*കവിത -3
ചിരിയുടെ മായികലോകം
പലതരം ചിരികളിലൂടെ
ഉള്ളിലുള്ള വികാരത്തെ
പുറത്തേയ്ക്കുകാട്ടി
ചിരിയുടെ മായികലോകം തീർക്കുന്നു.
ചില ചിരികൾ വശ്യതയുടേതാണ്.
മറ്റുള്ളവരെ തന്നോടടുപ്പിക്കാൻ
ഇവയ്ക്കു തിടുക്കമേറും.
ചില ചിരിയുണ്ട്. നിഷ്കളങ്കതയുടേത്,
തന്നിലെ നന്മയെ വെളിച്ചത്തുകാട്ടുമവ.
ചില ചിരികൾ പരിഹാസത്തിന്റേതാണ്.
അർത്ഥങ്ങൾ വേർതിരിച്ചറിയാൻ
പ്രയാസമാണവയെങ്കിലും
തള്ളിക്കളയേണ്ടവ.
ചില ചിരികളിൽ നിന്നും
പുറത്തുചാടും
അസൂയയുടെ ഭാണ്ഡക്കെട്ടുകൾ.
ഒന്നിനേയും അംഗീകരിക്കാനാ-
കാത്തവരിൽനിന്നും പുറപ്പെടുന്നവ.
നിങ്ങളിലെ തീജ്വാലയെ
അണയ്ക്കാൻ ശ്രമിക്കുന്നവ.
അത്തരം വിഷകുംഭങ്ങൾക്ക്
വിലകല്പിക്കാതെ നിസ്സാരവത്ക്കരിക്കേണ്ടവയാണവ.
ചില ചിരികൾ
സ്നേഹവും ലാളനയും
സാന്ത്വനവുമാണ്.
കാലങ്ങളോളം ചേർത്തുനിർത്തേണ്ടവ.
ചില ചിരികൾ മോട്ടിവേഷനാണ്.
ഊർജ്ജസ്വലതയോടെ
മുന്നോട്ടുപോവാനുള്ള
ഊർജ്ജമാണവ.
ചില ചിരികൾ നമ്മെ തോല്പിക്കുന്നവയും
ചിലതു നമ്മെ വിജയകിരീടമണിയിക്കുന്നവയും.
ചില ചിരികളുണ്ട്,
നീയും ഞാനും ഒന്നാണെന്നുറപ്പിക്കുന്നവ.
നിനക്കു ഞാനുണ്ടെന്നു
പറയാതെ പറയുന്ന
പ്രണയത്തിന്റെ ചിരിയുണ്ട്.
നിനക്കു കൂട്ടായി ഞാനുണ്ടെന്നറിയിക്കുന്ന
സൗഹൃദത്തിന്റെ ചിരിയുണ്ട്.
നിന്നിലൂടെ എന്നേയും
എന്നിലൂടെ നിന്നേയും കാണുന്ന
ജീവിതത്തിന്റെ ചിരിയുണ്ട്.
വ്യത്യസ്തമായ ചിരികളിലൂടെ
മനസ്സിന്റെ ഭാവഭേദങ്ങളെ
വേർതിരിച്ചറിയുവാനാകുന്നു.
*കവിത-2
കവിതക്കുഞ്ഞുങ്ങള്‍
പിറക്കാതെ പോയവര്‍ നിങ്ങള്‍
എത്ര പേരെന്നറിയില്ല!
സ്വപ്നങ്ങളും മോഹങ്ങളും കൊണ്ട്
നിറങ്ങള്‍ ചാലിച്ച്
മുളപൊട്ടിയെങ്കിലും
പിറക്കാതെ പോയവര്‍ നിങ്ങള്‍.
വളര്‍ച്ചയെത്താത്തതിനാല്‍
ചാപിള്ളയായി പോയവര്‍ ചിലര്‍!
കടലാസ്സുവീട്ടില്‍ പുസ്തകലോകത്ത്
ജനിക്കാന്‍ കൊതിച്ചിട്ടും
പിറക്കാനായ് വിധിയില്ലാത്തവര്‍.
മാസം തികഞ്ഞിട്ടും
സമയത്തിനു പ്രസവിക്കാത്തതിനാല്‍
മൃത്യുവിനു കീഴടങ്ങിയവര്‍ ചിലര്‍!
സ്വപ്നങ്ങള്‍ക്കു ചിറകുവച്ചു
വാനില്‍ പറക്കാന്‍ വെമ്പിയവര്‍,
പാരിനു വാഗ്ദാനമാവേണ്ടവര്‍!
പിറക്കാതെ പോയവര്‍ നിങ്ങള്‍.
*കവിത-1
പേരെന്താണാവോ?
ആറ്റുനോറ്റുണ്ടായൊരുണ്ണിയ്ക്കു ഞാനെന്തു-
പേരു വിളിക്കണമെന്നു ചൊല്ലി
ഉമ്മറത്തിണ്ണയിൽ ചിന്തിച്ചിരിക്കുന്നോ-
രമ്മതൻ മോഹം നിറഞ്ഞൊഴുകീ....
ഉണ്ണിയെന്നും കണ്ണനെന്നും വിളിച്ചല്ലോ
കണ്ണിലുണ്ണിയായെന്നും കൊഞ്ചിച്ചീടുന്നൂ!
കുഞ്ഞിക്കാൽ തന്നിലേ പിച്ചനടക്കവേ
കണ്ണായെന്നോതിയെടുത്തീടുന്നൂ.
വായ്മലർത്തേൻ ചൊരിഞ്ഞീടവേയ-
മ്മയായുണ്ണിയെ ചാരത്തണച്ചീടുന്നൂ.
ഇന്നവർക്കു നവനാമങ്ങൾ നൽകുന്നു,
പൊന്നു, അച്ചു, കിച്ചു, ചിക്കുവെന്നിങ്ങനെ!
മുറ്റത്തൂടോടിക്കളിക്കുന്ന കുട്ടന്റെ
സത്യത്തിൽ നാമമതെന്താണാവോ?
കുഞ്ഞിനുപോലും ശരിയായ തൻ പേര്
ഓർത്തെടുക്കാൻ വല്യ പാടുതന്നെ.
കുഞ്ഞായിരിക്കുമ്പോൾ കുഞ്ഞിപ്പേരിങ്ങനെ
കാതിൽ പലവുരു കേട്ടിടുമ്പോൾ
സ്വന്തം പേരെങ്ങനെയോർമ്മിച്ചിടുമവൻ!
കുഞ്ഞിപ്പേരല്ലാതെയോർത്തീടുമോ?
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 26, 2023 | 55 | +1 | +1.9% |
October 04, 2022 | 54 | -1 | -1.9% |
August 13, 2022 | 55 | +1 | +1.9% |
July 07, 2022 | 54 | +1 | +1.9% |
March 15, 2022 | 53 | +1 | +2.0% |
December 10, 2021 | 52 | -1 | -1.9% |