മറക്കില്ല മിത്രമേ ഒരുനാളും നിന്നെ
മറക്കുവാൻ നീ മൊഴിഞ്ഞാലും,..
ഹൃദ്യമായ വരികൾ കൊണ്ട്
എന്റെ ജീവനിൽ എഴുതി
ചേർത്തതാണ് നിന്നെ ഞാൻ...
ഒരു കവിതയായ് നീ പുനർജനിക്കുമെങ്കിൽ
അതിലെ ഒരു വരിയായ് ഞാനും
പുനർജനിക്കാം നിന്നിലെ
വരികൾക്ക് ഒരു അർത്ഥമായി...