YesPressBooks on Clubhouse

YesPressBooks Clubhouse
40 Members
Updated: Apr 19, 2024

Description

2015 സെപ്തംബര്‍ മാസം സമാരംഭിച്ച പ്രസാധക സംരംഭമാണ് യെസ് പ്രസ് ബുക്‌സ്. ആദ്യവര്‍ഷം  50 പുസ്തകങ്ങള്‍ വായനക്കാരിലെത്തിച്ചുകൊണ്ട് മികച്ച തുടക്കം കുറിച്ച യെസ് പ്രസ് ബുക്‌സ് രണ്ടാം വര്‍ഷം 75 പുസ്തകങ്ങള്‍ പുറത്തിറക്കി. കൊച്ചി അന്തര്‍ദേശീയ പുസ്തകോത്സവം, കേരള സാഹിത്യ അക്കാദമി പുസ്തകോത്സവം, കേരള ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ പതിനാലു ജില്ലകളിലും നടത്തുന്ന പുസ്തകോത്സവം തുടങ്ങിയ പുസ്തക മേളകളിലൂടെയും പ്രമുഖ ഓണ്‍ ലൈന്‍ പുസ്തകശാലകളിലൂടെയും ഞങ്ങള്‍ പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കുന്നു.
 

മലയാള സാഹിത്യത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി യെസ് പ്രസ് ബുക്‌സ് നോവല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രഥമ യെസ് പ്രസ് ബുക്‌സ് നോവല്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിന്‍ ഗോമന്തകം എന്ന നോവലിന്റെ കര്‍ത്താവ് കണക്കൂര്‍ ആര്‍ സുരേഷ് കുമാറിന് സമ്മാനിച്ചു. രണ്ടാം വര്‍ഷം പ്രശസ്ത നോവലിസ്റ്റ് ശ്രീ ടി ഡി രാമകൃഷ്ണന്‍ ചെപ്പും പന്തും എന്ന നോവലിന്റെ രചയിതാവ് ശ്രീ വി എം ദേവദാസിന് പുരസ്‌കാരം സമര്‍പ്പിച്ചു.

Last 30 Records

Day Members Gain % Gain
April 19, 2024 40 0 0.0%
February 10, 2024 40 0 0.0%
December 27, 2023 40 0 0.0%
November 13, 2023 40 0 0.0%
October 13, 2023 40 0 0.0%
September 14, 2023 40 0 0.0%
August 16, 2023 40 0 0.0%
July 14, 2023 40 0 0.0%
June 20, 2023 40 +2 +5.3%
March 19, 2023 38 0 0.0%
March 03, 2023 38 0 0.0%
December 21, 2022 38 +1 +2.8%
June 17, 2022 37 +1 +2.8%
May 08, 2022 36 +1 +2.9%

Charts

Some Club Members

More Clubs