Sumesh Kochi on Clubhouse

Updated: Sep 20, 2023
Sumesh Kochi Clubhouse
290 Followers
210 Following
May 28, 2021 Registered
@sumeshkochi Username

Bio

⏹️ | Creative Graphic Designer
⏹️ | Applied Artist

⏹️ | Founder : Maagic Box
Creative Designers Hub, Kochi

മിഴിനീർ ബാല്യം

അനാദികാലം
മുതലുള്ള
ഓർമ്മകൾ
തുടങ്ങുന്നത്
അവളിൽ നിന്നാണ്.

ഭൈരവൻ പുഴയുടെ ഇറമ്പിൽ നിന്ന്
ആകാശത്തേക്ക് വളർന്ന
പുളിമരത്തിന്റെ ചോട്ടിലാണ് ചൊരിമണലിൽ കാലുകൾ പ്പൂഴ്ത്തി ഞങ്ങൾ വീടുവെച്ചത്.

തെക്കൻ കാറ്റു ചുറ്റിയടിക്കുമ്പോൾ
കരിയിലക്കൂട്ടങ്ങൾക്കൊപ്പം ഒട്ടിച്ചു വെച്ച മിട്ടായികൾ പോലെ പുളിപ്പഴം ഭൂമിയിലെത്തും.

ഒറ്റപ്പുളിയുടെ
അരികു പൊട്ടിച്ച്
ഉപ്പും മുളകും നിറച്ച്
അമ്മക്കണ്ണ് വെട്ടിച്ചെടുത്ത ഒരു നുള്ള് എണ്ണയിറ്റിച്ച് ഈർക്കിലിൽ
നൊട്ടി നുണഞ്ഞത്
അനാദിയായ
ഒരു
മഴക്കാലത്തായിരുന്നു.

ആരോ പറഞ്ഞു, ഇണ്ടാമ്മൂമ്മയെ പോലെ
അവൾ മിണ്ടാത്ത കുട്ടിയാണെന്ന്.
ചിലർ പറയുന്നു അവൾക്കു കേട്ടും കൂടാന്ന്.
എന്നാലോ, കാലാതീതമായ ഒരു ഭാഷയാൽ ഞങ്ങളുടെ നാവും ചെവിയും ഹൃദയത്തോട് തുന്നിച്ചേർത്ത് വെച്ചിരുന്നു.

ഇണ്ടാമ്മൂമ്മയുടെ പുരയിടത്തിൽ കാരക്കാ മരത്തിൽ നിന്ന് മഴയുതിരും പോലാണ് പൂക്കൾ പൊഴിയുന്നത്. ആകാശത്തേക്ക് നോക്കി
കൈകോർത്തു പിടിച്ചു ഞങ്ങളാ പൂമഴ നനയും.

കപ്പയില പൊട്ടിച്ചു മാലയുണ്ടാക്കി ആരും കാണാതെ എന്നും ഞാനവളുടെ കഴുത്തിലണിയും.

ആൺകുട്യോള് പെൺകുട്യോളുടെ കഴുത്തിൽ മാലയിട്ട് കൊടുത്തൂടാന്ന് ഇണ്ടാമ്മൂമ്മ പറഞ്ഞിട്ടുണ്ടത്രേ!

ജീവിതത്തിന്റെ അതിരിലെത്തുംവരെ അലിഞ്ഞു തീരാത്ത മധുരവും സ്നേഹവും കുഴച്ച് അവളെനിക്ക്
ഭൂമിയോളം പോന്ന
മണ്ണപ്പമുണ്ടാക്കി തരും.

കാരിക്കുളത്തിലെ
കാർപ്പുകളെ കൈക്കൂമ്പിളിൽ കോരി ചോറ്റ് പാത്രത്തിൽ നിറച്ച്‌ മണ്ണിൽ കുഴിയെടുത്തു ഞങ്ങൾ അതിൽ ഒളിപ്പിച്ചു വെയ്ക്കും.
മൂന്നാംനാൾ കുളഭൂതം വന്നു കാർപ്പുകളെ മുഴുവൻ മീനാക്കി മാറ്റും.
അഞ്ചാംനാൾ കാലുകൾ മുളച്ച
ഓരോ വാൽമാക്രിയും
ഞങ്ങളോട് നന്ദി പറഞ്ഞു
കുളത്തിലേയ്ക്ക് തന്നെ ചാടിച്ചാടി പോകും.

അങ്ങനെ, അതുവരെ ഇരുട്ടിലാണ്ട ഭൂഖണ്ഡത്തിലേക്ക് വെളിച്ചമെത്തും പോലെ ഓരോ ദിവസവും അവളെന്നിലേക്ക് നിറഞ്ഞ്കൊണ്ടേയിരുന്നു


നീണ്ട നാളത്തെ ഉസ്ക്കൂളടപ്പ് കഴിഞ്ഞ് ഏറെ സന്തോഷത്തോടെയാണ്
പള്ളിക്കൂടത്തിലെത്തിയത്.

കൂട്ടുകാരോട് പറയാൻ അവളെക്കുറിച്ച് മാത്രമായി ഒരായിരം കഥകളുണ്ടായിരുന്നു.

അന്ന് തിരികെ വീട്ടിലെത്തിയപാടെ നേരെ ഓടിയത് ഇണ്ടാമ്മൂമ്മയുടെ
മുറ്റത്തേക്കാണ്.

കാറ്റില്ല. പൂമഴയില്ല.
കാരിക്കുളത്തിൽ കാർപ്പുകളില്ല.

മുറിഞ്ഞു വീണ മൗനത്തിനപ്പുറം
ഇണ്ടാമ്മൂമ്മയുടെ ചിരിയലകൾ ഉയരുംപോലെ തോന്നി.

ഇണ്ടാമ്മൂമ്മയുടെ കൈവിരലുകളിലും കണ്ണുകളിലും അവളുടെ വിശേഷങ്ങൾ നിറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് എവിടെയെങ്കിലും ഞാനുണ്ടോ എന്ന് കണ്ണെറിഞ്ഞ് യാത്ര തിരിക്കുന്ന അവളെ ഉള്ളിൽ ഇരുള് നിറച്ച നീർമണിത്തിളക്കത്തിൽ ഞാൻ കണ്ടു.

***

ഇണ്ടാമ്മൂമ്മ - മിണ്ടാത്ത അമ്മൂമ്മ.

Whatapp: 98-476-476-21

Invited by: Sunil Perinad

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 20, 2023 290 +4 +1.4%
November 08, 2022 286 +2 +0.8%
July 24, 2022 284 +1 +0.4%
June 17, 2022 283 -1 -0.4%
February 04, 2022 284 +3 +1.1%
December 28, 2021 281 +1 +0.4%
November 20, 2021 280 +1 +0.4%
September 04, 2021 279 +261 +1,450.0%

Charts

Member of

More Clubhouse users