Dr.Varun (Life Coach) on Clubhouse

Updated: Jan 6, 2024
Dr.Varun (Life Coach) Clubhouse
224 Followers
201 Following
@talk2lifecoach Username

Bio

International Coach Federation credentialed Coach & HR Professional

|Author|Life Coach|Neuro Linguistic Programming Practioner|Executive Coach|Human Resource Development Coach|Counsellor|Cognitive Behaviour Therapy Practioner|Rational Emotive Behavior Therapy Practitioner | Emotional Freedom Technique & Thought Field Therapy Master Practitioner.

Author of Novel "Nivedhitham"
Amukham written by Prof. M N Vijayan

My Facebook page
http://Fb.me/TalkToYourLifeCoach


നിവേദിതം ഒരാത്മകഥയാണ്. ആത്മാവ് നിവേദനം ചെയ്യുന്ന നിവേദിതയുടേയും ഉപഗുപ്തയുടേയും കഥ. അംഗരാജ്യത്തില്‍ മഴയ്ക്ക് വേണ്ടി ശുദ്ധപൂര്‍ണ്ണ മനുഷ്യനെതേടി ഋഷ്യശൃംഗനില്‍ എത്തിച്ചേരുന്നതുപോലെ മുംതാസ് ഇന്നത്തെ കൃഷിയിടങ്ങളില്‍ മുഖ്യമായ പ്രോജക്ട് വര്‍ക്കിന് ആദര്‍ശവാനെ അന്വേഷിച്ച് ഉപഗുപ്തയെ പ്രാപിക്കുന്നു. പണികഴിയുമ്പോള്‍ ഒരു ഗിനി പന്നിയെപ്പോലെ അയാളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവള്‍ക്ക് ഭീഷ്മരുടെ അമ്മയായ ഗംഗയുടെ ഛായയുണ്ട്. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ജീവിതമുള്ള മറ്റൊരു സ്ത്രീ. ജീവി‌തം ഒറ്റത്തടിയായി വളരുന്ന വൃക്ഷമല്ല എന്ന് ഈ കഥ വീണ്ടും പറയുന്നു.

അതുകൊണ്ടാണ് വിമോചിതയായ ആത്മാവ് തന്നെ ഉപഗുപ്തയുടെ കഥ പറയാന്‍ തുടങ്ങുന്നത്. അയാളുടെ ഗോഡ്ഫ്രണ്ടാണത്. ചങ്ങാതിയും കണ്ണാടിയും പോലെ അയാളെ കാണിച്ചുകൊടുക്കുന്ന മിറര്‍ ഇമേജ്. ഇതൊരു ലക്കാനിയന്‍ സ്വരൂപമാകാം. ഇങ്ങനെ ഇരട്ടയായിത്തീരുന്ന ഒറ്റ ഈ കഥയില്‍ എമ്പാടും ഉണ്ട്. കാലങ്ങളും പുരാണങ്ങളും വര്‍ത്തമാനങ്ങളും ജീവിതമാതൃകകളും ഇതില്‍ കൂട്ടിമുട്ടുന്നുണ്ട്. ഉപഗുപ്തയ്ക്ക് മാതൃഭൂമിയിലെ കോമിക് പറഞ്ഞുകൊടുക്കുന്ന അച്ഛനുണ്ട്. ഇക്കാലത്തിന്റെ ഗുരുഭൂതന്‍‍ . മേഘ്നയ്ക്ക് വിദ്യാഭ്യാസം നല്‍കുന്ന ടി വി സീരിയലുകളേയും ഇതില്‍ സ്പര്‍ശിക്കാം. 'വധു' മുന്‍കൈയ്യെടുക്കുന്ന ഉടനടി കല്യാണം. സ്ത്രീധനം, ആഭരണം, കോവിലകം, ബ്ലേഡ് രക്ഷകന്‍ എന്നിങ്ങനെ നമ്മുടെ പുതിയ ജീവിതത്തിന്റെ ഉരുപ്പടികളെല്ലാം ഇവിടെയുണ്ട്. കാലത്തന്റെ അടയാളങ്ങള്‍ ഭൂതങ്ങളോടും ചിന്തകളോടും പഴയ നാമരൂപങ്ങളോടും നിരന്തരം കവമ്പിക്കൊണ്ടിരിക്കുന്നു എന്നതാണ് നിവേദിതത്തിന്റെ ലോകത്തെ മറ്റൊന്നാക്കുന്നത്. മറന്നു വച്ച കുടകള്‍ പോലെ സംഭവങ്ങള്‍ ഉടമകളെ കാത്തിരിക്കുന്നു. ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഒരു ഡയറി. സമ്മാനങ്ങള്‍ മാത്രം പാര്‍ക്കുന്ന ഒരു മുറി. മിസ്റ്ററി എന്ന മറുവീട്ടില്‍ വളരുന്ന ഉപഗുപ്ത - എല്ലാം മറവികള്‍ അഭയം പ്രാപിച്ചിട്ടുള്ള നികേതനങ്ങളാണ്. പാത്രങ്ങളിലും പേരുകളിലും സ്ഥലകാലങ്ങളിലും ഒന്നിനൊന്ന് കുത്തിക്കോര്‍ക്കുന്ന ചിത്രീകരണ രീതികാണാം. ഏറെ പരിചിതമാണെങ്കിലും ഈ കഥ നമുക്ക് അപരിചിതമായിത്തീരുന്നതിനും കാരണം ഇതാണ്. വളരെ സാധാരണമായ ഭാഷയില്‍ എഴുതിത്തീര്‍ത്ത തീരെ അസാധാരണമായ ഒരു കൃതി. 'ഇത് സത്യമോ മായയോ' എന്ന ശങ്കരന്റെ ചോദ്യവും ഇതില്‍ വന്നുചേരുന്നു. കൂടുവിട്ടു കൂടുമാറി അപരജീവിതം അനുഭവിച്ച ശങ്കരന്‍ . അതും ഒരു സര്‍വ്വജ്ഞപീഠത്തിനായിരുന്നു. അറിവിന്റെ നിറവിനുവേണ്ടിയുള്ള ഗവേഷണം.

Member of

More Clubhouse users