( കഥ പറച്ചിലുകാരൻ
കവിത പറച്ചിലുകാരൻ
മേൽ പറഞ്ഞ രണ്ടും കുത്തിക്കുറിക്കുന്നവൻ..
മനുഷ്യൻ )
---------------------------------
നിനക്കറിയാമൊ..?
തന്നിൽ തന്നെ ഏറെയും
ചുറ്റിലും അതിലുമേറെയും
ഉണ്ടെന്നാകിലും,
കടലനുഭവിക്കുന്ന ഈ ഏകാന്തത...!
~ അബി
-------------------------------
എത്ര വേനലിലാണെങ്കിലും,
വറ്റാത്ത,
സ്നേഹത്തുള്ളിപോലെ,
നീ...
ദാഹത്താൽ,
മരണത്തിന്റെ,
വക്കോളമെത്തിയ,
നേരത്തെവിടെയൊ,
നിന്നാൽ
പുനർജനിച്ച
ഞാൻ
~ അബി
------------------------------
കാലം ഇനിയും ബാക്കിവെച്ച
കടലാണ്
വരികളാം തിരകൾ നിലച്ച്
ഓർമ്മകൾ ഒഴുകാതെ
ഒരു ശംഖിൻ തടവറയിലെങ്ങോ
ശബ്ദം മാത്രമായൊതുങ്ങുന്ന
കടൽ
~ അബി
---------------------------------
കരച്ചിലിന്റെ
വക്കോളമെത്തിയ
മഴ
ഇടികൾ തീർത്ത്
പടിയിറങ്ങിപ്പോകുന്നു
തിര അധികരിച്ചോ
എന്ന ചിന്തയിൽ
കടൽ
മൗനിയാകുന്നു
പ്രതീക്ഷയുടെ
മരത്തെ
സ്നേഹമെന്ന
ആയുധം
മുറിച്ചു വീഴ്ത്തുന്നു
നോക്കൂ
അവനെന്ന
കിളി
സ്വാതന്ത്രമെന്ന
ലോകത്ത്
വിധിയെന്ന
കൂട്ടിൽ
ഒരു
മറവിയെ
കാക്കുന്നത്...!
~ അബി
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 88 | +1 | +1.2% |