പ്രണയിയുടെ കണ്ണുകളാണ് ഞാന്‍
ആത്മാവിന്റെ വീഞ്ഞ്
ഹൃദയത്തിന്റെ ഹരിതകം.
ഞാനൊരു പനിനീര്‍പുഷ്പം
പ്രഭാതത്തിലെന്റ ഹൃദയം വിടരുമ്പോള്‍
കന്യകയെന്നെ ചുംബിച്ച്
അവളുടെ മാറോടു ചേര്‍ക്കുന്നു.
നേരുള്ള ഭാഗ്യത്തിന്റെ ഭവനമാണ് ഞാന്‍.
ആഹ്ലാദത്തിന്റെ ഉത്ഭവം
ശാന്തിയും സ്വാസ്ഥ്യവും
എന്നില്‍ തുടങ്ങുന്നു.
സൗന്ദര്യത്തിന്റ ചുണ്ടുകളില്‍
ഞാനൊരു മൃദുമന്ദസ്മിതം.
എന്നെ മറികടക്കുമ്പോള്
യൗവനം ആയാസങ്ങള്‍ ഓര്‍ക്കുന്നില്ല
അപ്പോള്‍ അവന്റെ ജീവിതമാകെ
മധുരസ്വപ്നങ്ങളുടെ സത്യം.
ഞാന്‍ കവിയുടെ ഹൃദയാനന്ദം
കലാകാരന്റെ വെളിപാട്
ഗായകന്റെ രാഗാവേശം.
അമ്മ ആരാധന ചൊരിയുന്ന
ശിശുവിന്റെ ഹൃദയത്തിലെ
വിശുദ്ധദേവാലയമാണ് ഞാന്‍.
ആത്മാവിന്റെ നിലവിളിയില്‍ ഞാനുണ്ട്.
ആവശ്യങ്ങളെ ഞാന്‍ നിരാകരിക്കും
ഹൃദയത്തിന്റെ തൃഷ്ണകളെ
പിന്‍തുടരുന്നതാണെന്റെ പൂര്‍ണ്ണത
ഒച്ചയുടെ ശൂന്യപാദങ്ങളെനിക്ക് വേണ്ട.
ഹവ്വയിലൂടെ ഞാന്‍ ആദമിലെത്തുന്നു.
ഭ്രഷ്ടോ അവന്റെ വിധി.
സോളമന്റെ മുന്‍പില്‍ ഞാന്‍ വെളിപ്പെടുമ്പോൾ
അവന്‍ വിവേകം രചിക്കുന്നു.
ഞാന്‍ ഹെലനയെ നോക്കിച്ചിരിക്കുമ്പോള്‍
അവള്‍ ടവോഡയെ ഉടച്ചുകളയുന്നു.
ഞാന്‍ ക്ലിയോപാട്രയ്ക്ക് കിരീടം ചാര്‍ത്തുമ്പോൾ
നൈലിന്റെ താഴ്വരയില്‍ സമാധാനം.
ഇന്ന് പടുത്തുകെട്ടി
നാളെ തകര്‍ക്കുന്ന
യുഗങ്ങള്‍ പോലെയാണ് ഞാന്‍.
സൃഷ്ടിച്ചു സംഹരിക്കുന്ന
ദൈവത്തെപ്പോലെയാണ് ഞാന്‍.
വയലറ്റിന്റെ നിശ്വാസത്തെക്കാള്‍
മധുരിക്കും ഞാന്‍.
കൊടുങ്കാറ്റിനെക്കാൾ വന്യമായ
ചുഴലിയാണ് ഞാന്‍.
ഞാനില്ലാത്ത ഉപഹാരങ്ങള്‍ അനാകര്‍ഷകം.
വിരഹമെന്നെ തളര്‍ത്തില്ല
പട്ടിണിയെന്നെ പിന്‍തുടരില്ല
എന്റെ അറിവിന്
അസൂയ സാക്ഷ്യം പറയില്ല
ഭ്രാന്ത് എന്റെ സാമീപ്യത്തിന്റെ തെളിവല്ല.
അന്വേഷകരെ,
സത്യമാണ് ഞാന്‍,
യാചനാനിര്‍ഭരമായ സത്യം.
എന്റെ ഭാവത്തെ നിര്‍ണ്ണയിക്കുന്നത്
എന്നെ തേടുന്നതില്‍,
സ്വീകരിക്കുന്നതില്‍,
കാത്തുസൂക്ഷിക്കുന്നതില്‍,
നിങ്ങള്‍ കാത്തുവയ്ക്കുന്ന
സത്യമാണ്...
Invited by: Sree Rag
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 25, 2023 | 523 | +1 | +0.2% |
November 09, 2022 | 522 | -2 | -0.4% |
August 30, 2022 | 524 | +1 | +0.2% |
July 24, 2022 | 523 | +2 | +0.4% |
June 17, 2022 | 521 | -11 | -2.1% |
May 11, 2022 | 532 | +3 | +0.6% |
April 02, 2022 | 529 | +2 | +0.4% |
February 04, 2022 | 527 | +6 | +1.2% |
December 28, 2021 | 521 | +4 | +0.8% |
October 12, 2021 | 517 | -3 | -0.6% |