എഴുത്തിന്റെ
സുനയൊടിഞ്ഞുപോയ
ഒരു കവി. 😀🥰
⬛️ ജീവിതം
നടന്ന് തീർന്നെന്ന് കരുതിയ
വഴികളിൽ പിന്നേയും കാഴ്ചകൾ ബാക്കിയാകുന്നു
എരിഞ്ഞു തീർന്ന പകൽ രാത്രിയെക്കൊണ്ട്
വെയിൽ കൊണ്ട കിനാക്കളിൽ മഞ്ഞുരയ്ക്കുന്നു.
ഒരിറുക്കിപ്പിടുത്തത്തിൽ
സ്തംഭിച്ചുപോകുന്ന പറവ ,
തന്നെ കൊല്ലുവാനാണോ വളർത്തുവാനാണോ
പിടിച്ചതെന്ന് ഭയപ്പെട്ടതുപോലെ
എല്ലാവരിലും
ഒരു പ്രണയമെങ്കിലും
ഭീതിയോടെ ചിറകിട്ടടിക്കുന്നു.
ഇനിയുമൊരാകാശം നഷ്ടവസന്തങ്ങളുടെ
വിഹ്വലതകളും പേറി നിരന്നു കിടക്കുമ്പോൾ
ഓടിത്തളർന്നവർക്കും
വീണു പിടഞ്ഞവർക്കും
മുങ്ങിത്താണവർക്കും
ചിറകുണ്ടെങ്കിൽ
ഒഴുകിനടക്കാൻ
കാലം പിന്നെയും
കാഴ്ചകൾ നൽകുന്നു.
ജീവിതം പിന്നെയും നീളുകയാണ് സുഹൃത്തേ .
എഴുതി വെക്കാത്ത
വിൽപത്രം കണക്കെ
പ്രണയവും
കരുതി വെക്കാത്ത നിധിപോലെ
സ്നേഹവും
ഓതിക്കൊടുക്കാത്ത
നുണകൾ പോലെ
വിശ്വാസവും
തെളിവില്ലാത്ത
ക്രൂരകൃത്യം പോലെ
മറ്റൊരു വസന്തവും
തിരികെ വിളിക്കുന്നു.
യാത്രകൾ തുടങ്ങുകയല്ല
തുടരുകയാണ്......!🔷🔷🔷
സ്വപ്നം (കവിത
♥️nov . 2022 )
മനസ്സിലൊളിപ്പിച്ചൊരിഷ്ടമിന്ന്
നിറയെ നിറങ്ങളിൽ പൂവിടുമ്പോൾ
കാറ്റലകളവളുടെ സ്നേഹഗന്ധം
എന്നിലോർക്കാപ്പുറത്ത് കുടഞ്ഞിടുന്നു
മനസാം പുഴയിലെ ഓളങ്ങളിൽ
നാമൊരു കടലാസ് വഞ്ചിയിൽ പായും
തീരത്ത് പൂത്താലമേന്തി നിൽക്കുന്നൂ
നിന്നെ ഞാൻ പ്രണയിച്ച ഭൂതകാലം
പൂക്കാൻ മറന്നൊരു ചില്ലയിൽ നിന്നും
കേൾക്കാൻകൊതിച്ചൊരുപാട്ടാണു നീ
രണ്ടു കണ്ടുമുട്ടാക്കിനാവിതൾ പോലെ
നാം വീണ്ടുമെത്തുമീ പൂഞ്ചില്ലയിൽ
പണ്ടു പണ്ടേ വേർപിരിഞ്ഞതാം നമ്മുടെ
സങ്കടപ്പൊരുൾ വീശിത്തണുക്കുന്നു
കണ്ടുവോ കാലമേ കൈവിരൽ തുമ്പാൽ
തൊട്ടുനോക്കുന്നു സത്യമോ മിഥ്യയോ
🟥
ശന്തനു കല്ലടയിൽ
9605969159
കവിതകളിഷ്ടം
❤️❤️❤️
Invited by: B.S Unnikrishnan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 13, 2024 | 2,538 | +1 | +0.1% |
May 11, 2024 | 2,537 | +2 | +0.1% |
February 15, 2024 | 2,535 | +3 | +0.2% |
January 11, 2024 | 2,532 | +32 | +1.3% |
May 28, 2022 | 2,500 | -100 | -3.9% |
September 23, 2021 | 2,600 | +1,946 | +297.6% |