Film Editor🎬🎬❤️❤️
💞💞💞എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവുമധികം സ്നേഹം തോന്നിയിട്ടുള്ളത് നിന്നോട് മാത്രമാണ്. ഞാൻ നിന്നോട് അത് ഒരിക്കലും തുറന്ന് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. എന്നാൽ എന്റെ പ്രിയേ, നീയില്ലാതെ എനിക്ക് ഈ ജീവിതം തുടരാൻ കഴിയില്ല. എപ്പോഴെങ്കിലും നീയെന്നോട് വഴക്കിട്ട് മിണ്ടാതിരിക്കുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നും. അത്തരം സമയങ്ങളിൽ ഞാൻ നിന്നെ ശ്രദ്ധിക്കാത്ത പോലെ നടിക്കുന്നു എന്നാൽ പോലും ഉള്ളിൻ്റെയുള്ളിൽ ഞാൻ നിന്നോട് തർക്കിച്ചതോർത്ത് സങ്കടപ്പെടുന്നുണ്ട്.
നീ ചിരിക്കുന്നത് കാണുമ്പോഴാണ് എൻ്റെ മനസ്സ് നിറയുന്നത്. നിൻ്റെ ചുണ്ടിൽ നിന്നും ആ ചിരി മായുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല. നീയൊരാൾ വീണ്ടും പുഞ്ചിരിക്കുന്നത് കാണുവാനായി ഞാൻ ഈ ലോകത്ത് എന്തും ചെയ്യും. ഞാൻ നിന്നോട് ക്ഷമ ചോദിക്കുകയും നിൻ്റെ കണ്ണുകൾ പ്രകാശിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എല്ലാമെനിക്ക് വീണ്ടും തെളിച്ചമുള്ളതായി അനുഭവപ്പെടുന്നു. നീ എന്നെ സ്നേഹിക്കുന്നുവെന്ന് പറയുമ്പോൾ, ഈ ലോകത്തിന്റെ ഏറ്റവും മുകളിലാണ് ഞാനെത്തി നിൽക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്.
എന്റെ പ്രിയേ, നീ എന്റെ ലോകത്തെ രാജ്ഞിയാണ്, എന്നേക്കും നിൻ്റെ രാജാവായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു