തന്നെ

എത്ര കിടാങ്ങള്‍ പിറന്നാലുമമ്മതന്‍
പെറ്റ വയറിന്നു തുല്ല്യരെല്ലാം

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം

എന്നും തിളങ്ങുന്ന പൊന്‍വിളക്കാണമ്മ
എണ്ണ വറ്റാതെ നാം കാത്തിടേണം

എന്നും തുറന്നിടും വാതായനമുള്ള

ഏകഗേഹമാണമ്മ മനം

വറ്റാതൊരീജല
ശ്രോതസ്സുധാരയായ്
മക്കള്‍തന്‍ മൂര്‍ധാവില്‍ വീണിടട്ടെ

ഉണ്മ എന്താണെന്നു തേടി നടക്കേണ്ട
അമ്മയാണമ്മയാണാത്മ സത്യം

അമ്മയാണമ്മയാണാത്മ സത്യം

അമ്മയാണമ്മയാണാത്മ സത്യം

ᴄʟᴜʙ ʀᴜʟᴇꜱ

അമ്മമാർക്കും,അമ്മയെ സ്നേഹിക്കുന്നവർക്കും വേണ്ടി ഉള്ള ഒരു കൊച്ചു സുന്ദരക്ലബ്ബാണ്

1.ഇവിടെ സൗമ്യമായി സംസാരിക്കുക,
2. പരസ്പരം ബഹുമാനിക്കുക.
3. അസഭ്യമായ സംസാരങ്ങൾ ഒഴിവാക്കുക.
4. മോശമായ DP ഒഴിവാക്കുക
5. വ്യക്തിഹത്യ പാടുള്ളതല്ല.
6. ജാതി,മത, രാഷ്ട്രിയം നമുക്ക് ഈ ക്ലബ്ബിൽ വേണ്ട.
7:പ്രായം വെറും അക്കങ്ങൾ മാത്രമാണ്.
8:ഇവിടെ എല്ലാവർക്കും തുല്ല്യ പരിഗണന.
9: പച്ചകുത്ത് ആരും ചോദിക്കരുത്. (nσ σnє ѕhσuld αѕk fσr mσd'ѕ)
10:സ്ത്രീകൾക്ക് മുൻഗണന

നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുഖം നോക്കാതെ നടപടി എടുക്കുകയും. ക്ലബ്ബിൽ തുടരാൻ അനുവദിക്കുന്നതുമല്ല👍


ഏവർക്കും ഈ ക്ലബ്ബിലേക്ക് ഹാർദ്ദവമായ സ്വാഗതം 👍🥰🔥

Some Club Members

More Clubs