Unas Ka on Clubhouse

Updated: Oct 13, 2023
Unas Ka Clubhouse
348 Followers
461 Following
May 29, 2021 Registered
@unaskagmail.com Username

Bio

*എന്റെ അദ്ധ്യാപകർ*

യുനസ് വിനോദ

*ഒരു അധ്യാപക ദിനം കൂടി വരാനിരിക്കുന്നു*.

അധ്യാപക ദിനം അധ്യാപകർക്കുള്ളതാണ്.

*ഗുരു എന്ന സ്ഥാനത്തിന് നിരക്കാത്ത പ്രവർത്തികൾ അറിഞ്ഞോ അറിയാതെയോ ചെയ്യാത്തവർക്ക് ജനങ്ങൾ ആദരവ് നൽകുവാൻ മാറ്റി വച്ചിരിക്കുന്ന മഹത്തായ ദിനമാണന്ന്*.
സ്വന്തം നെഞ്ചിൽ കൈവച്ച് എന്റെ ശിഷ്യഗണത്തിന് വേണ്ടി എനിക്ക് ചെയ്യുവാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട് അല്ലെങ്കിൽ ചെയ്തിട്ടുണ്ട് എന്ന് മനസാക്ഷി കുത്തില്ലാതെ പറയുവാൻ കഴിയുന്ന എല്ലാ ഗുരുസ്ഥാനീയർക്കും മുൻകൂർ അധ്യാപകദിന ആശംസകൾ.



വെണ്ണല സ്കൂളിലെ പത്താം ക്ളാസ് പഠനം കഴിഞു.

റിസൽട്ട് ഉറപ്പാണ്.
ക്ളാസിലെ മുഴുവൻ കുട്ടികളും ജയിക്കും ,
ഞാനൊഴിച്ച് .
അപ്പോൾ നിങ്ങൾ ചോദിക്കാൻ സാധ്യത ഉള്ള ഒരു ചോദ്യം അതെന്താ
ഞാൻ ജയിക്കില്ലന്ന് പറയുന്നത് .
ഇത്ര ആത്മ വിശ്വാസമില്ലാത്തത് .

എനിക്കറിയാം ഞാൻ ഒന്നും പഠിച്ചിട്ടില്ല.
കളികളായിരുന്നു .

പരീക്ഷ സമയത്തോ അതിന് മുൻപോ പുസ്തകവായന എന്നൊന്നില്ലാത്തത് ,
ഭയങ്കര പഠിപ്പിസ്റ്റായത് കൊണ്ടല്ല .
പഠിക്കാൻ ഭയങ്കര മഠിയനാ .
കളിക്കാനാണിഷ്ടം .
രാശി (കച്ചി ), കശുവണ്ടി ,വണ്ടി നമ്പർ ,ഒളിച്ച് കളി ,തുടങ്ങിയ വിനോദങ്ങളിൽ ഒന്നാമനാ.

പരീക്ഷ ബെൽ അടിക്കുന്ന സമയത്ത് സ്കുളിനടുത്തെ പറമ്പിൽ നിന്നുള്ള കാഴ്ഫലങ്ങളെ പീഡിപ്പിക്കുന്ന തിരക്കാ ഞാനടക്കം ചില കൂട്ടുകാർ .

തെങ്ങും ,മാവും, ചാമ്പക്ക മരവും ,തുടങ്ങിയ മരങ്ങൾ എന്നെ കാണുമ്പോ പേടിയാ.

പരീക്ഷ സമയത്ത് എങ്ങിനെയോ പരീക്ഷ ഹാളിലെത്തി പേപ്പർ വാങ്ങി .

നോക്കി .

ഒന്നും പിടികിട്ടണ് ല്ല .

ഇതെന്തക്ഷരം .

മുകളിൽ നിന്നും താഴെ നിന്നും ചരിച്ചും കുടഞ്ഞും നോക്കി.

ഒന്നും മനസിലായില്ല .

അപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കി.

കൂട്ടുകാർ മറച്ച് പിടിച്ചാണ് എഴുതുന്നത് .

ദുഷ്ടൻമാർ .

ഞാനെറിഞിടുന്ന കായ്ഫലങ്ങൾ തിന്നാൻ എന്തൊരു സ്നേഹം കാണിക്കുന്നവർ ഇപ്പോൾ മൈന്റ് ചെയ്യുന്നില്ല .

ഒരുത്തൻ ഇടത് കയ്യിലെഴുതിയത് നോക്കി കോപ്പി അടിക്കുന്നു.

വേറൊരുത്തൻ പേപ്പർ തുണ്ടിൽ നിന്നും നോക്കി എഴുതുന്നു.
മറ്റൊരുവൻ സൈഡിലിരിക്കുന്നവന്റെ നോക്കി എഴുതുന്നു.

പണ്ട് പരീക്ഷക്ക് മുന്നിലിരിക്കുന്നവന്റെ നോക്കി കോപ്പിയടിച്ച ഞാൻ എട്ട് നിലയിൽ പൊട്ടി.

എന്റെ പിറകിലിരുന്നവൻ എന്റെ നോക്കി കോപ്പിയടിച്ചു.
പിറകിലിരുന്നവനും മുന്നിലിരുന്നവനും ഫുൾ മാർക്ക്. ഞാൻ പൂജ്യം മാർക്ക്.
ഇതെന്ത് മറിമായം.
പരാതി കൊടുക്കാനുള്ള ബുദ്ധി ഒന്നും അന്നില്ല.

ടീച്ചർ എന്നോട് പറഞ്ഞു. "ഒമ്പതാം ക്ളാസിലെ നീ എട്ടാം ക്ളാസിലെ ഉത്തരങ്ങൾ എഴുതി വച്ചത് എന്തിനാ "
ഞാൻ ഞെട്ടി . അധ്യാപകൻ ചിരിച്ച് കൊണ്ടു പറഞ്ഞു .
"കോപ്പി അടിക്കാതിരിക്കാനാ ഇടകലർത്തി ഇരുത്തുന്നത് "

പുസ്തകം തുറന്ന് നോക്കാത്ത എനിക് ആ വക ബുദ്ധിയൊന്നും അന്നുണ്ടായിരുന്നില്ല.
ഇന്നത്തെ കാലത്താണേൽ ബ്ളൂടൂത്ത് വഴി യോ തലച്ചോറിനകത്ത് ചിപ്പ് പിടിപ്പിച്ചോ അതിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒന്നാം റാങ്ക് (അതിലും വല്ല്യ റാങ്ക് ഉണ്ടങ്കിൽ) തന്നെ നേടു മായിരുന്നു' .
എന്തിന് പറയുന്നു.

Invited by: Abdul Basheer FAB

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 13, 2023 348 +8 +2.4%
November 10, 2022 340 +5 +1.5%
August 31, 2022 335 +2 +0.7%
July 25, 2022 333 -1 -0.3%
June 18, 2022 334 -3 -0.9%
May 11, 2022 337 +3 +0.9%
April 03, 2022 334 +1 +0.4%
February 04, 2022 333 +1 +0.4%
December 28, 2021 332 +2 +0.7%
November 21, 2021 330 +7 +2.2%

Charts

Member of

More Clubhouse users