കരഞ്ഞും ചിരിച്ചും വാശിപിടിച്ചും ഇതുവരെയെത്തി...
മനുഷ്യനും മനുഷ്യത്വത്തിനുമപ്പുറം ആരേയും അന്വേഷിക്കാറില്ല.....
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
എറണാകുളം ജില്ലയിലെ ഏറ്റവും പഴയ അക്ഷയ സെൻററുകളിലൊന്നു നടത്തുന്നു -
മുവാറ്റുപുഴയിൽ വെള്ളൂർക്കുന്നത്ത് EKM218
————————————————-
എഴുതുന്നതു കവിതയാണെന്നു ചിലർ പറയുന്നു.🌈🌈🌈
പഴയ പാട്ടുകൾ കേൾക്കാനിഷ്ടം...
മൂളാനും 🌝🌝🌝
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
കവിത
അപ്പൂപ്പന് ജന്മദിനാശംസകൾ
====================
അച്ഛനാണ് അപ്പൂപ്പനെക്കുറിച്ചു പറഞ്ഞു തന്നത്.
കിടുവാണപ്പൂപ്പൻ ....
കേട്ട കഥകളൊക്കെ കിടിലൻ!
അപ്പൂപ്പനവിടെ സുഖമാണല്ലോ അല്ലേ
വലിയ കേക്കൊന്നുണ്ടാക്കി വെച്ചിട്ടുണ്ട്
വിത്തൗട്ട്
എല്ലാവർക്കും പ്രമേഹമല്ലേ
മധുരമുള്ളതൊന്നും ആർക്കും മേലല്ലോ
കയ്പ്പുകഷായവും കുടിച്ചുള്ളജീവിതം.
മുകൾ നിലയിൽ കുറച്ചുപേരുണ്ട്.
മധുരമുണ്ണുന്നവരായി.
വിലാസമുള്ളവർക്കെല്ലാം ഇവിടെ സുഖമാണ്
എല്ലാ പാർട്ടിക്കാർക്കും....
എല്ലാ ജാതിക്കാർക്കും.
അപ്പൂപ്പൻ പിരിച്ചയക്കാൻ പറഞ്ഞവർക്കും,
അപ്പൂപ്പനെ പിന്തിരിപ്പനെന്നു വിളിച്ചവർക്കുമെല്ലാം......
ശമ്പളവരം കിട്ടിയവർക്കും കുഴപ്പമില്ല
ദൈവങ്ങൾക്കും ദൈവക്കച്ചവടക്കാർക്കും
പാമ്പുകൾക്കും പാമ്പു കച്ചവടക്കാർക്കും.....
ചിലരുടെ കാര്യം അറിയില്ലപ്പൂപ്പാ
കാണാറില്ലേ ?
തീവണ്ടിയുടെ ജനാലയിലും ചവിട്ടുപടികളിലുമായി
ജീവിതം ഓടി തീർക്കുന്നവരെ?
ചെളിപ്പാടത്തും അഴുക്കോടകളിലും
പണിയായുധത്തിന്റെ തുരുമ്പിൽ മാത്രം
ജീവിക്കുന്നവരെ?
ഉണക്ക മരക്കൊമ്പുകളിൽ ഞാന്നു കിടക്കുന്നവരെ ?
ഗംഗാതീരത്തെ മണൽക്കൂനകളിൽ പകുതിയൊളിച്ചവരെ?
തെരുവിലുറങ്ങുന്നവരുടെ......
അറിയില്ലവരുടെയൊന്നും കാര്യം ......
എന്തുമാകട്ടെ....
അപ്പൂപ്പനവിടെ സുഖമാണല്ലോ
കേക്കു മുറിക്കട്ടെ.
അടുത്ത പിറന്നാളിനു വീണ്ടും വിളിക്കാം
ഹാപ്പീ ബർത്ത് ഡേ അപ്പൂപ്പാ...
കവിത
*******
ഉണങ്ങിയ മരക്കൊമ്പിലൊരു
പക്ഷി കിതക്കുന്നു
മണൽപ്പുല്ലു കരിഞ്ഞ
മണം പരക്കുന്നു
കാട്ടുപൊന്തകൾക്കപ്പുറം
മുഖം പൊത്തിപ്പിടിച്ചൊരു
പെൺകുഞ്ഞിന്റെ ഞരക്കം...
തട്ടുമ്പുറത്തെ
തഴുതിട്ട വാതിലിനു പിന്നിൽ
ഒരമ്മ വിസർജ്യം ഭുജിക്കുന്നു
കരിഞ്ഞു പോയ വയലിനരികെ
ഒറ്റമരക്കമ്പിലെ
വള്ളിയിലൊരു പിടച്ചിൽ
ഇന്ന് ഞാനൊരു കവിതയെഴുതും....
(കൂടുതൽ കവിതകൾക്കു കാണുക)
www.razaktalks.blogspot.com
======================
കവിത - 'അമ്മച്ചക്രം'
https://www.facebook.com/100001448101835/posts/4674589625932595/
==========================
== = = = = = === = = == = = = =
ഞാനിവിടിതാ ഇരിക്കുന്നു...
പിന്നെന്തിനു മുഖവുര...?
എറണാകുളം ജില്ലയിലെ ഏറ്റവും പഴയ അക്ഷയ സെൻററുകളിലൊന്നു നടത്തുന്നു - മുവാറ്റുപുഴയിൽ
എൻറെ FB പേജിലേക്കു സ്വാഗതം.
https://www.facebook.com/profile.php?id=100001448101835
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 26, 2024 | 1,247 | +14 | +1.2% |
May 23, 2024 | 1,233 | +5 | +0.5% |
April 20, 2024 | 1,228 | +24 | +2.0% |
March 14, 2024 | 1,204 | +7 | +0.6% |
February 21, 2024 | 1,197 | +9 | +0.8% |
February 03, 2024 | 1,188 | +14 | +1.2% |
January 17, 2024 | 1,174 | +13 | +1.2% |
January 01, 2024 | 1,161 | +21 | +1.9% |
December 16, 2023 | 1,140 | +23 | +2.1% |
December 01, 2023 | 1,117 | +26 | +2.4% |