ഒരു ഭ്രാന്തൻ____ചെക്കൻ on Clubhouse

Updated: May 25, 2024
ഒരു ഭ്രാന്തൻ____ചെക്കൻ Clubhouse
1.2k Followers
1.7k Following
@shabeermhd2023 Username

Bio

*ഒരു നിമിഷമെങ്കിലും...!*

ഏകനായിരിക്കുമ്പോഴും
ഏങ്കാന്തത അറിയാതെ
നിശബ്ദതയുടെ ചിറകിലേറി
തനിച്ചിരിക്കാനൊരു മോഹം

കണ്ണുകളിൽ
വസന്തം കാണണം
കാതുകളിൽ
കുയിൽ നാദം മുഴങ്ങണം

ഉള്ളൊട്ടും പിടയാതെ
കണ്ണിലും കാതിലും
മതിമറന്നു ഹൃദയം
നൃത്തം ചവിട്ടണം

ഇന്നലെകളോട്
അയിത്തം കാണിച്ച്
ഇത്തിരി പോന്ന
സന്തോഷങ്ങളിൽ
സ്വയം മറക്കണം

ജനിച്ചു വീഴും നേരം
എന്നിലെഴുതിയ
മരണമെന്നുള്ളൊരാ സത്യം
ഇറുകെ ചുംബിക്കും മുന്നേ

ഒരു നിമിഷമെങ്കിലും
എനിക്കെന്നെ മറന്ന്
നഷ്ടങ്ങളെ ആട്ടിയോടിച്ച്
സങ്കടങ്ങളിൽ നിന്നും
അകലം പാലിച്ച്
ഇഷ്ടങ്ങളിൽ കുടിയിരിക്കണം..!
🌺🌺🌺🌺🌺

അന്ന് നീ
എന്നെ അണിയിച്ച
പ്രണയത്തിൻ
ചിലങ്കയെക്കാളേറെ
പ്രിയം...,
ഇന്ന് നീ
എനിക്കേകിയ
ഭ്രാന്തിന്റെ
ചങ്ങലകളോടാണ് ...

എനിക്കാഗ്രഹമുണ്ട്
നിന്റെ കയ്യുംപിടിച്ചു
നിന്റെ തോളോട് തോൾചേർന്നു
ഈ ലോകം മുഴുവൻ കറങ്ങാൻ....

പക്ഷേ.......

ഇന്നെന്റെ കാലിലെ ഭ്രാന്തൻ ചങ്ങലകളെ
പൊട്ടിച്ചെറിയുവാൻ കഴിയുമോ നിനക്ക്...

പുറമെ വാക്കുകൾ കൊണ്ട് നിന്നെ ഒരുപാട് വെറുത്തപ്പോഴും.... അകമേ മനസ്സുകൊണ്ട് ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു....

ഒടുവിൽ ഒരു നാൾ എല്ലാം അവസാനിപ്പിച്ചു തിരികെ നടന്നപ്പോഴും... എന്റെ മനസ്സ് നീറിയത് നിന്നെ ഓർത്തു മാത്രമായിരുന്നു.....

ഇന്നും നിന്റെ ഓർമ്മകൾ എന്റെ മിഴികളെ ഈറനണിയിക്കാറുണ്ട്.... നിറഞ്ഞൊഴുകുന്ന എന്റെ മിഴിനീർ കണ്ട് ഒരിക്കൽ... എന്റെ മനസ്സ് എന്നോട് ചോദിച്ചു....

എത്ര നാളായി ഇങ്ങനെ.... ഇത്രയും വേദനിക്കാൻ മാത്രം ആരായിരുന്നു അവൾ....?

ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു...
എല്ലാം അവളായിരുന്നു.....

🌺🌺🌺🌺🌺

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 25, 2024 1,272 -1 -0.1%
March 15, 2024 1,273 +1 +0.1%
February 05, 2024 1,272 -1 -0.1%
January 02, 2024 1,273 -1 -0.1%
December 02, 2023 1,274 +1 +0.1%
November 18, 2023 1,273 +1 +0.1%
November 07, 2023 1,272 +1 +0.1%
October 29, 2023 1,271 -29 -2.3%
April 01, 2022 1,300 -100 -7.2%
December 13, 2021 1,400 +100 +7.7%

Charts

Member of

More Clubhouse users