കുഞ്ഞും അമ്മയും
മഴയാകെ നനഞ്ഞൊരു കുഞ്ഞുപൈതൽ
വഴുതിവീണ ചെളിക്കുഴിയിൽ ചോര പൊടിഞ്ഞു നിൽക്കുന്നു.
കമ്മ്യൂണിസ്റ്റ് പച്ചയുടെ ചെറിയ നീറ്റലിൽ അവൻ ചിരിച്ചപ്പോൾ ഞാനൊരു ചാറ്റൽമഴ നനയുന്നു
കുളിരുന്നു
പ്രാർത്ഥനപ്പള്ളിക്കുടത്തിന്റെ മോന്തായത്തിൽ
ഒരു ചിലന്തി, വലയിൽ നിന്നും ചോരയൂറ്റിക്കുടിക്കുന്നു
പഴയൊരു തകരഫാനിന്റെ
ചുവട്ടിൽ കുഞ്ഞിക്കാലുകൾ പിടയുന്നു
ഞാൻ പെരുമഴയത്തെക്കോടിയിറങ്ങുന്നു
തൊടിയിലൂടെ ഓടി അടുക്കള ചായിപ്പിലേക്ക് മാറി അമ്മയുടെ മടിയിലേക്കുർന്നു കയറിയ അണ്ണാൻ- കുഞ്ഞിനമ്മയൊരു കടലമണി നീട്ടുന്നു
കൊതിയോടെ വാങ്ങിച്ചവൻ ഓടിമറഞ്ഞപ്പോൾ
ഞാനും കൈ നീട്ടുന്നു
അമ്മ ഒരു പാടമാകുന്നു.
നർമ്മദയിലുടോഴുകി നീങ്ങുന്ന വയറു വീർത്തൊരു പെണ്ണിന്റെ നേർത്ത ഞരക്കത്തിൽ അവളുടെ മുതുകത്തു പതിഞ്ഞ ശൂലത്തിന്റെ പാടുകളിൽ ഞാൻ ഉറഞ്ഞു മഞ്ഞുപാളിയാകുന്നു
എന്റെ പ്രിയപ്പെട്ടവളുടെ കല്ലറയ്ക്കരികിലിരുന്നു ഞാൻ പടിഞ്ഞാറോട്ടു നോക്കുന്നു
ഈ ആകാശം നന്നായൊന്നു ചുവന്നെങ്കിൽ
നേർത്ത ചൂടിൽ മഞ്ഞെല്ലാം ഉരുകിയെങ്കിൽ....
സുധി പനത്തടി
----------------------------------
*അപ്പേ എന്നൊരു വിളി*
ഞാനും അവനും പതിവില്ലാതെ
പടിഞ്ഞാറോട്ടു തലവെച്ചു കിടന്നു
ഞങ്ങൾക്കിടയിൽ അൽപ്പം അകലം...
നേർത്ത കാറ്റടിച്ചുതുടങ്ങിയപ്പോൾ അവൻ പറഞ്ഞു
അപ്പേ നമ്മൾ ഒഴുകാൻ തുടങ്ങി...
കണ്ണടച്ചപ്പോൾ ഒഴുക്കിന് ശക്തികൂടിതുടങ്ങി...
ഞങ്ങൾ മണ്ണിൽ പറ്റിച്ചേർന്നു കിടന്നു...
മുള്ളുപടർന്ന തൊട്ടാവാടിവള്ളികളിൽ
അമർത്തിപ്പിടിച്ചു...
കുഞ്ഞുകൈകൾ വേദനിച്ചവൻ കരഞ്ഞു...
പിടിവിടല്ലേയെന്ന് കരഞ്ഞു ഞാനും.
ഒഴുക്കിനു ശക്തികൂടിതുടങ്ങിയപ്പോൾ
ഞങ്ങൾക്കിടയിലെ അകലവും കൂടുന്നു..
ഞങ്ങൾക്കിടയിലെ കര ഇടിഞ്ഞുവീഴുന്നു...
കല്ലേമുട്ടികുഞ്ഞുങ്ങൾക്കിടയിലൂടെ അവനും
വളഞ്ഞിലിന്റെ വാലിൽ തുങ്ങി ഞാനും
കരയ്ക്കടിയാൻ കൊതിക്കുന്നു
കൂടുതൽ ആഴങ്ങളിലേക്ക് ഞങ്ങൾ പോവുന്നു.
കുഞ്ഞുബാഗും മഷിത്തണ്ടും
ചുവന്ന മഷിപ്പേനയും
മുൻപേ ഒഴുകുന്ന ഫോൺ കവറിന്റെ
ഉള്ളിലേയ്ക്ക് കയറി കരപറ്റുന്നു..
ഒഴുക്കൊന്നോട്ടുകുറഞ്ഞപ്പോൾ
അവനരികിൽ വന്നു ചോദിച്ചു...
അപ്പേ ഈ വെള്ളം വല്ലാതെ നാറുന്നപ്പേ..
നമ്മളിപ്പോൾ ഗംഗയിലൂടൊഴുകുവാണ് കുഞ്ഞാ..
മരണത്തിനുമുന്പേ പുണ്യം
നേടട്ടേയെന്നു പറഞ്ഞു
കൈകാൽകെട്ടി
ഒഴുക്കപ്പെട്ടൊരു കുഞ്ഞിപ്പെണ്ണിന്റെ
പാതിയളിഞ്ഞ ദേഹത്തുമുട്ടി
എരിയാൻ പോണ ദേശത്തിന്റെ
നാറ്റമാണ് കുഞ്ഞേ അത്.
അപ്പേ.....
അപ്പേ എന്നൊരു വിളി
തൊണ്ടയിൽ കുരുങ്ങി
അവൻ ചെളിയിലേക്കാഴ്ന്നിറങ്ങി
എരിയാൻ വയ്യാതെ..
സുധി പനത്തടി
...Sudhi Panathady...
Whatsapp. 9633072271
FB: https://www.facebook.com/sudhi.panathady
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 22, 2024 | 1,232 | +7 | +0.6% |
May 19, 2024 | 1,225 | +4 | +0.4% |
April 17, 2024 | 1,221 | +10 | +0.9% |
March 12, 2024 | 1,211 | +4 | +0.4% |
February 19, 2024 | 1,207 | +11 | +1.0% |
February 01, 2024 | 1,196 | +6 | +0.6% |
January 15, 2024 | 1,190 | +13 | +1.2% |
December 30, 2023 | 1,177 | +11 | +1.0% |
December 15, 2023 | 1,166 | +6 | +0.6% |
November 30, 2023 | 1,160 | +10 | +0.9% |