കഴുവേറ്റം
-----------
മരം മുറിച്ചു വേരുമാന്തി
കാട്തോണ്ടി കാട്ടുരുവംകൂട്ടുകൂട്ടി
കാടുവിട്ടു കല്ലുകോട്ട വിട്ടു
നാടുകേറി വന്നതല്ലേ നായും കാടറിഞ്ഞ നാടറിഞനമ്മളും
നായ നായയായും
നമ്മളും നായയായ് നാട്ടിലിങ്ങനെ
കുലംമുടിച്ചതിന്റെ ചൂര് ചൂട്
കടുംകറുപ്പ് തിന്നു
ചുടു ചോര തുപ്പി
കുഴിച്ചെടുത്ത
എന്റെ പൂർവികന്റെ
എല്ലുചെത്തി മൂർച്ചകൂട്ടി
കണ്ണുവേലികെട്ടി കാത്തിരുന്ന
കിളികൾ കൊത്താതെ മടകൾ പൊട്ടാതെ
കൊയ്തെടുത്ത പത്തായം ചുമന്നുതള്ളി വീർത്തപ്പോൾ ഉടയോന്റെ
കുംഭവീർത്തു അടിയാന്റെ നടുവ് വളഞ്ഞു
കാത്തിരുന്നു കാത്തിരുന്നു കാട്ടുമാലചാർത്തി കൂട്ടിവന്ന പെണ്ണിനെയന്നുരാത്രി കൊണ്ടുപോയി
കറുപ്പിന്റയയിത്തമവർ കാമത്തിൻ തീകൊളുത്തി
യാറിടുമ്പോൾ കറുപ്പവർക്കയിത്തമായ്
കണ്ടാൽ
നൂറുവാരമാറണം
ഇരുണ്ട പാതവെട്ടി
നടുവുചേർത്തു
കുഴിച്ചുച്ചേർത്ത കഴുമരത്തിൽ
പുലയതുറക്കൻമാർ
കഴുത്തുചേർത്തു കയറിരുക്കി
കാറ്റിലാടി
കണ്ണുചൂഴ്ന്നുവീണു
ചിതലരിച്ച നാവു നീട്ടി
കഴുവേറികൾ
ഞങ്ങൾ
ഒരുനാൾ വരും
കഴുവേറ്റം കഴുവേറ്റം
കറുത്ത കഴുവേറികൾ
കൊരുത്ത കയറാലൊരു
കഴുവേറ്റം
ഇനി കഴുവേറ്റം
------- --- ------
സഹീദ് ok കല്ലറ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 01, 2023 | 175 | +1 | +0.6% |
October 18, 2022 | 174 | -1 | -0.6% |
July 14, 2022 | 175 | +1 | +0.6% |
June 06, 2022 | 174 | -4 | -2.3% |
April 30, 2022 | 178 | -2 | -1.2% |
March 22, 2022 | 180 | +1 | +0.6% |
January 24, 2022 | 179 | +10 | +6.0% |
December 17, 2021 | 169 | +2 | +1.2% |