Sr. Support Engineer--Artificial intelligence.
❤Love one another, but make not a bond of love. Let it rather be a moving sea between the shores of your souls❤Make your personality so strong that you don't need designer label to show your class❤
Never let anyone take you for granted. Know your WORTH.....❤!
പരുന്തുകളുടെ പുറത്തിരുന്നു പറക്കുന്ന കാക്കകളെ കണ്ടിട്ടുണ്ടോ? അവ പരുന്തിന്റെ പുറത്തിരുന്നു കഴുത്തിൽ കൊത്തും, അതിനു ധൈര്യപ്പെടുന്ന ഒരേ ഒരു പക്ഷി കാക്കയാണ്. പക്ഷെ പരുന്തോ? പരുന്ത് കാക്കയോട് പ്രതികരിക്കുകയോ തിരികെ അടികൂടുകയോ ഇല്ല . അവ ചിറകു വിരിച്ചു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറന്നു കൊണ്ടേയിരിക്കും . ഒടുവിൽ തനിക്ക് ശ്വാസം കിട്ടാത്ത ഉയരത്തിൽ എത്തുമ്പോൾ കാക്ക പിടി വിട്ടു താഴേക്ക് വീഴും. അപ്പോഴും പരുന്ത് ചിറകു വീശി ഉയരങ്ങളിൽ പറന്നു കൊണ്ടിരിക്കും
ജീവിതത്തിലെ കാക്കകളോട് പ്രതികരിക്കാതിരിക്കുക , നിങ്ങളുടെ ജീവിതത്തിലെ പ്രശ്നക്കാർ, വിമർശനക്കാർ, പ്രശ്നങ്ങൾ,പിന്നിൽ നിന്നും കുത്തുന്നവർ, ശല്യപ്പെടുത്തുന്നവർ, അവരെല്ലാം ആണ് ഈ കാക്കകൾ...
വേണമെങ്കിൽ പറക്കുന്നതിനിടയിൽ തിരിഞ്ഞ് ഇതിനോടെല്ലാം അടികൂടി സമയം കളയാം, ഊർജം പാഴാക്കാം , ലക്ഷ്യത്തിൽ എത്താതിരിക്കാം ,അതല്ലെങ്കിൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കാം , പ്രശ്നങ്ങൾ, ഓക്സിജൻ കിട്ടാത്ത ആ കാക്കയെ പോലെ താഴേക്ക് പതിക്കുന്നതിന് സാക്ഷിയാവാം..
ആളുകൾ നിങ്ങളെ വിമർശിക്കുമ്പോൾ,
നിങ്ങൾ ഫേക്ക് ആണെന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോൾ തളരാതെ കൂടുതൽ ഉയരങ്ങളിലെക്ക് പറക്കൂ
ജീവിതം നിങ്ങളെ വെല്ലുവിളിക്കുമ്പോൾ സാഹചര്യങ്ങൾ എല്ലാം എതിരായാൽ പോലും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കണം
സ്വയം വിശ്വസിക്കൂ, ആത്മവിശ്വാസമെന്ന ചിറകു വീശി, എത്താനാവാത്തതെന്നു കരുതിയ ഉയരങ്ങളിലേക്ക് പറന്നു പോകൂ, പ്രശ്നങ്ങൾക്ക് , പ്രശ്‌നക്കാർക്ക്, വിമർശകർക്ക് , ചിന്തിക്കാനാവാത്ത, ശ്വസിക്കാനാവാത്ത ഉയരങ്ങളിലേക്ക് പറന്നുയരൂ ,നിങ്ങൾക്കതിനു കഴിയും.. അവർ അതിനെ വർഗ്ഗീയവൽക്കരിച്ചു താഴെ നിന്ന് കുരച്ചോട്ടെ😊
YES.. LET THEM BARK😊
❤വന്ദേ മാതരം.. ജയ് ഹിന്ദുസ്താൻ ❤️
❤ജയ് ഭാരത് മാതാ ❤