A true nature lover
Co- founder of Koodu Nature education Magazine
Bird watching, music, reading Photography travel are my hobbies
www.koodumagazine.com
കൂട് മാസിക പ്രകൃതിയുടെ സ്പന്ദനം, വിദ്യാർത്ഥികളേയും പുതുതലമുറയെയും നമ്മുടെ പ്രകൃതിയുമായി ഇണക്കിച്ചേർക്കുകയും, അവരിൽ സസ്യ-ജീവജാലങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരിസ്ഥിതി ബോധം പകർന്നു നൽകുകയും ചെയ്യേണ്ടത് ഇൗ കാലഘട്ടത്തിന്റെ പ്രഥമ പരിഗണനയർഹിക്കുന്ന ഒരാവശ്യമാണെന്നു മനസ്സിലാക്കി കുറച്ചു പ്രകൃതി/പരിസ്ഥിതി സ്നേഹികൾ (ശാസ്ത്രജ്ഞരടക്കം) 2013-ൽ തൃശ്ശൂർ ആസ്ഥാനമായി മലയാളത്തിൽ തുടങ്ങിവെച്ച ലാഭേച്ഛയില്ലാത്ത ഒരു സംരംഭമാണ് കൂട്. ജീവന്റെ നിലനിൽപ്പിനായി പരിഹാരങ്ങളുടെ സാദ്ധ്യതകൾ തേടുകയും അതിനായി പുതുതലമുറയെ ഒരുക്കുകയുമാണ് കൂടിന്റെ ലക്ഷ്യം. പരിസ്ഥിതിസംരക്ഷണം, ജൈവകൃഷി, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്ക് ആശയങ്ങൾ പങ്കുവെക്കാനും പ്രവർത്തനങ്ങൾക്ക് ദിശാബോധമുണ്ടാക്കുവാനുമുള്ള ഒരു പൊതുവേദിയാണ് കൂട് എന്ന തട്ടകം. മനുഷ്യന്റെ ദുര ശമിപ്പിക്കുവാനുള്ള ഉപാധിയല്ല പ്രകൃതി എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിരിക്കുന്നു. വരിതെറ്റാത്ത കണക്കുപുസ്തകമാണ് പ്രകൃതിയുടേത്. അമിതമായ കടമെടുക്കലുകൾ വരൾച്ചയായോ, അതിവർഷമായോ, ജീവനെ കാർന്നുതിന്നുന്ന രോഗാവസ്ഥകളായോ ഒക്കെ നമ്മെതന്നെ തേടിയെത്തുന്നു എന്നത് ചരിത്രപാഠം. പ്രകൃതിയിലേക്കുള്ള വിവേകരഹിതമായ കടന്നുകയറ്റങ്ങളുടെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ ഇളം തലമുറകളാണ്. നാം ഏറ്റവും കരുതലോടെ വളർത്തുന്ന നമ്മുടെ കുട്ടികൾ വളരേണ്ടുന്ന.. ജീവിക്കേണ്ടുന്ന… ആരോഗ്യപരമായ ഒരു പരിസ്ഥിതിയെപ്പറ്റി ചിന്തിച്ചു തുടങ്ങുവാൻ ഇനിയും വൈകരുത്. ഇത്തരത്തിലുള്ള ചിന്തകളുടെ പിൻതുടർച്ചയാണ് കൂട് എന്ന പരിസ്ഥിതി മാസിക. ഇനി വരുന്ന തലമുറക്ക് ശ്വസിക്കാൻ ആവശ്യമായ പ്രാണവായുവും, ദാഹമകറ്റുവാൻ ശുദ്ധമായ ജലവും, ആഹരിക്കുവാൻ വിഷമില്ലാത്ത ഭക്ഷണവും ഇവിടെ കരുതി വെക്കേണ്ടിയിരിക്കുന്നു. പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ കുരുന്നുമനസുകളിലേക്ക് പകരുക. ഒപ്പം പ്രകൃതിനശീകരണങ്ങൾക്കെതിരെ പോരാടുവാൻ അവരെ കരുത്തരാക്കുക… ആ ഇടത്തിലാണ് കൂട് പരിസ്ഥിതി മാസിക നിലകൊള്ളുന്നത്.
Founder of
www.thennaljunglecamp.com
8606733950
WhatsApp 00974 55579133
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 26, 2024 | 404 | +8 | +2.1% |
July 06, 2023 | 396 | +1 | +0.3% |
November 23, 2022 | 395 | -2 | -0.6% |
September 14, 2022 | 397 | +1 | +0.3% |
July 31, 2022 | 396 | +3 | +0.8% |
June 24, 2022 | 393 | -5 | -1.3% |
May 18, 2022 | 398 | +1 | +0.3% |
April 10, 2022 | 397 | +1 | +0.3% |
January 04, 2022 | 396 | +4 | +1.1% |
November 27, 2021 | 392 | +11 | +2.9% |