എന്റെ സ്നേഹം നിനക്ക് ഒരു ബന്ധനമായി തോന്നുമ്പോൾ എന്റെ പരിഭവങ്ങൾ നിന്നിൽ മടുപ്പു വളർത്തുമ്പോൾ പറയണം നീ എന്നോട്.. ഇപ്പോൾ ആണെങ്കിൽ ഒരു നിശ്വാസത്തിന്റ ദൂരത്തോളം ഞാൻ നിന്നോട് ഒപ്പം ഉണ്ട്.. അവിടെ നിന്നും ഞാൻ ഒരു അടി പിന്നോട്ട് ചുവടു വെക്കാൻ ശ്രമിക്കും.. അവിടെ നിന്നും നിന്നെ നോക്കി കാണും..അകൽച്ചയുടേ മതിൽ പണിയാൻ ശ്രമിക്കുമ്പോളും ഹൃദയം നിന്നിലേക്ക് ചാഞ്ഞു തന്നെ ആയിരിക്കും വിട്ടു പോകാൻ വയ്യല്ലോ ഉള്ളിൽ നോവിന്റ ഉഷ്ണ തിരികൾ ഓളം വെട്ടുമ്പോൾ ആണ് നിന്റെ നെഞ്ചിൽ തല ചായിക്കാൻ ഞാൻ ഓടി വരുന്നത് ഏറെ നൊന്തു പോയ ഹൃദയങ്ങൾ അങ്ങനെ ആണ്.. ഒരു ചേർത്ത് പിടിക്കാലിനായി കൊതിച്ചു കൊണ്ടേയിരിക്കും... നിന്റെ തിരക്കുകൾക്ക് ഇടയിൽ നേരം ഇല്ലായിമകൾ ആവർത്തനമായി കൊണ്ട് ഇരിക്കുമ്പോൾ... മുറിഞ്ഞു പോയ സ്വപ്നങ്ങളുടെ ചിറകുകളിലെ കീറലുകളെ വൃഥാ തുന്നി ചേർക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ഞാനും പിണക്കങ്ങളോ പരിഭവങ്ങളോ ഏതും ഇല്ലാതെ....