ഏകനായ് ശാന്തനായി ....
ഒരു വേള പോലും എന്റെ ചെമ്പനീർ പൂ നിനക്കായ് ഞാൻ നീട്ടിയിട്ടില്ലെങ്കിലും അത് വിരിയുന്നതും സുഗന്ധം പരത്തുന്നതും നിനക്ക് വേണ്ടിയാണെന്ന് എങ്ങനയാണ് നീ അറിഞ്ഞത് എൻ പ്രിയേ 🥰
മിഴിനീരിൽ അലിഞ്ഞില്ലാതാവുന്ന കോപവും ദേഷ്യവും, ഇടറും മനസ്സിൽ അലിഞ്ഞു ചേരുന്ന സ്നേഹവും പ്രണയവും ചെറിയ മോഹശകലങ്ങൾ പോൽ എന്റെ കൂടെയുണ്ട് അന്നും ഇന്നും 😥
എനിക്ക് ഇനിമുതൽ കാണാത്ത തീരങ്ങൾ തേടി യാത്രയാവണം .
കടൽക്കാറ്റിന്റെ ഉല്ലാസം തേടി യാത്രയാവുമ്പോൾ കര കണ്ണിൽ നിന്നും മായും വരെ നോക്കി നിൽക്കണം .
അനാഥമായി കടലിനോട് ഒട്ടിച്ചേർന്നു കിടക്കുന്ന ഏകാന്തതയെയും മൂകതയെയും ഭയാനകതയെയും ഹൃദയത്തിൻ പ്രണയ തീരത്തടുപ്പിക്കണം .
ഒഴുകിയലയുന്ന കടൽ പരപ്പിൽ സുഖമറവിൽ അലിയണം🌛
ഓരോ വിജന വഴിയും എൻ മനസിൻ നെറുതിരിയുടെ വെട്ടത്തിൽ വഴികാട്ടണം .
പ്രാണൻ അലയുമ്പോൾ ഉയിരിൽ അനുരാഗം അഗാധമായി ബാക്കിയുണ്ടാവണം .
അത് മറവിയിൽ എരിഞ്ഞുതീരാത്ത നോവായി മാറുമ്പോ ഏതോ കിനാവിലും മറക്കാതിരിക്കാം നിന്നെ ഞാൻ പ്രിയേ 🌓
നാളെയെന്തോ പുതുകാഴ്ചകൾ തളിരിടുന്നത് കാണാൻ എൻ മിഴികൾ തുറക്കണം ആ കാഴ്ച കണ്ടു എൻ മിഴി തിളങ്ങണം . നീ ചിരിയേകിടുമ്പോ മനസ്സറിഞ്ഞു തിരിച്ചും ചിരിയേക്കണം . പുലരാൻ നേരം പൂങ്കൊമ്പിൽ ചേക്കേറുന്ന കിളിയോടായ് 🕊🕊മൊഴിയണം എൻ മിഴികൾ തിളങ്ങാനൊരു കരണമുണ്ടെന്നു ..
ഞാൻ വെറുമൊരു മനുഷ്യൻ ..
മനസ്സാക്ഷി കൊണ്ട് മനനം ചെയുവാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന വെറും പച്ചയായ ഒരു മനുഷ്യൻ 🙏
നിങ്ങളുടെ പാതയിൽ ഒരു കലയോ മുള്ള് ആയോ ഞാനുണ്ടാവുകയില്ലെന്നു എനിക്കുറപ്പുണ്ട് 👍
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 31, 2023 | 169 | -14 | -7.7% |
October 01, 2022 | 183 | -7 | -3.7% |
August 10, 2022 | 190 | -2 | -1.1% |
July 04, 2022 | 192 | -9 | -4.5% |
May 28, 2022 | 201 | -5 | -2.5% |
April 20, 2022 | 206 | -2 | -1.0% |
March 13, 2022 | 208 | -12 | -5.5% |
January 14, 2022 | 220 | -4 | -1.8% |
December 08, 2021 | 224 | -20 | -8.2% |