ഷിജു കുത്തിയതോട് on Clubhouse

Updated: Dec 1, 2023
ഷിജു കുത്തിയതോട് Clubhouse
470 Followers
1.2k Following
@shijusamual Username

Bio

❤ബൈബിൾ പഠനം❤. *യേശു - ക്രിസ്തുവാണോ ദൈവമാണോ ?*

'ക്രിസ്തു' എന്നത് "ക്രിസ്തോസ്" എന്ന ഗ്രീക്ക് പദത്തിൽ നിന്നും വന്നതാണ്. ഈ പദത്തെ ഗ്രീക്ക് ഭാഷയിൽ എഴുതുന്നത്  "ക്രിസ്തോസ്" എന്നാണെങ്കിലും അവർ ഉച്ചരിക്കുന്നത് "ക്രിസ്താസ്" എന്നാണ്. ഇനി നമുക്കു ഒരു പക്ഷെ തിരിയുന്നതങ്ങനെയാകാം. ഇതിന്റെ എബ്രായ പദം 'മിശിഹ' എന്നാണ്.

"ക്രിസ്തോസ്" (ഗ്രീക്ക്) - മലയാള അർത്ഥം 'അഭിഷക്തൻ' അഥവാ 'ക്രിസ്തു' - 'anointed' അഥവാ 'christ' (ഇംഗ്ലീഷ്)

"മിശിഹ" (എബ്രായ) - മലയാള അർത്ഥം 'ദൂതറിയിക്കുന്നവൻ' - 'messenger' (ഇംഗ്ലീഷ്)

മറ്റൊരു തരത്തിൽ പറഞ്ഞാൽ -

പുതിയ നിയമത്തിൽ - ക്രിസ്തു (ഗ്രീക്ക്)
പഴയ നിയമത്തിൽ - മിശിഹ അഥവാ മെസ്സയാഹ് (എബ്രായ)

*ഇനി വിഷയത്തിലേക്ക്:*

'യേശു' എന്ന 'ക്രിസ്തു' അഥവാ 'അഭിഷക്തൻ' ആയിരിക്കെ ഈ ക്രിസ്തുവിനെ ലോകസ്ഥാപനത്തിനു മുമ്പേ നിർണ്ണയത്തിലൂടെ (എഫസ്സ്യർ 1:4,9-14) ആധാരമായി (യോഹന്നാൻ 1:13; അ.പ്ര. 2:36; എഫെസ്യർ 3:11; കൊലോസ്സ്യർ 1:17; ഫിലിപ്പിയർ 2:13; 1 തെസ്സലൊനീക്യർ 5:18; വെളിപ്പാട് 17:17; സദൃശ്യവാക്യങ്ങൾ 19:21) തിരഞ്ഞെടുത്തതും എന്നാൽ കാലസമ്പൂർണ്ണതയിൽ തന്റെ നിർണ്ണയപ്രകാരം ജനിപ്പിച്ചതും (റോമർ 10:4; ഗലാത്യർ 4:4; കൊലോസ്സ്യർ 1:18) അഭിഷേകം ചെയ്തതും ദൈവമാണ് (മത്തായി 3:16,17; മർക്കൊസ് 1:10,11; ലൂക്കൊസ് 3:21,22; 2 പത്രൊസ് 1:17).

അപ്പോൾ യേശുവിനെ ക്രിസ്തുവായി കാണുന്നവർ അവൻ ദൈവത്താൽ അഭിഷക്തനാണ് എന്നു തിരിച്ചറിയുന്നു (മത്തായി 16:20; യോഹന്നാൻ 20:31; അ.പ്ര. 17:3; 18:5,28).

ഇങ്ങനെ ദൈവത്താൽ അഭിഷക്തനായവൻ എങ്ങനെ ദൈവമാകും? എന്നുവച്ചാൽ ദൈവത്തിനു മാറ്റമില്ല ഒരു കാലത്തും.

യാക്കോബ് 1:17 - എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. 👉 അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. 👈

അപ്പോൾ ദൈവം മനുഷ്യനായി അവതാരം എടുക്കുകയില്ല.

റോമർ 1:23 - 👉 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ 👈, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

റോമർ 1:25 - ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, 👉 സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; 👈  അവൻ  എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

പിന്നെങ്ങനെ ഈ അന്ധർക്കു യേശു ക്രിസ്തു ദൈവം മനുഷ്യവേഷം ധരിച്ചു വന്നു എന്നു പറയാൻ കഴിയുന്നു?

യേശു ദൈവത്തിന്റെ ക്രിസ്തുവും, ദൈവപുത്രനും ആണ്. ദൈവമല്ല.

-ഷിജു കുത്തിയതോട് :9847054442

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 01, 2023 470 +129 +37.9%
October 01, 2022 341 +5 +1.5%
August 10, 2022 336 +1 +0.3%
July 04, 2022 335 +9 +2.8%
May 28, 2022 326 +8 +2.6%
April 20, 2022 318 +13 +4.3%
March 13, 2022 305 +25 +9.0%
January 15, 2022 280 +104 +59.1%
December 08, 2021 176 +61 +53.1%

Charts

Member of

More Clubhouse users