Subi Alex on Clubhouse

Updated: Jun 9, 2024
Subi Alex Clubhouse
1.2k Followers
1.2k Following
Jun 1, 2021 Registered
@subialex Username

Bio

മനുഷ്യനാകണം ....!!!
കേൾക്കാൻ ഒത്തിരി ഇഷ്ടം .

വേദനിപ്പിക്കാനല്ല ,വിശപ്പ്
കൊണ്ടാണ് കുത്തിയതന്ന്
കൊതുക് .മനപുർവ്വമല്ല ,
പെട്ടന്നുള്ള കടിയുടെ
പ്രതികരണം മാത്രമായിരുന്നു
നിന്റെ മരണ കാരണമായ
അടിയെന്നു ഞാനും ....

തൊട്ടിലുണ്ടായിട്ടും നെഞ്ചിലിട്ട്
ഉറക്കിയ അമ്മമാരെ ..
കട്ടിലുണ്ടായിട്ടും തെരുവിൽ
ഉറങ്ങാൻ വിടുന്ന മക്കളാവരുതേ
നമ്മൾ .....

ഒറ്റ പെടുത്താനും മാറ്റിനിർത്താനും
വളരെ എളുപ്പമാണ് ,എന്നാൽ
ചേർത്ത് നിർത്താൻ
അത്ര എളുപ്പമല്ല ,കാരണം
അത് നമ്മളെ മനസിലാക്കിയവർക്കു
മാത്രമേ സാധിക്കു .....

ജീവിത യാത്രയിൽ ഞാൻ കണ്ട മുഖങ്ങളിൽ ആ ഒരാൾ എന്നോട്
എന്തോ പറയുവാൻ കൊതിക്കുന്നുവോ
ഇല്ല അത് എന്റെ തോന്നലായിരുന്നു.
ഒരു പക്ഷെ ഞാൻ തേടുന്ന മുഖം
അയാളായിരിക്കുമോ അല്ലന്ന് തോന്നുന്നു
അന്ന് ആ ചുണ്ടിൽ ഞാൻ കണ്ട പുഞ്ചിരി
ഇന്നും ഞാൻ മറന്നിട്ടില്ല അത്രക്കും വശ്യമായിരുന്നതായിരുന്നു ആ പുഞ്ചിരി
അതുവരെ എനിക്ക് ലഭിച്ചതിൽ വച്ച്
ഏറ്റവും സന്തോഷമായ നിമിഷം .
ആ മുഖം ഞാൻ ഇന്നും തിരയുന്നു ഒരുപക്ഷെ കാണുമായിരിക്കും ,
ഇല്ലെങ്കിലും ആ പുഞ്ചിരി മായാതിരിക്കട്ടെ .

പാറ്റയെ കണ്ട്
നിലവിളിക്കുകയും
പ്രസവ വേദന
കടിച്ചമർത്തുകയും
ചെയ്യുന്ന
സ്ത്രീ
എനിക്കെന്നുമൊരു
അത്ഭുതമാണ് ..

പണ്ട് വെയിലത്ത്
കളിക്കുമ്പോൾ വഴക്ക്
പറഞ്ഞവർ ഇന്ന്
മരുഭൂമിയിലേക്ക്
പറഞ്ഞയച്ചിട്ടു ഒരു ചോദ്യമാണ്
നിനക്ക് സുഖമാണോ എന്ന് ......


ആരോ മരിച്ചെന്നു തോന്നുന്നു
'അമ്മ എന്തിനാണാവോ
കരയുന്നതു .....?
അച്ഛൻ ആണല്ലോ ചിതക്ക്
തീവെക്കുന്നത് ....
എനിക്കാണെങ്കിൽ
ആകെ ചൂടും പുകയും
പിന്നെ പൊള്ളിട്ടൊന്നും
മനസ്സിലാവുന്നില്ല ...


ഇന്ന്‌ ഒരുപാടു താമസിച്ചു ...എന്തുപറ്റി അമ്മക്ക് വയ്യാന്നു തോന്നുന്നു .ആദ്യത്തെ പോലെയല്ല അമ്മ വളരെ വൈകിയാണ് എഴുന്നേൽക്കുന്നത് ,അതെങ്ങനെയാ ഒന്നു കിടക്കാൻ തുടങ്ങിയാൽ തുടങ്ങും ചവിട്ടും കുത്തും എല്ലാം കഴിഞ്ഞു വളരെ വൈകിയാണ് 'അമ്മ ഉറങ്ങുന്നത് .എല്ലാം എനിക്ക് വേണ്ടിയാണു പാവം സഹിക്കുന്നത് അത്രയ്ക്ക് ഇഷ്ടമാണ് എന്നോട് എന്ന് എനിക്കറിയാം ,ആരും അടുത്തില്ലങ്കിൽ എന്നോട് ഒരുപാടു കാര്യങ്ങൾ പറയാറുണ്ട് ഞാൻ എല്ലാം കേട്ടിരിക്കും ,നല്ല രസമാണ് 'അമ്മ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ .'അമ്മ പറഞ്ഞു പറഞ്ഞു എനിക്കും കൊതിയായി എന്റെ അമ്മയെയും എന്നെ കരുതലോടെ സ്നേഹിക്കുന്ന പ്രിയപ്പെട്ട അച്ഛനും ചേട്ടനും അങ്ങനെ എല്ലാവരെയും കാണാൻ .അങ്ങനെ ഞാൻ വരുന്ന ദിവസമായി ഒന്നും പറയേണ്ട എന്തൊരു ബഹളമായിരുന്നു പ്രസവറൂമിൽ പാവം 'അമ്മ ഒരുപാട് കരഞ്ഞു അവസാനം തളർന്നുപോയി .അപ്പോൾ ഒരു ഡോക്ടർ പറയുകയാണ് കുഴപ്പമില്ല എല്ലാം ശരിയാകും എന്ന് അത് കേട്ടപ്പോൾ എനിക്ക് ചിരിവന്നു ഞാൻ തല കുമ്പിട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി പിന്നെ കണ്ണ് തുറന്നപ്പോൾ ഒരു നേഴ്സ് എന്നെ നോക്കി ചിരിക്കുന്നു ഹായ് നല്ല ചിരി .അങ്ങനെ ഞാൻ എന്റെ അമ്മയെ കണ്ടു ,'അമ്മ കരയുകയാണ് പക്ഷെ ആ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ട് കാലങ്ങളായി എനിക്ക് വേണ്ടി മാറ്റിവച്ച നറുപാല്പുഞ്ചിരി ...

Invited by: Sajeev Ramakrishnan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 09, 2024 1,282 +29 +2.4%
May 06, 2024 1,253 +39 +3.3%
March 22, 2024 1,214 +24 +2.1%
March 05, 2024 1,190 +18 +1.6%
February 12, 2024 1,172 +18 +1.6%
January 26, 2024 1,154 +17 +1.5%
January 09, 2024 1,137 +24 +2.2%
December 24, 2023 1,113 +28 +2.6%
December 08, 2023 1,085 +27 +2.6%
November 24, 2023 1,058 +25 +2.5%

Charts

Member of

More Clubhouse users