ആഴങ്ങളിൽ ചെന്നു അഴലിൽ ഞാൻ കൈവിട്ട
അകമെവിടെ,യെനിക്കൊന്നു തിരിച്ചുകിട്ടാൻ..
കനവായി ഞാൻ കണ്ട പ്രണയത്തിൽ നനവിന്റെ
കവിത കുറിച്ചിട്ട വരികൾ കാണാൻ...
മിഴിയിലൊരു മൗനത്തിൻ മഴക്കാറു കാണുമ്പോൾ
മഴവില്ലു കൊണ്ടൊന്നു മൂടി വെയ്ക്കാൻ ..
ചിറകടിച്ചുയരുമെൻ ചിന്തകൾക്കൊരു നല്ല
കെണി വെച്ചു ചിറകുകൾ അരിഞ്ഞു വീഴ്ത്താൻ ..
ചുണ്ടിലൂറുന്നയെൻ ചുംബനം കൊണ്ടു നിൻ
ഹൃദയത്തിലൊരു തുള്ളി തേൻ പകരാൻ..
അവസാന ശ്വാസം നിലച്ചുപോകും മുമ്പേ
നിന്റെ പ്രണയത്തിനാലൊന്നു പുനർജനിക്കാൻ.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 22, 2023 | 48 | -1 | -2.1% |
August 24, 2022 | 49 | +1 | +2.1% |
July 18, 2022 | 48 | +1 | +2.2% |
March 27, 2022 | 47 | +1 | +2.2% |