Sangeetha Sangee on Clubhouse

Updated: Jun 14, 2024
Sangeetha Sangee Clubhouse
2.8k Followers
1.7k Following
@swaravarnika Username

Bio

സംഗീതം പഠിക്കാതെ സ്വരങ്ങളെ വർണിക്കുന്ന ഒരു കൊച്ചു പാട്ടുകാരി.......സ്വരവർണിക.....❤❤🎶🎶🎧🎧

🎙. 🎧 🎼𝕄𝔸𝕃𝕃𝕌 ℝ𝔸𝔻𝕀𝕆 🎼 🎧

My u tube channel👇👇👇

SWARA VARNIKA

കുഞ്ഞിളം കൈകളെ മുറുകെ പിടിച്ചു കൊണ്ട് ആ കൂരിരുട്ടിൽ അവൾ വേഗത്തിൽ നടന്നകന്നു.....
ഈ യാത്രയ്ക്ക് ലക്ഷ്യം ഇല്ലാത്തതുകൊണ്ട് അവളുടെ വേഗതയ്ക്ക് നിയന്ത്രണം ഇല്ലായിരുന്നു......
അവളുടെ ഹൃദയത്തിൽ ആഞ്ഞടിക്കുന്ന തിരമാലകൾക്ക് വേഗത കൂടി വന്നു......
കണ്ണിൽ നിന്നും നിയന്ത്രണമില്ലാതെ ഒഴുകുന്ന ജലകണങ്ങൾ കാരണം കണ്ണിനു ഇരുട്ടു പടർന്നുപിടിച്ചു.....
തന്റെ ഇടതു കൈവിരലുകൾ കൊണ്ടു ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചുമാറ്റി....
അവർക്ക് രണ്ടു പേർക്കുമിടയിലൂടെ കടന്നു പോയ മൗനത്തെ കീറിമുറിച്ചുകൊണ്ട് പൊന്നു പതിയെ വിളിച്ചു അമ്മേ....
ആ വിളി അവളുടെ ഹൃദയത്തിൽ ഒരു ഇടിത്തീ പോലെ വന്നു വീണു......
അവൾ തന്റെ പൊന്നൂന്റെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചു...
വലിയ വേദന പൊന്നുവിനു തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടാതെ അമ്മയുടെ കൂടെ നടന്നകന്നു.....
പൊന്നു ഒരുപാട് വട്ടം അമ്മയുടെ മുഖത്തേക്ക് നോക്കി.... അവളുടെ അമ്മയുടെ മുഖത്ത് ആ ഒരു ഭാവമല്ലാതെ വേറെ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.......
വീണ്ടും അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു......
അമ്മേ.......
അമ്മയുടെ പൊന്നിന് കാലു വേദനിക്കുന്നു.....
അവൾ നടത്തത്തെ നിർത്തി.....
അവൾ തന്റെ ജീവനെ ഒന്നു തിരിഞ്ഞു നോക്കി.... എന്നിട്ടു പറഞ്ഞു.... അമ്മ എടുക്കാം പൊന്നിനെ വായോ.......
അവൾ രണ്ടു കയ്യും അവൾക്കു നേരെ നീട്ടി.......
പൊന്നു അമ്മയുടെ സുരക്ഷാ വലയത്തിനുള്ളിലേക്ക് ചെന്നു നിന്നു.....
നിഷ്കളങ്കമായ ഭാവത്തിൽ അമ്മയുടെ കണ്ണുകളിലേക്കു നോക്കി നിന്നു......
അവൾ പൊന്നിനെ ചേർത്തണച്ചു....
ആ ഇരുട്ടിൽ പൊന്നൂനെ നെഞ്ചോടു ചേർത്തു തേങ്ങി കരഞ്ഞു....
അമ്മേ.......
നമ്മൾ എങ്ങോട്ടാണമ്മേ പോകുന്നത്....
അമ്മയുടെ പൊന്നിന് കാലു വേദനിക്കുന്നു...
പൊന്നിന് ഉറക്കം വരുന്നമ്മേ......
കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ അവൾ ഉരുകി കൊണ്ടിരുന്നു.......
അവൾ ഒന്നും പറയാനാവാതെ സങ്കടത്തെ അടക്കി പിടിച്ചു..... ഹൃദയം രണ്ടായി പറിഞ്ഞു പോകുന്ന വേദന തോന്നി..... സങ്കടം കൊണ്ടു ശബ്‍ദം പുറത്തു വന്നില്ല..... അവൾ പാടുപെട്ടു പറഞ്ഞു....
അച്ഛനെ ഒന്നു കാണാനാ പൊന്നെ...... എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു സങ്കടം അതിനു തടങ്കലിട്ടു......
അവൾ തന്റെ പൊന്നിനെ തോളത്തു കിടത്തി നടന്നകന്നു.......
അവൾ ഹൃദയം കൊണ്ടു അലറി വിളിച്ചു.......
ദൈവമേ.......
ഈ ക്രൂരതയിലേക്ക് എന്നെ എന്തിനാണ് നീ തള്ളിയിട്ടത്......
ഒരു നല്ല അമ്മയുടെ ജീവിതത്തിൽ കാണാനും കേൾക്കാനും കഴിയാത്ത ഒരു നിമിഷമാണിത്.....
നിന്നിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നീ എന്നെ നടത്തി കൊണ്ടു പോകുന്നു......
ഈ ശിക്ഷ വിധിക്കാൻ ഞാൻ എന്തു തെറ്റാണ് ചെയ്തത്.......
മിഴിനീർ കണങ്ങൾ ഇറ്റ് വീണുകൊണ്ടിരുന്നു.....
ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങാനല്ലാതെ വേറൊന്നിനും അവൾക്ക് കഴിഞ്ഞില്ല.....

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 14, 2024 2,855 +16 +0.6%
May 11, 2024 2,839 +17 +0.7%
March 25, 2024 2,822 +15 +0.6%
March 08, 2024 2,807 +7 +0.3%
February 15, 2024 2,800 +6 +0.3%
January 28, 2024 2,794 +7 +0.3%
January 11, 2024 2,787 +13 +0.5%
December 26, 2023 2,774 +10 +0.4%
December 11, 2023 2,764 +15 +0.6%
November 26, 2023 2,749 +149 +5.8%

Charts

More Clubhouse users